പിഎസ്ജി യുടെ തോൽ‌വിയിൽ വലിയ വിമർശനം ഏറ്റുവാങ്ങി നെയ്മർ

വാരാന്ത്യത്തിൽ യൂറോപ്യൻ ലീഗുകളിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ഫ്രഞ്ച് ലീഗിൽ പിഎസ്ജി കേട്ട പരാജയം. ലീഗിൽ അപരാചിതരായി കുതിക്കുകയായിരുന്നു സൂപ്പർ താരങ്ങൾ അടങ്ങിയ പിഎസ്ജി യെ റെന്നെസാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം.റെന്നസിനോടേറ്റ തോൽ‌വിയിൽ ഞെട്ടി നിൽക്കുകയാണ് പരിശീലകൻ പോച്ചട്ടിനേയും പിഎസ്ജി യും. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ നെയ്മർ, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവർ ആദ്യ ഇലവനിൽ എത്തിയിട്ടും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും നേടാനായില്ല എന്നത് അത്ഭുതമായിരുന്നു.

പാരീസുകാർ പ്രതിരോധത്തിൽ മികച്ചവരായിരുന്നില്ല, കൂടാതെ പകുതി സമയത്തിന് മുമ്പും ശേഷവും ഗോളുകൾ വഴങ്ങി. രണ്ടാമത്തെ ഗോൾ വഴങ്ങിയത് പോച്ചെറ്റിനോയെ നിരാശപ്പെടുത്തി.”രണ്ടാമത്തെ ഗോൾ വഴങ്ങിയത് വേദനിപ്പിച്ചു,” പോച്ചെറ്റിനോ കളിക്ക് ശേഷം പറഞ്ഞു.”പിഎസ്ജിക്ക് ഇത്തരം തെറ്റുകൾ വരുത്താൻ കഴിയില്ല”. മെസ്സി, നെയ്മർ, എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ എന്നിവർ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് അയക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ലയണൽ മെസ്സി ബാക്കിയുള്ളവരേക്കാൾ കൂടുതൽ അടുത്തെത്തി. മെസ്സിയുടെ മികച്ചൊരു ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങുകയും ചെയ്തു.

പിഎസ്ജി യുടെ തോൽ‌വിയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് ബ്രസീലിയൻ താരം നെയ്മറിനാണ്. ” അഞ്ചോ ആറോ വർഷം മുമ്പ് ബാഴ്‌സലോണയോടൊപ്പമോ അല്ലെങ്കിൽ 2020 വേനൽക്കാലത്ത് പി‌എസ്‌ജിയോടൊപ്പമോ ഉള്ള കളിക്കാരനിൽ നിന്ന് വളരെ അകലെയാണ് ബ്രസീലിയൻ” എന്ന് എൽ എക്വിപ്പ് എഴുതിയിരിക്കുന്നത്.തന്റെ അവസാന 41 ഷോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് നെയ്മറിന് ഗോൾ ലക്ഷ്യമാക്കി അടിക്കാൻ സാധിച്ചത്.

ഈയിടെയായി അദ്ദേഹത്തിന് കളിക്കളത്തിൽ മികച്ച സമയം അല്ല .ഫ്രഞ്ച് മാധ്യമങ്ങൾ നെയ്മറുടെ പ്രകടനങ്ങളിലേക്ക് വിരൽ ചൂണ്ടുകയും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് ഉത്തരം തേടുകയും ചെയ്യുകയാണ്. “സാങ്കേതികമായി പൂര്ണതയില്ലാത്തതും “”കൃത്യതയില്ലാത്തതും” നെയ്മറുടെ പ്രശ്നമെന്നും അഭിപ്രായങ്ങൾ ഉയർന്നു വന്നു.നെയ്മർ തന്റെ മുൻ കാലത്തെ കളിയുടെ ഒരു നിഴൽ മാത്രമാണെന്നും ,സീസണിന്റെ തുടക്കം മുതൽ തന്നെ നെയ്മർ താളം കിട്ടാതെ വിഷമിക്കുകയാണ്

Rate this post