സെർജിയോ റാമോസിന്റെ കരാർ പിഎസ്ജി അവസാനിപ്പിക്കുമോ?

റയൽ മാഡ്രിഡുമായുള്ള നീണ്ട വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് മുൻ സ്പാനിഷ് ക്യാപ്റ്റൻ പിഎസ്ജി യിൽത്തിയത്.2021 ജൂലൈ 8 ന് പിഎസ്ജി റാമോസിനെ സൈൻ ചെയ്യുന്നത്. എന്നാൽ പരിക്കിൽ മൂലം PSG ഫസ്റ്റ്-ടീമിനായി ഒരു മിനിറ്റ് പോലും കളിച്ചിട്ടില്ല. മെയ് 5 ന് റയൽ മാഡ്രിഡിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് ചെൽസിയോട് തോറ്റതിന് ശേഷം താരം കളത്തിലിറങ്ങിയിട്ടില്ല.യൂറോ കപ്പടക്കമുള്ള പോരാട്ടങ്ങൾ നഷ്‌ടമായ താരം എത്രയും വേഗം പിഎസ്‌ജിയിൽ അരങ്ങേറ്റം കുറിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്.

ഫ്രാൻസിലെ റിപ്പോർട്ടുകൾ പ്രകാരം, പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള സെർജിയോ റാമോസിന്റെ കരാർ അവസാനിപ്പിക്കുന്നത് ക്ലബ് പരിഗണിക്കുന്നു.എന്നിരുന്നാലും, റാമോസിന്റെ തിരിച്ചുവരവിൽ തങ്ങൾക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് പിഎസ്ജി എപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച ലില്ലെയ്‌ക്കെതിരായ പിഎസ്ജിയുടെ 2-1 വിജയത്തിനുശേഷം, ക്ലബിന്റെ സ്‌പോർടിംഗ് ഡയറക്ടർ ലിയോനാർഡോ പറഞ്ഞു,

“റാമോസിന് പരിക്കേറ്റതായി ഞങ്ങൾക്കറിയാം.അവനൊരു പ്രശ്നമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം”, കളിക്കാരന്റെ സേവനം നിലനിർത്തുന്നതിൽ ക്ലബ്ബിന് താൽപ്പര്യമുണ്ടെന്നും ക്ഷമയോടെയിരിക്കുകയാണെന്നും അറിയിക്കുന്നു”.

പിഎസ്‌ജിയുമായി 2023 വരെയാണ് സെർജിയോ റാമോസിനു കരാറുള്ളത്. അതുകൊണ്ടു തന്നെ കരാർ റദ്ദാക്കുന്നതിനു താരവുമായി പിഎസ്‌ജി പരസ്‌പരധാരണയിൽ എത്തേണ്ടി വരും.താരം തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഒരു കൃത്യമായ സമയം പറയാത്തത് ആരാധകർക്കും വളരെയധികം നിരാശ നൽകുന്നുണ്ട്.