❝ മേലാൽ ⚽⚡ എന്റെ പിള്ളേരുടെ പിറകെ
✍️💰 വരരുത് 🔥👔 നാസർ അൽ ഖലൈഫി ❞

2017 ൽ ലോക റെക്കോർഡ് തുകയായ 222 മില്യൺ ഡോളറിനു ബാഴ്സലോണ വിട്ടു ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലെത്തി രണ്ടു സീസണുകൾ ശേഷം തുടങ്ങിയതാണ് നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചു വരവ് വാർത്തകൾ . കഴിഞ്ഞ സീസണിലും നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചു വരവ് ചർച്ചയായിരുന്നു എന്നാൽ ഈ സീസണിൽ അത് കൂടുതൽ സജീവമായിരിക്കുകയാണ്. എന്നാൽ തന്റെ താരങ്ങളെ പിന്തുടരരുതെന്ന് കറ്റാലൻ മാനേജ്‌മെന്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖലെയ്ഫി പറഞ്ഞു.

പാരീസ് സൂപ്പർ സ്റ്റാർ നെയ്മറിനെ ബാഴ്സ പിന്തുടരുന്നതിൽ ക്ലബ് സന്തുഷ്ടരല്ല. ബാഴ്‌സലോണ നെയ്മറിനെ വെറുതെ വിടണമെന്ന് അൽ ഖലെയ്ഫി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.പാരീസിൽ നിന്ന് പുറത്തുകടന്ന് കാറ്റലോണിയയിലേക്ക് മടങ്ങാനും സുഹൃത്ത് ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കാനും ബ്രസീൽ താരം ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.പുതിയ ബാഴ്‌സലോണ പ്രസിഡന്റായി ജോവാൻ ലാപോർട്ട തിരഞ്ഞെടുക്കപ്പെട്ടതോടെ 2021/22 സീസണിൽ അവരുടെ ഐക്കൺ ലയണൽ മെസ്സിയും നെയ്മറും തമ്മിൽ വീണ്ടും ഒത്തുചേരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പുറത്തായതോടെ താരം പാരീസ് വിടുമെന്ന അഭ്യൂഹങ്ങൾ കൂടുത ശക്തമായി മാറി. 2022 വരെയാണ് നെയ്മറിന് പിഎസ്ജി ക്ക് കരാറുള്ളത്. എന്നാൽ കരാർ വിപുലീകരണ ചർച്ചകൾ അതികം മുന്നോട്ട് പോയിട്ടില്ല . ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ സാനിധ്യം കളിക്കളത്തിൽ മാത്രമല്ല കളിക്കളത്തിനു പുറത്തും നേട്ടമാണ്.നെയ്മറുടെ സാന്നിധ്യം സ്പോൺസർഷിപ്പിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരുത്തുമെന്നതിൽ സംശയമില്ല. അതിനാൽ നെയ്മറെ വിട്ടുകൊടുക്കാൻ പാരിസിനും താല്പര്യം കുറവാണ്.

മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നെയ്മർ മുൻ‌കാലങ്ങളിൽ ആവർത്തിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതി നെയ്മറെപ്പോലെയുള്ള വലിയ വിലയുള്ള താരത്തെ ടീമിലെത്തിക്കുന്നത് ബുദ്ധിമുട്ടാവും. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഒരു നീക്കം അസാധ്യമാണെന്ന് തോന്നുന്നു. അതിനിടയിൽ ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ മുൻനിരയിലുള്ള ക്ലബ്ബാണ് പിഎസ്ജി.

മുൻ സഹ താരം നെയ്മറുടെ സാനിധ്യം മെസ്സിയെ ക്ലബ്ബിലേക്ക് അടുപ്പിക്കും എന്നാണ് പാരീസ് മാനേജ്‌മന്റ് കണക്കുകൂടുതുന്നത്.പി‌എസ്‌ജിയുടെ കായിക ഡയറക്ടർ ലിയോനാർഡോ മെസ്സിക്കുവേണ്ടി ചർച്ചകൾ നടത്തുമെന്ന് അറിയിച്ചിരുന്നു.അർജന്റീന കളിക്കാരായ ലിയാൻ‌ഡ്രോ പരേഡെസ്, ഏഞ്ചൽ ഡി മരിയ എന്നിവർ തങ്ങളുടെ ദേശീയ ടീം ക്യാപ്റ്റൻ പാരീസിൽ ചേരുന്നതിനെ അനുകൂലിച്ച പരസ്യമായി രംഗത്തെത്തുകയും ചെയ്തു.