❝ ആരാധകർക്ക് 🇵🇹👑 ജീവൻ 🇩🇪👑 നഷ്ടപ്പെടുത്തിയ
🇫🇷👑 മരണ ഗ്രൂപ്പിലെ ⚽🔥 അവിസ്‌മരണീയ രാവ് ❞

യുറോ കപ്പിലെ മരണ ഗ്രൂപ്പിൽ നിന്നും ഗ്രൂപ് സ്റ്റേജിലെ അവസാന ദിനത്തിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ഫ്രാൻസും പോർച്ചുഗലും ജർമനിയും പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചു. മ്യൂണിക്കിൽഹംഗറി ഉയർത്തിയ കനത്ത വെല്ലുവിളി അവസാനിപ്പിച്ച് കൊണ്ടാണ് ജർമ്മനി മൂന്നാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കടന്നു കൂടിയത്. എൺപതാം മിനുട്ടു വരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിലായി ജർമനിയെ ലിയോൺ ഗോറെറ്റ്‌സ്ക നേടിയ ഗോളാണ് രക്ഷപെടുത്തിയത്. ബുഡാപെസ്റ്റിലെ പോരാട്ടത്തിലും ഫ്രാൻസും പോർച്ചുഗലും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകളും പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കി,സൂപ്പർ താരം റൊണാൾഡോയും ബെൻസിമയും ഇരട്ട ഗോളുകൾ നേടി.

ജര്മനിക്കെതിരെയുള്ള മത്സരത്തിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഫ്രാൻസിനെ നേരിടാനെത്തിയത്. ഫോമിലല്ലാത്ത ബ്രൂണെ ഫെര്ണാണ്ടസിനും കാർവലോക്കും പകരമായി സാഞ്ചെസും , മൗട്ടീനോയും ടീമിൽ ഇടം ഇടം നേടി. ജൂൾസ് കൗണ്ടേ, ടോലിസോ, ഹെർണാണ്ടസ് എന്നവർ ഫ്രഞ്ച് ടീമിൽ ഇടം നേടി. ഫ്രാൻസിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഇരു വിങ്ങിലൂടെയും പോർച്ചുഗീസ് ബോക്സിലേക്ക് ക്രോസ്സുകൾ വന്നു. ആറാം മിനുട്ടിൽ സൂപ്പർ താരം റൊണാൾഡോയുടെ ഹെഡ്ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 16 ആം മിനുട്ടിൽ ഗോൾ നേടാൻ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ കെയ്‌ലിയൻ എംബപ്പേയുടെ വലതു കാൽ ഷോട്ട് കീപ്പർ തട്ടിയകറ്റി.

28 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നുമുള്ള പന്ത് ഹ്യൂഗോ ലോറിസ് കുത്തിയകറ്റിയപ്പോൾ പോർച്ചുഗൽ താരം ഡാനിലോയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനു പോർച്ചുഗലിന് അനുകൂലമായി റഫറി അന്റോണിയോ മാറ്റു ലാഹോസ് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സൂപ്പർ താരം മനോഹരമായി വലയിലാക്കി പോർച്ചുഗലിന് ലീഡ് നേടിക്കൊടുത്തു.ഫ്രാൻസിനെതിരെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഗോൾ വീണതിന് തൊട്ടു പിന്നാലെ ജോവ മൗട്ടിൻ‌ഹോയുടെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. 41 ആം മിനുട്ടിൽ മൗട്ടിൻ‌ഹോയുടെ മറ്റൊരു ലോങ്ങ് റേഞ്ച് ഷോട്ടും ക്രോസ്സ് ബാറിന് മുകളിപ്പോടെ പോയി.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ഫ്രാൻസ് സമനില പിടിച്ചു. എംബപ്പേയെ ബോക്സിൽ നെൽ‌സൺ സെമെഡോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കരീം ബെൻസെമ ഗോൾകീപ്പർ റൂയി പട്രീഷ്യോയ്ക്ക് അവസരം നൽകാതെ വലയുടെ ഇടതുവശത്തേക്ക് അടിച്ചു കയറ്റി സ്കോർ 1 -1 ആക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഫ്രാൻസ് ലീഡ് നേടി. പോൾ പോഗ്ബയുടെ പാസിൽ നിന്നും കരീം ബെൻസെമയാണ് ഫ്രാൻസിനായി ഗോൾ നേടിയത്, മത്സരത്തിൽ റയൽ താരത്തിന്റെ രണ്ടാമത്തെ ഗോളാണിത്. എന്നാൽ പത്തു മിനുട്ടിനു ശേഷം 59 ആം മിനുട്ടിൽ പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ സമനില പിടിച്ചു. ആദ്യ ഗോളെന്നു പോലെ പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ . ബോക്സിൽ വെച്ച്‌ റൊണാൾഡോയുടെ ക്രോസ്സ് ഡിഫൻഡർ ജൂൾസ് കൗണ്ടേയുടെ കയ്യിൽ തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. റൊണാൾഡോയുടെ വലയുടെ ഇടതുവാസം ലക്ഷ്യമാക്കിയുള്ള ശക്തമായ ഷോട്ട് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് അവസരം നൽകാതെ വലയിലായി.

