❝ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്ന് കരിയർ തിരിച്ചു പിടിക്കാനൊരുങ്ങി റയൽ മാഡ്രിഡ് സൂപ്പർ സ്റ്റാർ ❞

2019 ൽ 126.50 മില്യൺ ഡോളർ നിരക്കിൽ റയൽ മാഡ്രിഡിൽ ചേർന്ന ബെൽജിയൻ താരം ഈഡൻ ഹസാർഡ് ഒരിക്കലും പ്രതീക്ഷകൾക്കനുസരിച്ചുള്ള പ്രകടനം പുറത്തെടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും പരിക്ക് മൂലം മൂന്നിലൊന്നു മത്സരവും താരത്തിന് നഷ്ടമായി. കിട്ടിയ അവസരങ്ങളിൽ തിളങ്ങാനും താരത്തിനായില്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് കൂടു മാറിയതോടെ റയൽ ആക്ര മണ ങ്ങൾക്ക് നേതൃത്വം നൽകാനാണ് ഹസാർഡിനെ ചെൽസിയിൽ നിന്നും വൻ വില കൊടുത്ത് മാഡ്രിഡിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ചെൽസിയിൽ മിന്നുന്ന ഫോമിൽ കളിച്ചികൊണ്ടിരിക്കുന്ന ഹസാർഡിനു റയലിൽ പരിക്കുമൂലം കരിയർ തന്നെ താളം തെറ്റിയ അവസ്ഥയിലാണുള്ളത്.

പരിക്ക് മൂലം ബെൽജിയ ഇന്റര്നാഷനലിന് കളിക്കളത്തിൽ തന്റെ മാജിക്ക് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ 12 വര്ഷത്തെ കരിയറിനുള്ളിൽ നഷ്ടമായതിനേക്കാൾ മത്സരങ്ങൾ റയലിൽ ഹസാർഡിനു നഷ്ടമായിട്ടുണ്ട്. യൂറോ കപ്പിൽ ബെൽജിയൻ ടീമിൽ ഇടം നേടിയെങ്കിലും പഴയ ഹസാർഡിന്റെ നിഴൽ മാത്രമായിരുന്നു.ചെൽസിയിലെ അവസാന സീസണിൽ 52 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയാണ് ഹസാഡ് റയലിൽ എത്തുന്നത്എന്നാൽ പരിക്ക് വില്ലനായി മാറിയതോടെ കരിയർ തന്നെ താളം തെറ്റിയ അവസ്ഥയാണ് ഈ ബെൽജിയൻ താരത്തിന്റെ.

സ്പാനിഷ് ഔട്ട് ലെറ്റ് എ.എസ് റിപോർട്ടനുസരിച്ച് ഹസാർഡിനെ വീണ്ടും സൈൻ ചെയ്യാനുള്ള അവസരം റയൽ മാഡ്രിഡ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഏകദേശം 60 മില്യൺ ഡോളറാനു താരത്തിന് റയൽ മാഡ്രിഡ് വിലയിട്ടിരിക്കുന്നത്. 2012 ൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ ഹസാഡ് 352 കളികളിൽ നിന്നും 110 ഗോളുകളും 92 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഇപ്പോഴും ഒരു ചെൽ‌സി ആരാധകരുടെ പ്രിയങ്കര താരം തന്നെയാണ് 30 കാരൻ. എന്നാൽ 60 മില്യൺ കൊടുത്ത് ഹസാർഡിനെ തിരിച്ചു കൊണ്ട് വരാനുളള സാദ്ധ്യതകൾ കുറവാണ്.ഹക്കിം സിയെക്, കൈ ഹാവെർട്സ്, മേസൺ മൗണ്ട് എന്നി താരങ്ങളുടെ സാനിധ്യം തന്നെയാണ് ഇതിനു കാരണം . ഇതിനർത്ഥം റയൽ മാഡ്രിഡിന് ഒരു സീസണിൽ കൂടി ഏഴാം നമ്പർ താരത്തെ നിലനിർത്തേണ്ടി വരും.

പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി ഹസാഡ് അടക്കമുള്ള താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ചെൽസി. ചെൽസിയാവട്ടെ നിലവിൽ ഒരു സ്‌ട്രൈക്കറിന് വേണ്ടിയുള്ള തിരച്ചിലിലാണ്. ഹാലാൻഡ് , ലുക്കാക്കു മുതൽ ലെവെൻഡോസ്‌കി വരെയുളള താരണങ്ങളുടെ പേര് ഉയർന്നു വരുന്നുണ്ട്.വരുന്ന സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനും ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താനും മികച്ചൊരു സ്‌ട്രൈക്കർ ബ്ലൂസിനു ആവശ്യമായി വന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ വലിയ വിലക്ക് ടീമിലെത്തിച്ച വെർണർക്ക് തിളങ്ങാനും സാധിച്ചില്ല.

ഹാലാൻഡിനായുള്ള ബ്ലൂസിന്റെ ഓഫർ ഡോർട്ട്മുണ്ട് നിരസിച്ചിരിക്കുകയാണ്. ജാദോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിറ്റതിനെ തുടർന്ന്, ആക്ര മണം കൂടുതൽ ദുർബലപ്പെടുത്താൻ ഡോർട്മണ്ടിന് പദ്ധതിയില്ല .അത് കൊണ്ട് ഹാലാൻഡിനെ നിലനിർത്തുക എന്നതാണ് അവരുടെ മുൻഗണന.റയൽ മാഡ്രിഡിനും ഒരു പുതിയ സ്‌ട്രൈക്കറുടെ ആവശ്യമുണ്ട്. റൊണാൾഡോ പോയതിനു ശേഷം ഗോൾ സ്കോറിങ് ചുമതല മുഴുവൻ പ്രായമായി വരുന്ന കരീം ബെൻസെമയുടെ ചുമലിലാണ്. ഇക്കാരണം കൊണ്ടാണ് പാരിസിൽ നിന്നും എംബാപ്പയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ റയൽ ശ്രമം നടത്തുന്നത്.