“ഓൾ-സ്റ്റാർ” ഫ്രണ്ട് 3 തീർക്കാൻ മെസ്സിക്കും നെയ്‌മറിനും ഒപ്പം റൊണാൾഡോയെ കൂടി സൈൻ ചെയ്യാൻ PSG

2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് തുടങ്ങിയ വമ്പൻ താരങ്ങളെ ലീഗ് 1 വമ്പൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) തങ്ങളുടെ ടീമിൽ എത്തിച്ചിരുന്നു. നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർ സ്റ്റാർ താരങ്ങൾ ഇതിനകം തന്നെ ഫ്രഞ്ച് ടീമിൽ ഉണ്ടായിരുന്നു.

മെസ്സിയുടെയും റാമോസിന്റെയും ടീമിലേക്കുള്ള മാറ്റം ടീമിന് വലിയ ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മെസ്സിയുടെ മോശം ഫോമും റാമോസിന്റെ പരിക്കുംതിരിച്ചടിയായി. കൂടാതെ ടീമിലെ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പാരീസിലേക്ക് കൊണ്ട് വരാനുളള ഒരുക്കത്തിലാണ് പിഎസ്ജി. അടുത്ത സീസണിൽ റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ് വിവിധ ക്ലബ്ബുകളുമായി ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.പട്ടികയിൽ ഇടം നേടിയ ടീമുകളിലൊന്നാണ് PSG.

റൊണാൾഡോയെ നെയ്മറിനും അദ്ദേഹത്തിന്റെ ദീർഘകാല എതിരാളിയായ മെസ്സിക്കുമൊപ്പം കളിച്ചു കൊണ്ട് ഓൾ-സ്റ്റാർ ഫ്രണ്ട് ത്രീ ലൈനപ്പ് രൂപീകരിക്കാൻ പാരീസ് ക്ലബ് ശ്രമം നടത്തുന്നുണ്ട്.പ്രീമിയർ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതിൽ ടീം പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.ഈ സീസണിൽ റെഡ് ഡെവിൾസിനായി 27 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ ബ്രൈട്ടനെതിരെ നേടിയ ഗോളോടെ തന്റെ നീണ്ട ഗോൾ വരൾച്ച അവസാനിപ്പിക്കുകയും ചെയ്തു.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, കൈലിയൻ എംബാപ്പെ ടീം വിടാൻ തീരുമാനിച്ചാൽ മാത്രമേ അത് സംഭവിക്കൂ. 2021-22 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. മൊറീഞ്ഞോ പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി സിനദീൻ സിദാൻ എത്തുകയാണെങ്കിൽ റൊണാൾഡോയുടെ പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫർ നടക്കാൻ സാധ്യത കൂടുതലാണ്.

പിഎസ്ജിയിലേക്കുള്ള റൊണാൾഡോയുടെ കൂട്ടിച്ചേർക്കൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നായിരിക്കും.മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവർ തീർച്ചയായും ഭയപ്പെടുത്തുന്ന ഫോർവേഡ് ലൈനപ്പ് ഉണ്ടാക്കും.ഈ സീസണിൽ യുണൈറ്റഡിനായി റൊണാൾഡോ 15 ഗോളുകൾ നേടിയപ്പോൾ, മെസ്സി പിഎസ്ജിക്ക് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ മാത്രമാണ് നേടിയത്, അതേസമയം നെയ്മർ തന്റെ പരുക്ക് നിറഞ്ഞ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post