❝ മരണ ⚽🔥 ഗ്രൂപ്പിൽ മരണകളിക്കായി
ലോകകപ്പ്🇫🇷🏆 ജേതാക്കളും യൂറോകപ്പ്
🇵🇹🏆 ജേതാക്കളും നേർക്കുനേർ ❞

യൂറോ കപ്പ് മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എഫിൽ ഇന്ന് സൂപ്പർ പോരാട്ടം. ഹംഗറിയിൽ പുഷ്‌കാസ് അറീനയിൽ ലോക ജേതാക്കൾ ആയ ഫ്രാൻസും യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗല്ലും നേർക്കുനേർ വരുമ്പോൾ അത് ഇരു ടീമുകൾക്കും വളരെ നിർണായകമായ പോരാട്ടം ആവും പ്രത്യേകിച്ച് പോർച്ചുഗൽ ടീമിന്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവർത്തനം ആയ ഈ മത്സരത്തിൽ വലിയ നിലക്കുള്ള പരാജയം ഒഴിവാക്കാൻ ആയാൽ പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നുറപ്പാണ്. അതേസമയം ഗ്രൂപ്പിൽ നിലവിൽ 4 പോയിന്റുകളും ആയി ഒന്നാമതുള്ള ഫ്രാൻസിന് മത്സരത്തിൽ എന്ത് സംഭവിച്ചാലും അടുത്ത റൗണ്ട് ഉറപ്പിക്കാം.കഴിഞ്ഞ കളിയിൽ ജർമ്മനിയോട് വലിയ തോൽവി വഴങ്ങിയ പോർച്ചുഗല്ലിനും ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഫ്രാൻസിനും ഇത് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണ്. ഗ്രൂപ്പിൽ നിലവിൽ 3 പോയിന്റുകളും ആയി മൂന്നാമത് ഉള്ള പോർച്ചുഗല്ലിന് ജയം ഗ്രൂപ്പിൽ ഒന്നാമത് ആവാനുള്ള അവസരം കൂടിയാണ് അതേസമയം വലിയ പരാജയം ഒഴിവാക്കാൻ ആയാലും അവർക്ക് മുന്നേറാം.

യൂറോപ്പിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ 3-0 ന് പരാജയപ്പെടുത്തി തുടങ്ങിയെങ്കിലും ജര്മനിയോടേറ്റ പരാജയമാണ് തിരിച്ചടിയായി മാറിയത്. ഫ്രാൻസിനെതിരായ മത്സരത്തിൽ പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ പരിക്കുകൾ വലക്കുന്നുണ്ട്. 4-3-3 എന്ന ശൈലിയിൽ ഇറങ്ങുന്ന പോർച്ചുഗീസ് വല കാക്കുന്നത് റൂയി പട്രീഷ്യോ തന്നെയാവും. സീനിയർ ഡിഫെൻഡർ പെപ്പെയും റൂബൻ ഡിയസും പ്രതിരോധത്തിൽ ശക്തിയേകും. ജോവ കാൻസലോയുടെ അഭാവത്തിൽ വലതു വിങ് ബാക്കായ നെൽസൺ സെമെഡോ കഴിഞ്ഞ മത്സരത്തിൽ തീർത്തും നിറം മങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിൽ പകരക്കാരൻ ഇറങ്ങാൻ സാധ്യതയുണ്ട്.

ലെഫ്റ്റ് വിങ്ങിൽ അപകടകരമായ റാഫേൽ ഗ്വെറീറോ തന്നെയാവും .ഡിഫെൻസിവ് മിഡ്ഫീൽഡിൽ പി‌എസ്‌ജിയുടെ ഹോൾഡിംഗ് മിഡ്‌ഫീൽഡർ ഡാനിലോ പെരേര, കഠിനാധ്വാനിയായ വില്യം കാർവാലോ എന്നിവർ അണിനിരക്കും. മുന്നേറ്റ നിരയിൽ ഏക സ്‌ട്രൈക്കറായ റൊണാൾഡോക്ക് പിന്നിൽ ഡിയോഗോ ജോറ്റ, റാഫ സിൽവ ,ബ്രൂണോ എന്നിവർ അണിനിരക്കും.ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരികയാണെങ്കിൽ ആൻഡ്രെ സിൽവ, ജോവ ഫെലിക്സ്, ഗോങ്കലോ ഗ്വെസ്, റെനാറ്റോ സാഞ്ചസ് ,മൗട്ടീൻഹോ എന്നിവരിൽ ഒരാൾ ഖിആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും.

കഴിഞ്ഞ തവണ ഹംഗറിയെതിരെ ആരംഭിച്ച ടീമിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ഡിഡിയർ ഡെഷാം‌പ്സിന് സാധ്യതയില്ല, ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് വല കാക്കാൻ എത്തും.സെന്റർ ബാക്ക് ജോഡിയായ റാഫേൽ വരാനെയും പ്രെസ്‌നെൽ കിമ്പെംബെയും ചാമ്പ്യൻഷിപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വകാന്റെ, പോഗ്ബ, ബോക്സ്-ടു-ബോക്സ് റോളിൽ‌ എത്തുന്ന അഡ്രിയൻ‌ റാബിയോട്ട് എന്നിവർ അടങ്ങുന്ന മധ്യനിര വളരെ ശക്തമാണ്. മുന്നേറ്റ നിരയിൽ ഫോമിലുള്ള ഗ്രീസ്മാനൊപ്പം കരിം ബെൻസേമയും യുവ സൂപ്പർ കിലിയൻ എംബപ്പെയും അണിനിരക്കും .

പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ 13 മത്സരങ്ങളിൽ ഈ മത്സരത്തിൽ മാത്രം ആണ് പോർച്ചുഗൽ ജയിച്ചത് ബാക്കി 11 ൽ അവർ തോൽവി വഴങ്ങി. ഇതിനു മുമ്പ് വലിയ ടൂർണമെന്റിൽ 4 തവണ ഏറ്റുമുട്ടിയപ്പോൾ 3 തവണയും ജയം ഫ്രാൻസിന് ഒപ്പമായപ്പോൾ 2016 യൂറോപ്യൻ ഫൈനൽ പോർച്ചുഗൽ ജയിച്ചു. ഇത് വരെ ഒരിക്കൽ പോലും ഫ്രാൻസിന് എതിരെ ഗോൾ നേടാൻ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയിട്ടില്ല.


പോർച്ചുഗൽ സാധ്യത ഇലവൻ (4-2-3-1): റൂയി പാട്രേഷ്യോ; നോൾസൺ സെമെഡോ, പെപ്പെ, റോബെൻ ഡയസ്, റാഫേൽ ഗ്വെറോ; ഡാനിലോ പെരേര, വില്യം കാർവാലോ, റാഫ സിൽവ, ബ്രൂണോ ഫെർണാണ്ടസ് ഡിയോഗോ, ജോറ്റ; ക്രിസ്റ്റിയാനോ റൊണാൾഡോ.
ഫ്രാൻസ് സാധ്യത ഇലവൻ (4-3-3): ഹ്യൂഗോ ലോറിസ്; ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാന, പ്രെസ്‌നെൽ കിമ്പെംബെ, ലൂക്കാസ് ഹെർണാണ്ടസ്; പോൾ പോഗ്ബ, എൻ ഗോളോ കാന്റേ, അഡ്രിയൻ റാബിയോട്ട്; അന്റോയിൻ ഗ്രീസ്മാൻ, കരീം ബെൻസെമ, കൈലിയൻ എംബപ്പേ

ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ ഹംഗറിയെ നേരിടുന്ന ജർമനിക്കും സമാനമാണ് കാര്യങ്ങൾ. സ്വന്തം നാട്ടിൽ അലിയാൻസ് അറീനയിൽ ഹംഗറിക്ക് മേൽ വലിയ ജയം ആണ് ജർമ്മനി പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ പോർചുഗലിനെതിരെ തകർപ്പൻ ജയമാണ് ജർമ്മനി നേടിയത്, ഫ്രാൻസിനെ സമനിലയിൽ തളച്ചാണ് ഹംഗറി എത്തുന്നത്.നിലവിൽ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി രണ്ടാമതുള്ള ജർമനിക്ക് സമനില പോലും അടുത്ത റൗണ്ട് ഉറപ്പിക്കും അതേസമയം ഒരു അട്ടിമറി ജയം മാത്രമേ ഹംഗറിക്ക് മുന്നോട്ടുള്ള വഴി തുറക്കുകയുള്ളൂ.

പോർച്ചുഗൽ ഫ്രാൻസിനെ തോൽപ്പിക്കുകയോ സമനിലയിൽ തളക്കുകയോ ചെയ്താൽ ഹംഗറിക്ക് എതിരായ ജയം ജർമനിക്ക് ഗ്രൂപ്പിലെ ആദ്യ സ്ഥാനം നൽകും. അതിനാൽ തന്നെ ഹംഗറിക്ക് മേൽ വലിയ ജയം നേടാൻ ആയിരിക്കും ജർമ്മൻ ശ്രമം.ഇരുരാജ്യങ്ങളും തമ്മിലുള്ള 33 ഏറ്റുമുട്ടലുകളിൽ 13 കളികളിൽ ജർമ്മനി വിജയിച്ചു, 10 മത്സരം തോൽക്കുകയും 10 സമനില നേടുകയും ചെയ്തു. 2016 ൽ ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ 2-0 ന് ജർമ്മനി വിജയിച്ചു.

ജർമ്മനി സാധ്യത ഇലവൻ (3-4-2-1): മാനുവൽ ന്യൂയർ, മത്തിയാസ് ജിന്റർ, മാറ്റ്സ് ഹമ്മൽസ്, അന്റോണിയോ റൂഡിഗർ, ജോഷ്വ കിമ്മിച്ച്, ഇൽകെ ഗുണ്ടോഗൻ, ടോണി ക്രൂസ്, റോബിൻ ഗോസെൻസ്, തോമസ് മുള്ളർ, കൈ ഹാവെർട്സ്, സെർജ് ഗ്നാബ്രി.
ഹംഗറി സാധ്യത ഇലവൻ (3-5-2): പീറ്റർ ഗുലാസി, എന്ദ്രെ ബോട്ട്‌ക, വില്ലി ഓർബൻ, ആറ്റില സലായ്, ഗെർഗോ ലോവ്രെൻസിക്സ്, ലാസ്ലോ ക്ലീൻഹെയ്‌സ്‌ലർ, ആദം നാഗി, ആൻഡ്രാസ് ഷാഫർ, ആറ്റില ഫിയോള, റോളണ്ട് സല്ലായ്, നെമഞ്ച നിക്കോളിക്.