Prime Volleyball : “ചെന്നൈ ബ്ലിറ്റ്‌സിനെ പരാജയപെടുത്തി അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് “

ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ (ഗച്ചിബൗളി) നടന്ന റൂയ്‌പേ പ്രൈം വോളിബോൾ ലീഗ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫെൻഡേഴ്സിന് ജയം .ചെന്നൈ ബ്ലിറ്റ്സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഡിഫെൻഡേർസ് പരാജയപ്പെടുത്തിയത്( 15-13, 15-11, 11-15, 15-13, 11-15 ).ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി. അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തു പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡിഫെൻഡേഴ്സിന് വേണ്ടി ഷോൺ, അംഗമുത്തു, മനോജ്, എ.മുത്തുസാമി എന്നിവർ മികച്ച പ്രകടനമാ കാഴ്ചവെച്ചു.ആദ്യ സെറ്റിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി, എന്നിരുന്നാലും, റയാൻ മീഹന്റെയും ഷോൺ ടി ജോണിന്റെയും നിർണായക സ്പൈക്കുകൾ അഹമ്മദാബാദ് ടീമിന് കരുത്തായി. രണ്ടാം സെറ്റിൽ 7-4ന് അഹമ്മദാബാദ് ആധിപത്യം പുലർത്തി. ബ്രൂണോ ഡ സിൽവ തകർപ്പൻ സ്‌പൈക്കിലൂടെ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി, പക്ഷേ അഹമ്മദാബാദ് മുന്നോട്ട് കുതിച്ചു. ഒടുവിൽ 15-11ന് ഡിഫൻഡേഴ്സ് രണ്ടാം സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ അഹമ്മദാബാദിനെ വിദേശ ജോഡിയായ റയാൻ മീഹാനും റോഡ്രിഗോ വില്ലാൽബോവ ഫോമിലെത്തുകയും ചെയ്തു.

മൂന്നാം സെറ്റിലും ആംഗമുത്തു ഗംഭീര സ്‌പൈക്കുകൾ പുറത്തെടുത്തു, എന്നിരുന്നാലും നിർണായകമായ ക്രെഡ് സൂപ്പർ പോയിന്റ് നേടിയ ചെന്നൈ ടീം 12-11ന് ലീഡ് നേടി. പിന്നീട് മൂന്നാം സെറ്റ് 15-11 എന്ന നിലയിൽ ചെന്നൈ സ്വന്തമാക്കി. മൂന്നാം സെറ്റിൽ ചെന്നൈക്ക് വേണ്ടി വൈഷണവും ബ്രൂണോയും തിളങ്ങി.നാലാം സെറ്റിൽ വീൻ രാജ ജേക്കബ്. രണ്ട് സൂപ്പർ പോയിന്റുകളും ചെന്നൈ സ്വന്തമാക്കിയെങ്കിലും ആംഗമുത്തു, ഷോൺ ടി ജോൺ, റയാൻ എന്നിവരുടെ മിന്നുന്ന കൂട്ടുകെട്ടിൽ സീറ്റും മത്സരവും അഹമ്മദാബാദ് സ്വന്തമാക്കി.

അഞ്ചാം സെറ്റിൽ 9-3ന് ചെന്നൈ ബ്ലിറ്റ്‌സ് ആറ് പോയിന്റിന്റെ വൻ ലീഡ് നേടി. അഹമ്മദാബാദിനെ അവസാന സെറ്റിൽ നിലനിർത്താൻ അംഗമുത്തു ശ്രമിച്ചെങ്കിലും ഫെർണാണ്ടോ ഗോൺസാലസിന്റെ അടിപൊളി ഫിനിഷിൽ ചെന്നൈ അവസാന സെറ്റ് 15-11ന് സ്വന്തമാക്കി.