ഗോളും അസിസ്റ്റുമായി നിറഞ്ഞാടി മെസ്സിയും എംബപ്പേയും , അപരാജിത കുതിപ്പ് തുടർന്ന് പിഎസ്ജി |PSG

ലീഗ് 1 ൽ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും നിറഞ്ഞാടിയ മത്സരത്തിൽ തകർപ്പൻ ജയവുമായി പിഎസ്ജി. ഇന്നലെ സ്‌റ്റേഡ് ഫ്രാങ്കോയിസ് കോട്ടിയിൽ നടന്ന മത്സരത്തിൽ അജാസിയോവിനെ എതിരില്ലത്ത മൂന്നു ഗോളുകൾക്ക് തകർത്ത് തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാർ.

12 കളികളിൽ നിന്ന് 32 പോയിന്റുമായി ലീഗ് 1 ടേബിൾ ടോപ്പർമാരായി തുടരുകയും ചെയ്തു. മത്സരത്തിൽ കൈലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി.കളിയുടെ 24-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ എംബാപ്പെ ഗോൾ നേടി പിഎസ്ജിക്ക് ആദ്യ ലീഡ് നേടിക്കൊടുത്തു. തുടർന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ പിഎസ്ജി 1-0ന്റെ ലീഡ് നിലനിർത്തി. മത്സരത്തിന്റെ 78-ാം മിനിറ്റിൽ ലയണൽ മെസ്സി പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി.

എംബാപ്പെയുടെ അസിസ്റ്റിലാണ് മെസ്സി ഗോൾ നേടിയത്.എംബാപ്പെ തന്നെ 4 മിനിറ്റിനു ശേഷം അജാസിയോയ്‌ക്കെതിരെ പിഎസ്ജിക്ക് 3 ഗോളിന്റെ ലീഡ് നൽകി. ഇത്തവണയും മെസ്സിയുടെ അസിസ്റ്റിലാണ് എംബാപ്പെ ഗോൾ നേടിയത്.ഇതോടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ അജാസിയോക്കെതിരെ 3-0ന് പിഎസ്ജി ജയിച്ചു. മത്സരത്തിൽ 6 ഓൺ ടാർഗെറ്റ് ഷോട്ടുകൾ ഉൾപ്പെടെ 11 ഷോട്ടുകളാണ് പിഎസ്ജി എടുത്തത്. അതേസമയം, അജാസിയോ 1 ഓൺ ടാർഗെറ്റ് ഷോട്ടടക്കം 8 ഷോട്ടുകൾ എടുത്തു.മത്സരത്തിൽ പിഎസ്ജി 65 ശതമാനം പൊസഷൻ നിലനിർത്തി.

ആകെ പിഎസ്ജി 669 പാസുകൾ പൂർത്തിയാക്കിയപ്പോൾ അജാസിയോ 344 പാസുകൾ പൂർത്തിയാക്കി.ത്സരം തോറ്റതോടെ 12 കളികളിൽ നിന്ന് 2 ജയവും 2 സമനിലയും 8 തോൽവിയും ഉൾപ്പെടെ 8 പോയിന്റുമായി അജാസിയോ പോയിന്റ് പട്ടികയിൽ 18–ാം സ്ഥാനത്തേക്കു വീണു.

Rate this post