“ഇത് താണ്ടാ തിരിച്ചുവരവ്‌” !!! പ്രീമിയർ ലീഗിൽ കഴിഞ്ഞ മാസത്തെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!!

തിരിച്ചുവരവ് ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ വരവറിയിച്ചു കൊണ്ട് തന്നെ ആദ്യ മാസത്തിലെ മികച്ച താരത്തിനുള്ള ബഹുമതി റൊണാൾഡോ സ്വന്തമാക്കി. ലീഗേതായാലും തന്റെ മുദ്ര പതിപ്പിക്കാൻ ഒരു മാസം പോലും തികച്ചു വേണ്ടെന്ന് ഈ ഒരവാർഡിലൂടെ ക്രിസ്റ്റ്യാനോ തെളിയിച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസത്തെ മികച്ച താരത്തിനുള്ള പ്രീമിയർ ലീഗ് ബഹുമതി അദ്ദേഹം കരസ്ഥമാക്കുമ്പോൾ പ്രധാന എതിരാളി മുഹമ്മദ് സല തന്നെയായിരുന്നു. എന്നാൽ വോട്ടിങ്ങിൽ മുഹമ്മദ് സലായെ മറികടന്നു കൊണ്ടാണ് തന്റെ അഞ്ചാമത്തെ പ്രീമിയർലീഗ് ബഹുമതി റൊണാൾഡോ സ്വന്തമാക്കുന്നത്.

ഏറ്റവും കൂടുതൽ തവണ പ്രീമിയർ ലീഗിൽ ഈ ബഹുമതി സ്വന്തമാക്കിയ താരം സെർജിയോ അഗ്യൂറോ ആണ്. 7 തവണ അഗ്യൂറോ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 6 തവണ കരസ്ഥമാക്കിയ ഹാരി കെയ്‌നും സ്റ്റീവൻ ജറാർഡും ഉണ്ട്. ക്രിസ്റ്റ്യാനോ 2021 സെപ്റ്റംബറിലേതടക്കം 5 തവണ പുരസ്‌കാരം നേടിയപ്പോൾ റോബിൻ വാൻ പേഴ്സിയുടെയും വെയ്ൻ റൂണിയുടെയും റെക്കോർഡിനൊപ്പമെത്താനും സാധിച്ചു. മറ്റേതൊരു പ്ലെയേറെക്കാളും കൂടുതൽ ഷോട്ടുകളുതിർത്ത റൊണാൾഡോ 17 തവണയാണ് സെപ്റ്റംബർ മാസത്തിൽ തന്റെ ഷോട്ടുകൾ പായിച്ചത്. 3 പ്രീമിയർ ലീഗ് മത്സരം മാത്രം കളിച്ച റൊണാൾഡോ 3 ഗോളുകളും നേടിയത് ഈ പുരസ്‌കാരനേട്ടത്തിൽ അദ്ദേഹത്തെ മുന്നിലെത്തിച്ചു.

2006 നവംബർ , ഡിസംബർ , 2008 ജനുവരി , മാർച്ച് എന്നിവയാണ് ഇതിനു മുന്നേ റൊണാൾഡോയെ തേടി ബഹുമതിയെത്തിയ മറ്റു മാസങ്ങൾ. 2021 സെപ്റ്റംബർ ലെ ഈ ബഹുമതി അദ്ദേഹത്തെ സംബന്ധിചിടത്തോളം തന്റെ വിമർശകർക്കുള്ള മറുപടി കൂടിയാണ്. ഈ 36 മത്തെ വയസിലും പ്രീമിയർ ലീഗിൽ പിടിച്ചുനിൽക്കാൻ ഇങ്ങേരെ കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചവർക്ക് ഇനി അല്പനേരം വിശ്രമിക്കാം.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഫികസ്ചറുകളെല്ലാം ഇനി വരാനിരിക്കുന്നത് ഒക്ടോബർ മാസത്തിലാണ്.

നിലവിലെ ഫോമിൽ തുടർന്നാൽ കൂടുതൽ പ്ലെയർ ഓഫ് ദി മന്ത് അവാർഡുകൾ കരസ്ഥമാക്കാൻ റൊണാൾഡോക്ക് സാധിക്കും. യുവന്റസിൽ നിന്നു മാഞ്ചസ്റ്ററിലെത്തിയ ശേഷം ആദ്യ മത്സരം തന്നെ രണ്ടു ഗോളുകളുമായി തുടങ്ങിയ റൊണാൾഡോ തന്റെ തിരിച്ചുവരവ് ഈ അവാർഡിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ്.സെപ്റ്റംബർ മാസത്തെ മികച്ച മാനേജർ ആയി തിരഞ്ഞെടുത്തത് ആർസണൽ കോച് മൈക്കിൾ ആർടെറ്റയെയാണ്. മോശം ഫോമിൽ നിന്ന ശേഷം മികച തിരിച്ചു വരവ് നടത്തിയ ആഴ്സണലിന്റെ പ്രകടനത്തിന് പിന്നിൽ ആർടെറ്റയുടെ കരങ്ങൾ തന്നെയായിരുന്നു.

Hari Kappada

Rate this post