ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്യൂച്ചറിനെക്കുറിച്ച് ഏജന്റ് ജോർജ്ജ് മെൻഡസ്

സെപ്റ്റംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നെ പോർച്ചുഗീസ് താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു എന്ന അഭ്യൂഹങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് തള്ളിക്കളഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ വളരെ സന്തോഷവാനാണെന്നും ക്ലബ്ബിനായി തന്റെ മികച്ച പ്രകടനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുവെന്നും മെൻഡസ് സ്കൈ സ്പോർട്സിനോട് പറഞ്ഞു. റൊണാൾഡോയ്ക്ക് ഈ വർഷം ഓൾഡ് ട്രാഫോർഡിൽ മികച്ച സീസണുണ്ടാകുമെന്നും മെൻഡസ് പ്രവചിച്ചു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ മാൻ യുണൈറ്റഡിൽ വളരെ സന്തുഷ്ടനാണ്. കരിയറിൽ എല്ലായ്പ്പോഴും എന്നപോലെ ഉറച്ചതും മികച്ചതുമായ പ്രകടനങ്ങളുമായി അദ്ദേഹം തുടരും. ഇത് അദ്ദേഹത്തിന് ഒരു മികച്ച സീസണായിരിക്കും, എനിക്ക് ഉറപ്പുണ്ട്,” സ്കൈ സ്പോർട്സുമായുള്ള അഭിമുഖത്തിൽ മെൻഡസ് പറഞ്ഞു.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു എന്ന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് ജോർജ് മെൻഡസിന്റെ പരാമർശം. ഓൾഡ് ട്രാഫോർഡിലെ തന്റെ അവസ്ഥയിൽ റൊണാൾഡോയ്ക്ക് അതൃപ്തിയുണ്ടെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് പുതിയ ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്കിന്റെ വരവിനുശേഷം. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ സ്പെയിനിലെ തന്റെ മുൻ ക്ലബുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അതേസമയം, റൊണാൾഡോ ബാഴ്‌സലോണ ഹെഡ് കോച്ച് സാവിയുമായി ചർച്ച നടത്തി വരികയാണെന്നും സമീപഭാവിയിൽ ക്യാമ്പ് നൗവിലേക്ക് മാറുമെന്ന റിപോർട്ടുകൾ വന്നിരുന്നു.കറ്റാലൻ ക്ലബിലേക്കുള്ള റൊണാൾഡോയുടെ സാധ്യതയുള്ള നീക്കം സംബന്ധിച്ച് മെൻഡസ് ബാഴ്‌സയുടെ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ എല്ലാ കിംവദന്തികളും തള്ളിക്കളഞ്ഞ മെൻഡസ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തുഷ്ടനാണെന്നും തന്റെ മികച്ച പ്രകടനത്തിലൂടെ തുടർന്നും സംഭാവന നൽകുമെന്നും പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ യുവന്റസിൽ നിന്ന് സ്ഥിരമായ ട്രാൻസ്ഫറിൽ റൊണാൾഡോ യുണൈറ്റഡിലേക്ക് വീണ്ടും എത്തുന്നത്.2021/22 പ്രീമിയർ ലീഗ് സീസണിൽ, മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ 15 മത്സരങ്ങളിൽ മൂന്ന് അസിസ്റ്റുകൾക്കൊപ്പം എട്ട് ഗോളുകളും നേടിയിട്ടുണ്ട്, യുവേഫ ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.