❝പുതിയ ലുക്കിൽ എംഎസ് ധോനി ; ഏറ്റെടുത്ത് ആരാധകർ❞

മികച്ച ബാറ്റിങ്, അതിവേഗത്തിലുള്ള സ്റ്റംപിങ്, ഒട്ടും അസ്വസ്ഥനാകാതെ ശാന്തമായി നിന്ന് ടീമിനെ നയിച്ച് കൈയടി നേടിയ ക്യാപ്റ്റന്‍സി… മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയ്ക്ക് നിരവധി വിശേഷണങ്ങളുണ്ട്. തല മുടി നീട്ടി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ ധോനി പിന്നീട് പല വിധത്തിലുള്ള ഹെയര്‍ സ്റ്റൈലുകളാല്‍ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ കാലത്തെ ഹെയര്‍ സ്റ്റൈലുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും ആയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോനി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. പാതി വഴിയില്‍ നിര്‍ത്തിയ ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിന്റെ രണ്ടാം പകുതി സെപ്റ്റംബറില്‍ യുഎഇയില്‍ അരങ്ങേറും. കളത്തില്‍ ആ സമയത്ത് മാത്രമേ ആരാധകര്‍ക്ക് തലയെ കാണാന്‍ സാധിക്കു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ് ധോനി.

ഇപ്പോഴിതാ പുതിയ ഹെയര്‍ സ്റ്റൈലുമായാണ് ക്യാപ്റ്റന്‍ കൂള്‍ രംഗത്തെത്തിയത്. എല്ലായ്‌പ്പോഴും എന്ന പോലെ ഇത്തവണയും ധോനിയുടെ മുടിയുടെ സ്‌റ്റൈല്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. ഇതിന്റെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വളരെ വേഗമാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. ഹെയര്‍സ്‌റ്റൈല്‍ ഒരുക്കിയ സ്റ്റൈലിസ്റ്റ് ആലിം ഹക്കിം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ഹെയര്‍ സ്റ്റൈല്‍ പുറത്തുവിട്ടത്. ചിത്രങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.