പറക്കും ഗിൽ : ” ഫെബ്രുവരിയിലെ എമേർജിംഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം കരസ്ഥമാക്കി ബ്ലാസ്റ്റേഴ്‌സ് കീപ്പർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ നിലവിൽ പോയിന്റ് നിലയിൽ നാലാം കേരളാ ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങൾ അവസാനിച്ചപ്പോൾ 33 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. 19 മത്സരങ്ങളിൽ നിന്നും വെറും 20 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. ഇതിൽ നിന്നും കേരള ടീമിന്റെ ഗോൾ കീപ്പറുടെ മികവ് നമുക്ക് മനസ്സിലാവാൻ സാധിക്കും. പകരക്കാരനായി എത്തി ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ഊർജ്ജം പകരുന്ന താരമാണ് പ്രഭുസുഖാൻ ഗിൽ എന്ന യുവ കീപ്പർ.

ഫെബ്രുവരി മാസത്തിലുടനീളം ചില മികച്ച പ്രകടനങ്ങൾക്ക് ശേഷം ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലിനെ 2022 ഫെബ്രുവരിയിലെ എമേർജിംഗ് പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു.21-കാരൻ ഫെബ്രുവരിയിൽ രണ്ട് ക്ലീൻ ഷീറ്റുകൾ നേടി.ഈ സീസണിൽ മൊത്തം ആറു ക്ലീൻ ഷീറ്റുകൾ നേടി.ഈ സീസണിൽ ലീഗിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതും ഗിൽ ആണ്. ഗില്ലിന്റെ സേവ് ശതമാനം 69 .38 % എന്ന നിലയിലാണ്.15 വിദഗ്ദരിൽ അഞ്ച് പേരും ഗില്ലിനെ തെരഞ്ഞെടുത്തു.എടികെ മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാക്കോ രണ്ടാം സ്ഥാനത്തെത്തി.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 16 മത്സരങ്ങളിൽ ഗോൾ വല കാത്ത ഗിൽ 34 സേവുകൾ നടത്തി . 15 ഗോളുകൾ മാത്രമാണ് ഇത്രയും മത്സരങ്ങളിൽ നിന്നും വഴങ്ങിയത്. ഫെബ്രുവരിയിലെ ബ്ലാസ്റ്റേഴ്സിന്റെ സാധാരണ പ്രകടനത്തിന്റെ ഇടയിലും ഗില്ലിന്റെ പ്രകടനം വേറിട്ട് നിന്നു.ഫെബ്രുവരിയിൽ അവർ കളിച്ച ആറ് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയോടും ജംഷഡ്പൂർ എഫ്‌സിയോടും തോറ്റു.

മുംബൈ സിറ്റി എഫ്‌സിയുടെ ലാലെങ്‌മാവിയ റാൾട്ടെ (നവംബർ), എടികെ മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാക്കോ (ഡിസംബർ), ബെംഗളൂരു എഫ്‌സിയുടെ റോഷൻ നൗറെം സിംഗ് (ജനുവരി) എന്നിവർക്ക് ശേഷം ഈ അവാർഡ് നേടുന്ന നാലാമത്തെയാളാണ് ഗിൽ.ഒഡിഷയ്ക്കെതിരായ മത്സരത്തിനിടെ അൽബിനോ ​ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ​ഗില്ലിന് ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കാൻ അവസരം ലഭിച്ചത്. എന്നാൽ തന്നിലേക്കെത്തിയ അവസരം മുതലാക്കിയ ​ഗിൽ തുടർന്ന് നടന്ന എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി. അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. ഇന്ത്യൻ U17,U23 ടീമുകളിൽ കളിച്ചിട്ടുള്ള ഗിൽ ഇന്ത്യൻ U20 ടീം നേടിയ അര്ജന്റീന U20 ടീമിനെതിരായ ചരിത്രവിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. ആ മത്സരത്തിൽ ഗിൽ നേടിയ മികച്ച സേവുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Rate this post