മൂന്നാം ജയം തേടി ഗോവക്കെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദെരാബാദിനെയുള്ള എവേ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനെ പ്രഖ്യാപിച്ചു . ഈ സീസണിൽ തോൽവി അറിയാതെ മുന്നേറുന്ന ഹൈദെരാബാദിനെതിരെ വിജയം നേടാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്, ഗോവക്കെതിരെയും നോർത്ത് ഈസ്റ്റിനെതിരെയും നേടിയ തകർപ്പൻ ജയങ്ങൾ നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവക്കെതിരെ ഇറങ്ങിയ അതെ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെതിരെ ഇറങ്ങുന്നത്. ഗിൽ വല കാക്കുമ്പോൾ നിഷു കുമാർ, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കുമ്പോൾ ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ് എന്നവർ മധ്യനിരയിലും കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ് എന്നിവർ മുന്നേറ്റ നിരയിലും ഉണ്ടാവും.

ഗോവയെയും നോർത്ത് ഈസ്റ്റിനെയും കീഴടക്കി എത്തുന്ന ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ് വന്നു ചെർന്നിരിക്കുന്നത്.ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഹൈദരാബാദിനെതിരെ ജയം ഉറപ്പിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ അവസരമുണ്ട്.ഈ സീസണിൽ മൂന്ന് മൂന്നു വിജയങ്ങൾ ആണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്.

ബ്ലാസ്റ്റേഴ്സ് ടീം- പ്രഭ്സുഖാൻ ​ഗിൽ, നിഷു കുമാർ, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ്, ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്.

Rate this post