❝ഇവർ പ്രീമിയർ🏆ലീഗ് ചാമ്പ്യന്മാരിലെ 👑🤩ചാമ്പ്യൻസ്❞ 🏴󠁧󠁢󠁥󠁮󠁧󠁿ഇവിടെ കിരീടം🏆🔥നേടാനുള്ള 💥⚽ പാട് എല്ലാവർക്കും അറിയാം…

യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ഓരോ ടീമിനും ഏറ്റവും ദുർബലമായ ചാമ്പ്യൻ‌മാർ‌ മുതൽ എക്കാലത്തെയും മികച്ചവർ‌ വരെ എന്നിങ്ങനെ റാങ്കിങ്ങിനെ അടിസ്ഥാനമാക്കി തിരിച്ചിരിക്കുന്നു.സീസണിലെ അവരുടെ പ്രകടനം എത്രത്തോളം ശക്തമായിരുന്നു എന്നതിനെ ആശ്രയിച്ച് 1992/93 മുതൽ ഇന്നുവരെയുള്ള കിരീടം നേടിയ എല്ലാ ടീമുകളുടെയും റാങ്കിങ് നിശചയിച്ചിരിക്കുന്നത് ജിക്യു ആണ്.

2017/18 സീസണിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ 100 പോയിന്റുകൾ നേടി റെക്കോർഡ് ബുക്കിൽ സ്ഥാനം നേടി കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയാണ് റാങ്കിങ്ങിൽ ഒന്നമത്. വ്യകതമായ ആധിപത്യത്തോടെ നീണ്ട കാത്തിരിപ്പിനൊടുവിൽ 2019 /20 സീസണിൽ കിരീടം നേടിയ ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്. 13 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും ഉയർന്ന ഫിനിഷ് അതിശയകരമെന്നു പറയട്ടെ ഏഴാം സ്ഥാനത്താണ്. എറിക് കന്റോണയുടെ മികവിൽ അലക്സ് ഫെർഗൂസന്റെ കീഴിൽ ജേതാക്കളായ 1993 /94 ടീം.

2018/19 ൽ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനവും. ജോസ് മൗറീഞ്ഞോയുടെ കീഴിൽ 2004/05 വർഷം കിരീടം നേടിയ ചെൽസി നാലാമതും , അന്റോണിയോ കോണ്ടെയുടെ കീഴിൽ 2016/17 സീസൺ അഞ്ചാമതും, മൗറീഞ്ഞോയുടെ കീഴിൽ 2005/06 സീസൺ ചെൽസി ആറാമതുമാണ്.2003/04 സീസണിൽ ഒരു തോൽവി പോലും അറിയാതെ കിരീടം നേടിയ ആഴ്‌സണൽ എട്ടാം സ്ഥാനത്തെത്തിയത് വിവാദമായി. 38 കളികളിൽ നിന്ന് 12 സമനിലകൾ വഴങ്ങിയതാണ് ആഴ്സണലിന്‌ വിനയായത് എന്ന് ജിക്യു ചൂണ്ടിക്കാണിക്കുന്നത്.

1998/99 സീസണിൽ അവസാന ദിവസം കിരീരം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ റാങ്കിങ്ങിൽ 26 ആം സ്ഥാനത്തായത് വൻ വിമർശങ്ങൾ വരുത്തി വെച്ചു.യുണൈറ്റഡ് 79 പോയിന്റുകൾ മാത്രം നേടിയാണ് ആ വർഷം കിരീടം നേടിയത്. ഈ റാങ്കിങ്ങിലെ ഏറ്റവും ഏറ്റവും ദുർബലരായ ചാമ്പ്യന്മാർ 1996/97 ൾ കിരീടം നേടിയ മാൻ യുണൈറ്റഡ് ആണ്. ന്യൂ കാസിലിനെതിരെയുള്ള ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ ഉൾപ്പെടെ 44 ഗോളുകൾ ആണ് ആ സീസണിൽ യുണൈറ്റഡ്‌ വഴങ്ങിയത്.ഇത് ചാമ്പ്യന്മാർക്ക് അനുയോജ്യമായ പ്രകടനമായിരുന്നില്ല.പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ റാങ്കിങ് നമുക്ക് പരിശോധിക്കാം

28.മാഞ്ചസ്റ്റർ യുണൈറ്റഡ് (1996/97)
27.ആഴ്സണൽ (1997/98)
26.മാഞ്ചസ്റ്റർ യുണൈറ്റഡ് (1998/99)
25.മാഞ്ചസ്റ്റർ യുണൈറ്റഡ് (2010/11)
24.മാഞ്ചസ്റ്റർ യുണൈറ്റഡ് 2002/03)
23.മാഞ്ചസ്റ്റർ യുണൈറ്റഡ് (1992/93)
22.മാഞ്ചസ്റ്റർ യുണൈറ്റഡ് (1995/96)
21.ലെസ്റ്റർ സിറ്റി (2015/16)
20.മാഞ്ചസ്റ്റർ യുണൈറ്റഡ് (2000/01)
19.ബ്ലാക്ക്ബേൺ റോവേഴ്സ് (1994/95)
18.ആഴ്സണൽ (2001/02)
17.ചെൽസി (2014/15)
16.മാഞ്ചസ്റ്റർ യുണൈറ്റഡ് (2007/08)
15.മാഞ്ചസ്റ്റർ യുണൈറ്റഡ് (2008/09)
14.മാഞ്ചസ്റ്റർ യുണൈറ്റഡ് (2012/13)
13.മാഞ്ചസ്റ്റർ സിറ്റി (2013/14)
12.ചെൽസി (2009/10)
11.മാഞ്ചസ്റ്റർ യുണൈറ്റഡ് (1999/2000)
10.മാഞ്ചസ്റ്റർ സിറ്റി (2011/12)
9.മാഞ്ചസ്റ്റർ യുണൈറ്റഡ് (2006/07)
8.ആഴ്സണൽ (2003/04)
7.മാഞ്ചസ്റ്റർ യുണൈറ്റഡ് (1993/94)
6.ചെൽസി (2005/06)
5.ചെൽസി (2016/17)
4.ചെൽസി (2004/05)
3.മാഞ്ചസ്റ്റർ സിറ്റി (2018/19)
2.ലിവർപൂൾ (2019/20)
1.മാഞ്ചസ്റ്റർ സിറ്റി (2017/18)

Rate this post