❝ ചാമ്പ്യന്മാരെ 🏆🔵 തീരുമാനിച്ചെങ്കിലും
മരണക്കളി 🔥⚽ അവസാനിച്ചിട്ടില്ല അവസാന
ദിവസവും യുദ്ധം 💥 തന്നെ ❞

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും, ഏതെല്ലാം ക്ലബ്ബുകളാണ് സെക്കന്റ് ഡിവിഡിഷനിലേക്ക് തരാം താഴ്ത്തപ്പെടുക എന്നതെല്ലാം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. പ്രീമിയർ ലീഗ് പോരാട്ടം അവസാന റൗണ്ടിൽ എത്തി നിൽക്കുമ്പോഴും ആവേശത്തിന് ഒട്ടും കുറവ് വരുന്നില്ല. ടൈറ്റിൽ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കും എന്നാൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്.മെയ് 23 ഞായറാഴ്ച അടുത്ത സീസണിൽ ആരെല്ലാം ചാമ്പ്യൻസ് ലീഗ് കളിക്കും എന്നതിന് അവസാന തീരുമാനമാവും. ചെൽസിയും ,ലിവർപൂളും , ലെസ്റ്ററുമാണ് രണ്ടു സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കുന്നത്.

ചൊവ്വാഴ്ച നിർണായക മത്സരത്തിയിൽ പോയിന്റ് ടേബിളിലെ മൂന്നും നാലും സ്ഥാനക്കാരായ ചെൽസിയും ലെസ്റ്ററും ഏറ്റുമുട്ടിയപ്പോൾ 2 -1 ന്റെ ത്രസിപ്പിക്കുന്ന ജയം നേടി ചെൽസി പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. ലെസ്റ്ററിന്റെ തോൽ‌വിയിൽ അവസരം മുതലെടുത്ത ക്ളോപ്പിന്റെ ലിവർപൂൾ ഇന്നലെ നടന്ന മത്സരത്തിൽ ബർൺലിയെ 3-0 ന് പരാജയപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കുതിച്ചു. ലിവർപൂളിനും ലെസ്റ്ററിനും ഒരേ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ലിവർപൂൾ നാലാം സ്ഥാനത്താണ്.ചെൽസി, ലിവർപൂൾ, ലെസ്റ്റർ എന്നിവരെ സംബന്ധിച്ച് ഞായറാഴ്ച നടക്കുന്നത് ഫൈനൽ പോരാട്ടം തന്നെയാണ്.


ലിവര്പൂളുമായി ഗോൾ വ്യത്യാസത്തിൽ ലീസസ്റ്റർ നാല് ഗോളുകൾക്ക് പിന്നിലാണ്, അതിനാൽ ഞായറാഴ്ച്ച കിംഗ് പവർ സ്റ്റേഡിയത്തിൽ അവസാന മത്സരത്തിൽ ടോട്ടൻ ഹാമിനെ നേരിടുമ്പോൾ ഉയർന്ന ജയം മാത്രം പോരാ ,ചെൽസിയുടേയും, ലിവർപൂളിന്റെയും ജയ പരാജയങ്ങൾ കൂടി ആശ്രയിച്ചിരിക്കും. ലീഗിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ ജയിച്ച്മി കച്ച ഫോമിലുള്ള ലിവർപൂൾ അവസാന മത്സരത്തിൽ ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. ചെൽസിയാവട്ടെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ നേരിടും. വിജയം മാത്രം ലക്ഷ്യമിട്ടാണ് മൂന്നു ടീമുകളും മത്സരത്തിനിറങ്ങുന്നത്.

ആസ്റ്റൺ വില്ലയ്‌ക്കെതിരെ 1-2 ന്റെ തോൽവി വഴങ്ങിയ ടോട്ടൻഹാം പോയിന്റ് ഏറ്റബിളിൽ ഏഴാം സ്ഥാനത്തേക്ക് വീണു . മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി ആഴ്‌സണൽ യൂറോപ്പ ലെഗ്ഗ് യോഗ്യത പ്രതീക്ഷകൾ കാത്തു. ഫുൾഹാം ,വെസ്റ്റ് ബ്രോം ,ഷെഫീൽഡ് യുണൈറ്റഡ് എന്നി ടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരാം താഴ്ത്തപെട്ടു.

പ്രീമിയർ ലീഗ് മാച്ച്ഡേ 38

ആഴ്സണൽ vs ബ്രൈടൺ
ആസ്റ്റൺ വില്ല vs ചെൽസി
ഫുൾഹാം vs ന്യൂകാസിൽ
ലീഡ്സ് vs വെസ്റ്റ് ബ്രോം
ലെസ്റ്റർ vs ടോട്ടൻഹാം
ലിവർപൂൾ vs ക്രിസ്റ്റൽ പാലസ്
മാൻ സിറ്റി vs എവർട്ടൺ
ഷെഫീൽഡ് യുണൈറ്റഡ് vs ബർൺലി
വെസ്റ്റ് ഹാം vs സതാംപ്ടൺ
ചെന്നായ്ക്കൾ vs മാഞ്ചസ്റ്റർ യുണൈറ്റഡ് ( എല്ലാ മത്സരങ്ങളും 23 ഞായർ ഇന്ത്യൻ സമയം 8 .30 p .m )