❝ 🇵🇹💔 പറങ്കികളെ ജർമൻ 🇩🇪🔥മണ്ണിൽ
നിന്നും തുരത്തിയ 💪⚽ ലോയുടെ 🦁
പുലികുട്ടികൾ ❞

പ്രീക്വാർട്ടർ മോഹങ്ങളുമായി ഇറങ്ങിയ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിൻ്റെ മോഹങ്ങളെ ഗോൾമഴയിൽ മുക്കിക്കളഞ്ഞ് മുൻ ലോക ചാമ്പ്യന്മാരായ ജർമനി. യൂറോയിലെ മരണ ഗ്രൂപ്പ് എന്ന് വിളിക്കുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ മൊത്തം ആറ് ഗോളുകൾ വീണ മത്സരത്തിൽ 4-2നാണ് ജർമനി പോർച്ചുഗലിനെ തകർത്ത് വിട്ടത്. കളിയിൽ പോർച്ചുഗൽ താരങ്ങളുടെ രണ്ട് സെൽഫ് ഗോളുകളും മത്സരഫലത്തിൽ നിർണായകമായി. ജയത്തോടെ മൂന്ന് പോയിന്റുമായി ജർമനി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, പോർച്ചുഗലിനും മൂന്ന് പോയിന്റാണെങ്കിലും ഗോൾ വ്യതാസത്തിൽ ജർമനി മുന്നിൽക്കയറി.

മ്യൂണിക്കിൽ ജർമ്മനിയുടെ തുടരാക്ര മണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടത്. ജർമ്മനിയുടെ ആധിപത്യം നടക്കുന്നതിനിടയിൽ ഒരു മനോഹര കൗണ്ടറിലൂടെ പോർച്ചുഗൽ കളിയിലെ ആദ്യ ഗോൾ കണ്ടെത്തി. ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ച ജോട ഗോൾ മുഖത്ത് വെച്ച് പന്ത് റൊണാൾഡോയ്ക്ക് മറിച്ച് കൊടുത്തു. റൊണാൾഡോ എളുപ്പത്തിൽ തന്നെ പന്ത് വലയിൽ എത്തിച്ചു. റൊണാൾഡോയുടെ ഈ യൂറോയിലെ മൂന്നാം ഗോളായിരുന്നു ഇത്.

ഇതിന് ശേഷം സമനില ഗോളിനായി ശ്രമിച്ച ജർമനിയുടെ പരിശ്രമത്തിനുള്ള ഫലം അവർക്ക് 35ാം മിനിറ്റിൽ ലഭിച്ചു. മുള്ളറിൽ നിന്നും തുടങ്ങിയ മുന്നേറ്റത്തിൽ പന്ത് ലഭിച്ച കിമ്മിച്ച് മറുഭാഗത്തേക്ക് ക്രോസ് ചെയ്തു, അവിടെ നിന്ന് പന്ത് എടുത്ത ഗോസൻസ് ഡി ബോക്സിലേക്ക് അടിച്ച പന്തിൽ പോർച്ചുഗൽ താരമായ റൂബൻ ഡിയാസിൻ്റെ കാലിൽ തട്ടി പന്ത് ഗോൾവല കടന്നു. സമനില ഗോൾ കണ്ടെത്തിയ ആവേശത്തിൽ കളിച്ച ജർമൻ താരങ്ങൾ നാല് മിനിറ്റിനുള്ളിൽ അവരുടെ രണ്ടാം ഗോളും നേടിയെടുത്തു. ആദ്യ ഗോൾ പോലെ രണ്ടാം ഗോളും പോർച്ചുഗലിൻ്റെ വകയായിരുന്നു. കിമ്മിച്ചിൽ നിന്നും ഗോളിന് നേരെ വന്ന ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച റാഫേൽ ഗ്യുറേറോയ്ക്ക് പക്ഷേ പിഴച്ചു. താരത്തിൻ്റെ കാലിൽ തട്ടിയ പന്ത് നേരെ പോർച്ചുഗൽ വലയിലേക്കാണ് പോയത്. ഇതിന് പിന്നാലെ മികച്ച മുന്നേറ്റങ്ങൾ ജർമനി നടത്തിയെങ്കിലും പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോ അതെല്ലാം തട്ടിയകറ്റി.

