വമ്പൻമാർക്ക് ഭീഷണിയാവുന്ന പ്രീമിയർ ലീഗിലെ വെസ്റ്റ് ഹാമിന്റെ കുതിപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപ്രതീക്ഷിത കുതിപ്പാണ് വെസ്റ്റ് ഹാം നടത്തുന്നത്. വെസ്റ്റ് ഹാമിന്റെ കുതിപ്പ് കാണുമ്പോൾ ഈ സീസണിൽ പ്രീമിയർ ലീഗിൽ പുതിയൊരു ചാമ്പ്യൻ ഉണ്ടാവുമോ? എന്ന ചോദ്യം എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ ഉയർന്നു വരുന്നുണ്ട്.ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് 2021-22 മത്സരത്തിൽ ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാം യുണൈറ്റഡ് ലിവർപൂളിനെ 3-2 ന് പരാജയപ്പെടുത്തിയതോടെ ഈ ചോദ്യത്തിനുള്ള ഉത്തരം `ലഭിക്കുകയും ചെയ്തു. ഈ സീസണിൽ അത്ഭുതങ്ങൾ കാണിക്കുവാൻ ശക്തിയുള്ള ടീമാണ് തങ്ങളുടേതെന്ന് അവർ ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തിരിക്കുകയാണ്.

മത്സരം വിജയിച്ചതോടെ, വെസ്റ്റ് ഹാം പ്രീമിയർ ലീഗ് 2021-22 പോണ്ട ടേബിളിൽ 23 ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്തുകയും ചെയ്തു.ടേബിൾ ടോപ്പർമാരായ ചെൽസിയെക്കാൾ മൂന്ന് പോയിന്റ് പിന്നിലായാണ് അവരുടെ സ്ഥാനം.രണ്ട് പോയിന്റിന് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷമാണ് വെസ്റ്റ് ഹാം കഴിഞ്ഞ തവണ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയത്.അതേസമയം, ഞായറാഴ്ച ലിവർപൂളിനെതിരെ അവർ വിജയിക്കുകയും പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിലെ ആദ്യ നാലിൽ ഇടം നേടുകയും ചെയ്ത ശേഷം, ഈ ടേം ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള സാധ്യകളെക്കുറിച്ചും പരിശീലകൻ ഡേവിഡ് മോയ്‌സ്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൊയ്‌സിന്റെ വെസ്റ്റ് ഹാം തകർപ്പൻ ഫോമിലാണ് ഇപ്പോൾ, നിലവിലെ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം,ലെസ്റ്റർ സിറ്റി എന്നിവരെല്ലാം ഈ സീസണിൽ തോൽപ്പിച്ചിട്ടുണ്ട്. അവസാന നാല് പ്രീമിയർ ലീഗ് മത്സരത്തിലും വെസ്റ്റ് ഹാം വിജയം കണ്ടു.ലിവർപൂളിനെ 3-2, ആസ്റ്റൺ വില്ല 1-4, ടോട്ടൻഹാം ഹോട്സ്പർ 1-0, എവർട്ടൺ 0-1 എന്നിവയ്ക്ക് തോൽപ്പിച്ച അവർ നവംബർ 20 ന് അന്താരാഷ്ട്ര ഇടവേളക്ക് ശേഷം വോൾവ്സിനെ നേരിടും.

രണ്ട് വർഷം മുമ്പ് ചുമതലയേറ്റ ശേഷം, ടേബിളിന്റെ താഴത്തെ പകുതിയിൽ തളർന്നിരിക്കുന്ന വെസ്റ്റ് ഹാമിനെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലവിലെ സ്ഥാനം അർഹിക്കുന്ന ഒന്നാക്കി മോയസ് മാറ്റി. 2021-ൽ അവരുടെ മുന്നേറ്റം വളരെ ശ്രദ്ധേയമാണ്. ഈ വർഷം ഇതുവരെ പ്രീമിയർ ലീഗിൽ അവർ 65 പോയിന്റുകൾ നേടിയിട്ടുണ്ട് – നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും (80) നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസിയും (66) മാത്രമാണ് കൂടുതൽ നേടിയത് .അച്ചടക്കത്തോടെയുള്ള പ്രതിരോധവും ടീം തെരഞ്ഞെടുപ്പും മുന്നേറ്റ നിരയുടെ സ്ഥിരതയും എല്ലാം വെസ്റ്റ് ഹാമിന്റെ മുന്നേറ്റത്തിന് കരുത്ത് നൽകുന്നു.

പ്രീമിയർ ലീഗിന്റെ സെറ്റ് പീസ് സ്പെഷ്യലിസ്റ്റുകൾ കൂടിയാണ് ഇവർ. ലിവർപൂളിനെതിരെ അവർ നേടിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം സെറ്റ് പീസിൽ നിന്നായിരുന്നു. മോയസിന്റെ കീഴിൽ, വെസ്റ്റ് ഹാം 32 പ്രീമിയർ ലീഗ് ഗോളുകൾ സെറ്റ് പീസുകളിൽ നിന്ന് നേടിയിട്ടുണ്ട്, മറ്റേതൊരു ടീം നേടിയതിനെക്കാളും അഞ്ച് ഗോളുകൾ കൂടുതൽ ആണിത് .2015-16 ലെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ് കിരീടം എല്ലാവരും ഓർമ്മിക്കുന്ന ഒന്നായിരുന്നു.വെസ്റ്റ് ഹാമിന് തീർച്ചയായും ആ ലെസ്റ്റർ ടീമുമായി വളരെയധികം സാമ്യമുണ്ട്.

ലെസ്റ്ററിൽ എന്ന പോലെ അവർക്ക് ശക്തനായ ഒരു മാനേജർ ഉണ്ട്.ഓരോ കളിയിലും പരസ്പരം പോരടിക്കുന്ന ശക്തമായ ടീം സ്പിരിറ്റുള്ള ഒരു കൂട്ടം കളിക്കാരും അവർക്കുണ്ട്. ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും മറികടന്നു പ്രീമിയർ ലീഗ് കിരീടം വെസ്റ്റ് ഹാം നേടിയാൽ അത്ഭുതപ്പെടാനില്ല. കിരീടം സ്വന്തമാക്കിയില്ലെങ്കിലും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഒരു ടീം വെസ്റ്റ് ഹാം ആയിരിക്കും എന്നുറപ്പിച്ചു പറയാനാവും.