❝ബെർണാഡോ സിൽവയ്‌ക്കായി നെയ്മറെ കൈമാറ്റം ചെയ്യാൻ തയ്യാറായി പിഎസ്ജി❞|Neymar

ബെർണാഡോ സിൽവയ്ക്ക് പകരമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ സൈൻ ചെയ്യാനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്ജി വാഗ്ദാനം ചെയ്തു. എന്നാൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഈ നിർദ്ദേശം നിരസിച്ചു.പോർച്ചുഗീസ് മിഡ്ഫീൽഡറോട് പാരീസ് ക്ലബിനോടുള്ള താല്പര്യം പരസ്യമാണ്.പുതിയ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയറിന് മുൻ മോണോക താരത്തെ ടീമിലെത്തിക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്നു.

ഫ്രാൻസിലെ ‘ലെ പാരിസിയൻ’ റിപ്പോർട്ട് അനുസരിച്ച്, പെപ് ഗാർഡിയോളയ്ക്ക് കരാറിൽ താൽപ്പര്യമില്ലെന്നും ബെർണാഡോ സിൽവയെ അടുത്ത സീസണിൽ ഇത്തിഹാദിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെടുന്നു. 27 കാരനെ സ്വന്തമാക്കാൻ ബാഴ്സലോണയും താല്പര്യം പ്രകടിപ്പിച്ചിരുന്നു.നെയ്മറുടെ സാന്നിധ്യം ടീമിന്റെ യൂണിറ്റിനെ അസന്തുലിതമാക്കും എന്ന എന്ന അഭിപ്രയമാണ് ഗാർഡിയോളക്കുളളത്.ബ്രസീലിയൻ ഫ്രഞ്ച് ഭീമൻമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാണ്.ആഴ്ചയിൽ £600,000 ആണ് നെയ്മറുടെ വേതനം.കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം കൂടുതൽ വരുമാനം നേടുന്ന സൂപ്പർ താരം കൂടിയാണ് നെയ്മർ.

ഈ സമ്മറിൽ നെയ്മറുടെ ഭാവിയെക്കുറിച്ചുള്ള കിംവദന്തികൾ നിറഞ്ഞിരുന്നു, വിംഗറുടെ കരാർ അടുത്തിടെ സ്വയമേവ 2027 വരെ നീട്ടി.ഗാൽറ്റിയർ മുഴുവൻ ടീമിനെയും നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .യുവേഫ ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശ്രമത്തിന് വലിയ തടസ്സമായ തങ്ങളുടെ സൂപ്പർസ്റ്റാർ സൈനിംഗിൽ നിന്ന് മാറാൻ PSG താൽപ്പര്യപ്പെടുന്നതിനാൽ, മൗറോ ഇക്കാർഡി, ജോർജിനിയോ വിജ്‌നാൽഡം തുടങ്ങിയ വമ്പൻ താരങ്ങൾ ട്രാൻസ്ഫർ ലിസ്റ്റിൽ ഇടംപിടിച്ചതായി റിപ്പോർട്ടുണ്ട്.നെയ്മറെ നഷ്ടപ്പെടുത്താൻ ഗാൽറ്റിയർ ആഗ്രഹിക്കുന്നില്ല.

എന്നാൽ പാരീസ് മാനേജ്‌മെന്റിനു വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത് എന്ന് തോന്നും.നെയ്മറുടെ കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള ക്ലോസ് ഉൾപ്പെടുത്തുന്നതിൽ ഫ്രഞ്ച് ഭീമന്മാർ വ്യക്തമായും ഒരു വലിയ പിഴവ് വരുത്തി എന്ന് അവർ പറയുകയും ചെയ്തു.അടുത്ത സീസണിൽ സിറ്റിസൺസിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായ സിൽവയ്ക്ക് പകരമായി ബ്രസീലിയൻ താരത്തെ നൽകാനുള്ള PSG യുടെ നിർദ്ദേശം നിരസിച്ചുകൊണ്ട് സിറ്റി ശരിയായ തീരുമാനം തന്നെയാണ് എടുത്തത്.