രണ്ടാം പകുതിയിൽ മാറ്റവുമായാണ് പോർച്ചുഗൽ ഇറങ്ങിയതെങ്കിലും ആദ്യ പകുതിയിലെ രണ്ട് ഗോളുകൾ ജർമനിക്ക് ആത്മവിശ്വാസം വേണ്ടുവോളം നൽകിയിരുന്നു. ആക്രമിച്ചു തന്നെ കളിച്ച അവർ കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി. മുള്ളർ ഇടത് ഭാഗത്തേക്ക് നൽകിയ പാസ് സ്വീകരിച്ച് ഗോസൻസ് ഗോളിന് നേരെ പാസ് ചെയ്തു, പോർച്ചുഗൽ താരങ്ങളുടെ ഇടയിലൂടെ കയറി വന്ന ഹവേർട്സ് പന്തിനെ ഗോളിലേക്ക് തട്ടിയിട്ടു. 60ആം മിനുട്ടിൽ ജർമ്മനിയുടെ നാലാം ഗോളും വന്നു. ഇത്തവണ ഗൊസൻസിന്റെ ഹെഡർ ആണ് റുയി പട്രിസിയോയെ കീഴ്പ്പെടുത്തിയത്. കിമ്മിചിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ.

66ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് പോർച്ചുഗൽ രണ്ടാം ഗോൾ കണ്ടെത്തി. ജൊ മൗട്ടീനോ എടുത്ത ഫ്രീകിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ മുഖത്തേക്ക് ആക്രൊബാറ്റിക് ആയി തിരിച്ചു കൊടുത്തു. അത് ജോട വലയിലേക്കും എത്തിച്ചു. സ്കോർ 2-4. ഇതോടെ കളി ആവേശകരമായി. 77ആം മിനുട്ടിൽ റെനറ്റോ സാഞ്ചെസിന്റെ ഒരു ലോംഗ് റേഞ്ചർ ഗോൾ പോസ്റ്റ് വിറപ്പിച്ചാണ് ഗോളാവാതെ മടങ്ങിയത്. മറുവശത്ത് ഗൊറെസ്കയുടെ ഷോട്ട് ഗോൾ ബാറിന് ഉരുമ്മിയും പുറത്തേക്ക് പോയി.

ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയ്‌നിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇത്തവണ പോളണ്ടാണ് സ്പാനിഷ് പടയെ സമനിലയില്‍ പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്‌പെയ്‌നിനുള്ള മറുപടി നല്‍കി. സ്പെയിനിന് വേണ്ടി കളിയുടെ 25ആം മിനുട്ടിൽ അത്ലെറ്റിക്കോ മാഡ്രിഡ് താരം അൽവാരോ മൊറാട്ട ഗോളടിച്ചു. ജെറാർഡ് മൊറേനോയുടെ ക്രോസ് ഷോട്ട് പോളണ്ട് പ്രതിരോധത്തിന് തടയാനായില്ല, അവസരം മുതലെടുത്ത മൊറാട്ട സ്പെയിനിന് ലീഡ് നൽകുകയായിരുന്നു54-ാം മിനിറ്റില്‍ പോളണ്ട് ഒപ്പമെത്തി.

വലത് വിംഗിലൂടെ പന്തുമായെത്തിയ കാമില്‍ ജോസ്വിയാക് ഫാര്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുകയായിരുന്നു ലെവന്‍ഡോവ്‌സ്‌കിക്ക് ക്രോസ് ചെയ്തുകൊടുത്തു. സ്പാനിഷ് പ്രതിരോധതാരം ഐമറിക് ലാപോര്‍ട്ടയുടെയും മുകളിലൂടെ ഉയര്‍ന്നു ചാടിയ ലെവ ഹെഡ് ചെയ്ത് ഗോളാക്കി.57-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡുയര്‍ത്താനുളള സുവര്‍ണാവസരം. മൊറേനൊയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. മൊറേനൊ തന്നെയെടുത്ത പെനാല്‍റ്റി പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ഡ മൊറാട്ടയ്ക്ക് ഗോള്‍ നേടാമായിരുന്നു. യുവന്റസ് സ്‌ട്രൈക്കറുടെ ഷോട്ടും പുറത്തേക്ക്.

കടപ്പാട്