❝സമനിലയിൽ പിരിഞ്ഞ് യുവന്റസും ബാഴ്‌സലോണയും,റയൽ മാഡ്രിഡിന് സമനില❞

പ്രീ സീസൺ പോരാട്ടത്തിൽ യുവന്റസും ബാഴ്‌സലോണയും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമുകളും രണ്ടു ഗോളുകളാണ് നേടിയത്.ബാഴ്സയ്ക്കായി ഒസ്‌മാൻ ഡെമ്പെലെ ഇരട്ട ഗോളുകൾ നേടി തിളങ്ങി.യുവന്റസിന്റെ രണ്ട് ഗോളുകളും യുവതാരം മോയിസ്‌ കീനിന്റെ വകയായിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്തി കളിയിൽ കൂടുതൽ ആധിപത്യം പുലർത്തിയത് ബാഴ്സലോണയായിരുന്നു.

മുപ്പത്തി നാലാം മിനിറ്റിൽ ഡെമ്പലെ നേടിയ ഗോളിലാണ് ബാഴ്‌സലോണ മുന്നിലെത്തിയത്. ബോക്സിനുള്ളിൽ കയറി മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നേടിയ ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ ഗോൾ വല കണ്ടു. മുപ്പതിയൊൻപതാം മിനിറ്റിൽ ക്വഡ്രാഡോ ഇടത് വശത്തും നിന്നും നൽകി പന്ത് മോയിസ് കീൻ അനായാസം വലയിൽ എത്തിച്ചു.എന്നാൽ സമനില ഗോളിന്റെ ആവേശം അടങ്ങും മുൻപ് ആദ്യ ഗോളിന്റെ ആവർത്തനമെന്നോണം യുവന്റസ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു കയറി ഡെമ്പലെ അടുത്ത ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ മോയിസ് കീൻ തന്നെ സമനില ഗോളും കണ്ടെത്തി.

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ ക്ലബ് അമേരിക്ക സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്.അഞ്ചാം മിനുട്ടിൽ ഹെൻറി മാർട്ടിൻ നേടിയ ഗോളിലൂടെ അമേരിക്ക റയലിനെ ഞെട്ടിച്ചു മുന്നിലെത്തി .

22 ആം മിനുട്ടിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും നെയ്യ് മനോഹാരയ ഗോളിലൂടെ റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. ൫൫ ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഹസാഡ് റയലിനെ മുന്നിലെത്തിച്ചു, എന്നാൽ 82 ആം മിനുട്ടിൽ അൽവാരോ ഫിദൽഗൊയുടെ പെനാൽറ്റി ഗോളിൽ അമേരിക്ക സമനില പിടിച്ചു.