Prime volleyball : അങ്കമുത്തുവിന്റെ “അങ്കത്തിന്” മുന്നിൽ കീഴടങ്ങി കാലിക്കറ്റ് ഹീറോസ്
ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിസ് കാലിക്കറ്റ് ഹീറോസിനെ പരാജയപ്പെടുത്തി. അവസാന സെറ്റ് വരെ നീണ്ട അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് അഹമ്മദാബാദ് വിജയം നേടിയത്. ഡിഫെൻഡേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ ജയമായിരുന്നു ഇത് . ഹീറോസിന്റെ രണ്ടാമത്തെ തോൽവിയും.സ്കോർ (15 -12 ,11 -15 ,15 -10, 12 -15 , 11 -15 ). തുടർച്ചയായ രണ്ടാം മത്സരത്തിലും ഡിഫെൻഡേഴ്സിന്റെ ഓപ്പോസിറ്റ് ഹിറ്റർ അംഗമുത്തു മത്സരത്തിലെ താരമായി മാറി. മികച്ച ഫോമിൽ കളിക്കുന്ന അംഗമുത്തുവിനെയും ,ഷോണിനെയും സെറ്റർ മുത്തു സാം മനോഹരമായി ഉപയോഗിക്കുകയും ചെയ്തു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരുടീമുകളും തുല്യത പാലിച്ചു. നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-10ന് മൂന്ന് പോയിന്റ് ലീഡ് നേടി. മികച്ച ബ്ലോക്കിലൂടെ 15-12ന് ആദ്യസെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കുതിച്ച കാലിക്കറ്റിനെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ ബ്ലോക്കിലൂടെ ഏഴാം പോയിന്റില്‍ അഹമ്മദാബാദാബാദ് ഒപ്പം പിടിച്ചു. പിന്നീട് ലീഡ് നേടിയ ഡിഫന്റേഴ്സിനെ പിന്നിലാക്കാന്‍ കാലിക്കറ്റ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ അഹമ്മദാബാദ് ഷോണ്‍ ടി ജോണിന്റെ ഒരു സ്പൈക്കിലൂടെ 15-11ന് സെറ്റ് നേടി.
എന്നാൽ മൂന്നാം സെറ്റിൽ മുന്നേറിയ കളിച്ച ഹീറോസ് അജിത് ലാലിന്റെയും ജെറോമിന്റെയും സ്പിക്കുകളിലൂടെ 8-5ന് മുന്നിലെത്തി. അഹമ്മദാബാദ് പത്താം പോയിന്റില്‍ നില്‍ക്കെ അജിത്ലാലിന്റെ തുടര്‍ച്ചായ സ്പൈക്കുകളുടെ കരുത്തില്‍ 15-10ന് കാലിക്കറ്റ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ വീണ്ടും അഹമ്മദാബാദിന്റെ തിരിച്ചുവരവ് കണ്ടു. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം മുതല്‍ ഡിഫന്റേഴ്സ് ഹീറോസിനെ സമ്മര്‍ദത്തിലാക്കി 6-2ന് നാലു പോയിന്റ് ലീഡ് നേടി. കാലിക്കറ്റ് തിരിച്ചുവരവിന് ശ്രമിച്ചു. അങ്കമുത്തു ചില മികച്ച സ്പൈക്കുകള്‍ നടത്തി ഡിഫന്റേഴ്സിന്റെ കുതിപ്പിന് വേഗം കൂട്ടി. റയാന് മീഹാന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ 15-11ന് അഞ്ചാം സെറ്റും മത്സരവും അഹമ്മദാബാദ് നേടി.
തുടർച്ചയായ രണ്ടാം മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയ അംഗമുത്തുവിനെ പിടിച്ചു കെട്ടാൻ കാലിക്കറ്റ് ബ്ലോക്കർസിന് സാധിച്ചില്ല. നിർണായക സമയത്ത് പോയിന്റുകൾ നേടി ഡിഫെൻഡേഴ്സിനെ ഐ സി എഫ് താരം മുന്നോട്ട് നയിച്ച് കൊണ്ടിരുന്നു. ഹീറോസിന്റെ ബ്ലോക്കിനെ സമർത്ഥമായി കബളിപ്പിച്ച് മുത്തു സാം കൊടുക്കുന്ന പന്തുകൾ ഷോണും- അംഗമുത്തും ഒരു പിഴവും കൂടാതെ ഫിനിഷ് ചെയ്യുകയും ചെയ്തു. മനോജ് -റയാൻ എന്നിവർ തീർത്ത പ്രതിരോധ കോട്ട തകർക്കാൻ ജെറോമിനോ അജിത് ലാലിനോ പലപ്പോഴും സാധിച്ചില്ല. അവസാന സെറ്റുകളിൽ ഫസ്റ്റ് പാസ് ലഭിക്കാതെ ഹീറോസ് സെറ്റർമാർ വട്ടം കറങ്ങുകയായിരുന്നു.എന്നാൽ ഡിഫെൻഡേഴ്സിനായി ലിബറോ പ്രഭാകരനും അര്‍ജന്റീന താരം റോഡ്രിഗയും പാസിന്റെ കാര്യത്തിൽ മികച്ചു നിൽക്കുകയും ചെയ്തു.
ഒരു വിദേശ കളിക്കാരൻ പോലുമില്ലാതെയാണ് ഹീറോസ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. ആരോൺ കൗബിക്ക് പകരം വിഘ്നേശ് ആദ്യ സിക്സിലെത്തി. ഹീറോസ് നിരയിൽ മോശമല്ലാത്ത പ്രകടനം നടത്തിയ താരങ്ങളി ഒരാൾ തന്നെയായിരുന്നു ആർമി താരമായ വിഘ്നേശ്. ഹീറോസിന്റെ ക്യാപ്റ്റനും ഓപ്പോസിറ്റ ഹിറ്ററുമായ ജെറോമിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. നാലാം സെറ്റിൽ തുടർച്ചയായ രണ്ടു പന്തുകൾ പുറത്തേക്ക് അടിച്ചു കളയുകയും ചെയ്തു. സെറ്റർമായ ജിതിനെയും -ലാൽ സുജനെയും പരിശീലകൻ കിഷോർ കുമാർ മാറി മാറി പരീക്ഷെങ്കിലും ഫലമുണ്ടായിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഹീറോസിന് സെമിയിൽ സ്ഥാനം പിടിക്കണമെങ്കിൽ അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച തീരു.