❝ ബയേണിന്റെ 🏟💥 വീട്ടിൽ കേറി തൂക്കിയടിച്ചു
💪🔥 പി.എസ്.ജി, സെമി 😍✌️ ഉറപ്പിച്ച പ്രകടനവുമായി 🔵👌 ചെൽസി ❞

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിലെ എല്ലാ വെറും വാശിയും നിറഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ക്ക് തകർപ്പൻ ജയം.ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ പി എസ് ജിക്ക് മിന്നും വിജയം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിനെ ഒരു ത്രില്ലറിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് പി എസ് ജി വീഴ്ത്തിയത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പരാജയത്തിന് കണക്കു തീർക്കുന്ന പ്രകടനമാണ്‌ പിഎസ്ജി പുറത്തെടുത്തത് . സൂപ്പർ താരങ്ങളായ എംബാപ്പയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് പിഎസ്ജി വിജയം കൊയ്തത്. സൂപ്പർ താരം നെയ്മറും ഗോൾ കീപ്പർ നവാസും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.


ബയേണിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത് .ആടൂർ രണ്ടു മിനുട്ടിൽ തന്നെ മോട്ടിങ്ങും ,ഫെർണാണ്ടസും കീപ്പർ നവാസിനെ പരീക്ഷിച്ചു.ലെവൻഡോസ്കിയും ഗ്നാബറിയും ഇല്ലാത്ത ബയേൺ പതിവുപോലെ ശക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ പി എസ് ജിക്ക് നന്നായി തുടങ്ങാൻ ആയി. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ പി എസ് ജി മുന്നിൽ എത്തി. ഒരു കൗണ്ടറിലൂടെ കുതിച്ച നെയ്മർ എല്ലാവരെയും കബളിപ്പിച്ച് കൊണ്ട് എമ്പപ്പെയ്ക്ക് പാസ് നൽകി. എമ്പപ്പെയുടെ ഷോട്ട് നൂയറിന്റെ കാലിൽ തട്ടി വലയിലേക്കും പോയി. 10 ആം മിനുട്ടിൽ ആറ് യാർഡ് ബോക്സിനുള്ളിൽ തോമസ് മുള്ളറിന് അവസരം ലഭിച്ചെങ്കിലും നവാസ് പാരീസിന്റെ രക്ഷകനായി. 12 ആം മിനുട്ടിൽ പാരീസ് താരം ഡ്രാക്‌സ്‌ലർ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. 19 ആം മിനുട്ടിൽ ലിയോൺ ഗൊറെറ്റ്‌സ്കയുടെ മികച്ചൊരു ഹെഡ്ഡർ വലയിൽ കയറുമെന്നു തോന്നിച്ചെങ്കിലും വീണ്ടും നവാസ് രക്ഷകനായി അവതരിച്ചു.

ആ ഗോളിന് തിരിച്ചടി നൽകാൻ ബയേൺ ശ്രമിക്കുന്നതിന് ഇടയിൽ പി എസ് ജി ഒരു ഗോൾ കൂടെ വലയിൽ കയറ്റി. ഇത്തവണയും ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു. 28ആം മിനുട്ടിൽ നെയ്മർ നൽകിയ പാസ് സ്വീകരിച്ച് ക്യാപ്റ്റൻ മാർകിൻഹോസ്‌ ആണ് പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കിയത്. 37ആം മിനുട്ടിൽ ചൗപൊമ്മോടിങിന്റെ ഗോൾ ബയേണെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഹെഡ്ഡറിൽകൂടെയാണ് മോട്ടിങ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് വർധിക്കാൻ നിയമർക്ക് അവസരം ലഭിച്ചെങ്കിലും കീപ്പർ മാനുവൽ ന്യൂയർ തടസ്സമായി. 53 ആം മിനുട്ടിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർഡിന്റെ ഷോട്ട് ബയേണിന് സമനില നൽകുമെന്ന് തോന്നിച്ചെങ്കിലും വീണ്ടും നവാസ് പാരീസിന്റെ രക്ഷകനായി.


സമനില ഗോളിനായി ശ്രമിക്കുന്നതിനെ 60 ആം മിനുട്ടിൽ മുള്ളർ ബയേണിന് സമനില നൽകി. കിമ്മിച് എടുത്ത ഫ്രീകിക്കിൽ നിന്ന് മനോഹര ഹെഡറിലൂടെ ആയിരുന്നു മുള്ളർ വല കണ്ടെത്തിയത്. സ്കോർ 2-2. അധികം സമയം എടുത്തില്ല പി എസ് ജി ലീഡ് തിരിച്ചുപിടിക്കാൻ. എമ്പപ്പെ ആണ് വീണ്ടും നൂയറിനെ കീഴ്പ്പെടുത്തിയത്. 68ആം മിനുട്ടിൽ സ്കോർ 3-2 ആയി പാരീസ് ഉയർത്തി. 86 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ മികച്ചൊരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തു പോയത്. വിജയം നേടിയത്മാത്രമല്ല മൂന്ന് എവേ ഗോൾ നേടി എന്നതും പി എസ് ജിക്ക് രണ്ടാം പാദത്തിലേക്ക് മുതൽകൂട്ടാകും.

ചാമ്പ്യൻസ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർട്ടോക്കെതിരെ ആധികാരിക ജയവുമായി ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. മത്സരം നടന്നത് നിക്ഷ്പക്ഷ വേദിയിൽ ആണെങ്കിലും പോർട്ടോയുടെ ഹോം മത്സരമായി കണക്കാക്കിയത് കൊണ്ട് ചെൽസിക്ക് വിലപ്പെട്ട 2 എവേ ഗോളുകൾ നേടാനായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോർജ്ജിഞ്ഞോയുടെ പാസിൽ നിന്ന് മേസൺ മൗണ്ടാണ് ചെൽസിക്ക് ഗോൾ നേടി കൊടുത്തത്. മനോഹരമായ ഫിനിഷിംഗിലൂടെയാണ് മൗണ്ട് പന്ത് വലയിലാക്കാക്കിയത്.

മത്സരത്തിൽ പോർട്ടോ ആധിപത്യം പുലർത്തിയ സമയത്താണ് കളിക്ക് വിപരീതമായി ചെൽസി ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ചെൽസിക്ക് നിരവധി സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. എന്നാൽ മത്സരം അവസാനിക്കാൻ 5 മിനിറ്റ് ബാക്കി നിൽക്കെ പോർട്ടോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ചെൽസി പ്രതിരോധ താരം ചിൽവെൽ ചെൽസിയുടെ ജയം ഉറപ്പിച്ച ഗോൾ നേടുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരം ഏപ്രിൽ 13ന് നടക്കും