ഈ ഗോളോട് കൂടി റൊണാൾഡോയുടെ ഇന്റർനാഷണൽ ഗോൾ നേട്ടം 109 ആയി. ഇറാൻ താരം അലി ഡെയിയുടെ റെക്കോർഡിനൊപ്പമെത്താനും സാധിച്ചു . 68 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നും പോൾ പോഗ്ബ തൊടുത്തു വിട്ട മനോഹരമായ കാർവിങ് ഷോട്ട് പറന്നുയർന്നു ഗോൾ കീപ്പർ റൂയി പട്രീഷ്യോ തട്ടിയകറ്റി. ക്രോസ്സ് ബാറിൽ തട്ടി റീബൗണ്ട് വന്ന പന്തിൽ നിന്നും അന്റോയിൻ ഗ്രീസ്മാൻറെ ഗോൾ ശ്രമവും പട്രീഷ്യോ വിഫലമാക്കി. ഇരു ടീമുകളും അവസാന മിനിറ്റുകളിൽ ഗോളിനായി കൂടുതൽ മുന്നേറി കളിച്ചില്ല. സമനില ഇരു ടീമുകൾക്കും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പാക്കുന്നതിനാൽ സമനിലേക്ക് വേണ്ടി ആയിരുന്നു അവസാന മിനുട്ടിൽ മത്സരം.ബെൽജിയമാണ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന്റെ എതിരാളികൾ.ഫ്രാൻസ് സ്വിട്സർലാൻഡിനെ നേരിടും.

മ്യൂണിക്കിൽ നടന്ന ഹംഗറി ജർമ്മനി പോരാട്ടം അക്ഷരത്തിൽ എഫ് ഗ്രൂപ്പിനെ മരണ ഗ്രൂപ്പെന്ന പേര് അര്ഥവത്താക്കുന്ന പോരാട്ടമായിരുന്നു നടന്നത്. മത്സരത്തിന്റെ 80ആം മിനുട്ട് വരെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് കിടന്നതിനു ശേഷമാണ് ഒരു സമനില കൊണ്ട് ജർമ്മനി തടി തപ്പിയത്. 2-2 എന്ന സമനില ജർമ്മനിയെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും ഹംഗറിയെ നാലാം സ്ഥാനത്തും ആക്കി.ഒരു സമനില കൊണ്ട് തന്നെ എളുപ്പം യോഗ്യത നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജർമ്മനി ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. എന്നാൽ വിജയം നിർബന്ധമായിരുന്ന ഹംഗറി ജർമ്മനിക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തില്ല.

കളി ആരംഭിച്ച് പതിനൊന്നാം മിനുട്ടിൽ തന്നെ ഹംഗറി ലീഡ് എടുത്തു.21ആം മിനുട്ടിൽ കിമ്മിചിന്റെ കോർണറിൽ നിന്ന് ഹമ്മൽസിന്റെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ ജർമ്മനി കളി പൂർണ്ണമായും നിയന്ത്രിച്ചു എങ്കിലും ഹംഗറിയുടെ ഡീപ് ലൈൻ ഡിഫൻസ് ഭേദിക്കാൻ അവർ കഷ്ടപ്പെട്ടു.65ആം മിനുറ്റിൽ ജർമ്മനി സമനില പിടിച്ചു. ഫ്രീകിക്കിൽ നിന്ന് ഗോൾ കീപ്പറിന്റെ പിഴവ് മുതലെടുത്ത് ഹവേർട്സ് ആണ് സമനില നൽകിയത്. എന്നാൽ സെക്കൻഡുകൾക്ക് അകം ഹംഗറി ഗോൾ മടക്കി. കിക്കോഫിൽ നിന്ന് നേരെ ആക്ര മണം നടത്തിയ ഹംഗറി ആൻഡ്രെ ഷഫറിന്റെ ഗോളിലൂടെ മുന്നിലെത്തി.

80ആം മിനുട്ടിൽ വെർണർ ഇടതു വിങ്ങിൽ നിന്ന് ആരംഭിച്ച അറ്റാക്ക് ബോക്സിൽ വെച്ച് ഗൊറേസ്ക ഫിനിഷ് ചെയ്ത് സ്കോർ 2-2 എന്നാക്കി. ഈ ഗോൾ ജർമനിക്ക് പുതു ജീവൻ നൽകി.സമനിലയോടെ ജർമ്മനി പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. പ്രീക്വർട്ടറിൽ ഇംഗ്ലണ്ടിനെ ആകും ജർമ്മനി നേരിടുക.ഈ സമനില ജർമ്മനി നാലു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാക്കി.4 പോയിന്റ് തന്നെ ഉള്ള പോർച്ചുഗൽ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്കു കടന്നു. 5 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.