പിഎസ്ജി സൂപ്പർ താരത്തിന് 4 മത്സരങ്ങളിൽ വിലക്ക്

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ആഴ്ച നടന്ന പിഎസ്ജി മാഴ്സെ മത്സരത്തിനിടയിൽ നടന്ന കൂട്ടയടിയിൽ ഒരു പിഎസ്ജി താരത്തിനും കൂടി വിലക്ക്. അര്ജന്റീന സൂപ്പർ താരം ഡി മരിയക്ക് 4 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ഇ സംഭവത്തിൽ ശിക്ഷ നടപടി നേരിടുന്ന നാലാമത്തെ പിഎസ്ജി താരമാണ് ഡി മരിയ. ഫ്രഞ്ച് ലീഗിൽ പിഎസ്ജി മാഴ്സെ മത്സരത്തിലെ കയ്യകളിയിൽ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ 5 താരങ്ങൾക്കാണ് ചുവപ്പു കാർഡ് ലഭിച്ചത്.

നെയ്മറിനെ മാഴ്സെ താരം വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തെത്തുടർന്നു അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് ലീഗ് അധികൃതർ. കയ്യകളിക്കിടെ ഡി മരിയ മാഴ്സെ താരത്തെ തുപ്പിയെന്ന കോച്ച് ആന്ദ്രേ വില്ല ബോസിന്റെ ആരോപണത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്. ഡി മരിയ മാഴ്സെ താരം അൽവാരോ ഗോൺസാലസിനെ തുപ്പിയതായി തെളിഞ്ഞതോടെയാണ് താരത്തിന് വിലക്ക് വന്നത്.

അടുത്ത ചൊവ്വാഴ്ച മുതലാണ് ഡി മരിയക്ക് വിലക്ക് നിലവി വരുന്നത്. അതിനാൽ ഈ ആഴ്ച നടക്കുന്ന ലീഗ് മത്സരത്തിൽ അര്ജന്റീന താരത്തിന് കളിയ്ക്കാൻ സാധിക്കും. തുടർന്ന് നടക്കുന്ന നാലു ലീഗ് മത്സരങ്ങളിൽ ഡി മരിയക്ക് വിലക്ക് മൂലം കളിക്കാൻ സാധിക്കില്ല.