മുംബൈയുടെ നടുവൊടിച്ച അവസാന ഓവറുമായി പഞ്ചാബിന്റെ ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ വാങ്കഡെയിൽ നടന്ന മുംബൈ ഇന്ത്യൻസ് vs പഞ്ചാബ് കിംഗ്‌സ് ഏറ്റുമുട്ടൽ ഈ സീസണിലെ മറ്റൊരു ക്ലിഫ്‌ഹാംഗറായി മാറി.അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പഞ്ചാബിന്റെ ജയം.പഞ്ചാബിൽ നിന്നുള്ള ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്ങാണ് പഞ്ചാബിന് സീസണിലെ നാലാം ജയം സമ്മാനിച്ചത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടി വന്നത് 16 റൺസായിരുന്നു.

ടിം ഡേവിഡും ഈ സീസണില്‍ മുംബൈയുടെ ഏറ്റവും മികച്ച ബാറ്ററായ തിലക് വര്‍മയുായിരുന്നു അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത്. മുംബൈയ്ക്കു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സുമായിരുന്നു. മുംബൈയ്ക്കു അതിനു കഴിയുമെന്ന് വാംഖഡെയില്‍ ആര്‍പ്പുവിളിച്ച ആരാധകര്‍ ഉറപ്പിച്ച നിമിഷങ്ങള്‍. പക്ഷെ അര്‍ഷ്ദീപെന്ന ഇടംകൈയന്‍ പേസര്‍ തങ്ങളുടെ സ്വപ്‌നം തകര്‍ക്കുമെന്നു അവര്‍ കരുതിയില്ല.ആദ്യ ബോളിൽ ഡേവിഡ് ഒരു റണ്സെടുത്തു, രണ്ടാം പന്തിൽ റൺസ് നേടാൻ സാധിച്ചില്ല.മൂന്നാം പന്ത് ഒരു യോർക്കർ ആയിരുന്നു തിലക് വർമ്മയുടെ പ്രതിരോധം തകർത്ത് കൊണ്ടണ് പന്ത് കടന്നു പോയത്.

മൂന്നു ബോളില്‍ വേണ്ടത് 15 റണ്‍സ്.നാലാം പന്തിൽ പെർഫെക്റ്റ് യോർക്കാരിൽ നെഹാല്‍ വദേരയെയുടെ മിഡില്‍ സ്റ്റംപ് ഒടിഞ്ഞ് പോയി. അവസാന രണ്ടു പന്തിൽ അർഷ്ദീപ് രണ്ടു റൺസ് മാത്രമാണ് വഴങ്ങിയത് ,രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. നാലോവറില്‍ 29 റണ്‍സിനു നാലു വിക്കറ്റെന്ന നിലയലാണ് താരം മത്സരം പൂർത്തിയാക്കിയത്.2015 റൺസ് വിജയ ലക്‌ഷ്യം തേടിയിറങ്ങിയ മുംബൈക്ക് 201 റൺസ് നേടാൻ സാധിച്ചുള്ളൂ.എന്തുകൊണ്ടാണ് ഡെത്ത് ഓവറുകളില്‍ തന്നെ അപകടകാരിയെന്നു എല്ലാവരും വിശേഷപ്പിക്കുന്നതെന്നു കണ്ണഞ്ചിക്കുന്ന സ്‌പെല്ലിലൂടെ താരം ലോകത്തിനു കാണിച്ചുതന്നു. അര്‍ഷ്ദീപിനു പകരം മറ്റൊരു ബൗളറായിരുന്നു അവസാന ഓവര്‍ ബൗള്‍ ചെയ്തിരുന്നതെങ്കില്‍ ഒരുപക്ഷെ മുംബൈ ജയിച്ചേനെ.

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിനാണ് 214 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ ആളിക്കത്തിയ സാം കറന്‍-ഹര്‍പ്രീത് സിംഗ് ഭാട്ടിയ സഖ്യവും അവസാന രണ്ട് ഓവറില്‍ മിന്നല്‍ വെടിക്കെട്ടുമായി ജിതേഷ് ശര്‍മ്മയും പഞ്ചാബിനെ 200നപ്പുറത്തേക്ക് വഴിനടത്തുകയായിരുന്നു. കറന്‍ 29 പന്തില്‍ 5 ഫോറും 4 സിക്സുകളോടെയും 55 ഉം ഹര്‍പ്രീത് സിംഗ് ഭാട്ടിയ 28 പന്തില്‍ നാല് ഫോറും രണ്ട് സിക്സോടെയും 41 ഉം ജിതേഷ് ശര്‍മ്മ 7 പന്തില്‍ നാല് സിക്സറുമായി 25 ഉം റണ്‍സെടുത്തു.

മുംബൈ ഇന്ത്യന്‍സിനായി കാമറൂണ്‍ ഗ്രീനും പീയുഷ് ചൗളയും രണ്ട് വീതവും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റും നേടി.215 റൺസ് പിൻതുടർന്ന മുംബൈക്കായി രോഹിത് ശർമ (44), സൂര്യകുമാർ യാദവ് (57), കാമറൂൺ ഗ്രീൻ (67) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തതെങ്കിലും കളി ജയിക്കാനായില്ല.

Rate this post