എംബാപ്പയുടെ തോളിലേറി ഫ്രാൻസ് , പോളണ്ടിനെ കീഴടക്കി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ചാമ്പ്യന്മാർ |Qatar 2022 |France

സൂപ്പർ താരം കൈലിയൻ എംബാപ്പയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ പോളണ്ടിനെ കീഴടക്കി ക്വാർട്ടറിൽ ഇടം നേടി ഫ്രാൻസ്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം.എംബപ്പേ രണ്ടും ഒലിവർ ജിറൂദ് അവശേഷിക്കുന്ന ഗോൾ കണ്ടെത്തി.ജിറൂദിന്റെ ഗോളിന് അസ്സിസ്റ് നൽകിയതു എംമ്പപ്പെ തന്നെയാണ്. പോളണ്ടിനായി ലെവെൻഡോസ്‌കിയാനു ഗോൾ നേടിയത്

ഫ്രാൻസിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. 13 ആം മിനുട്ടിൽ ഫ്രാൻസിന് ആദ്യ അവസരം ലഭിച്ചു.ചൗമെനിയുടെ ഗോളെന്നുറച്ച ഷോട്ട് ഷോട്ട് തട്ടിയകറ്റി പോളിഷ് കീപ്പർ ഷെസ്‌നി.17-ാം മിനിറ്റില്‍ ക്രൈചോവിയാക്കിന്റെ പിഴവില്‍ നിന്ന് പന്ത് കിട്ടിയ ഡെംബെലെയ്ക്ക് പക്ഷേ ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 21 ആം മിനുട്ടിൽ ലെവെൻഡോസ്‌കിയുടെ ഷോട്ട് പുറത്തേക്ക് പോയി. 29 ആം മിനുട്ടിൽ ഫ്രാൻസിന് മത്സരത്തിലെ സുവർണാവസരം ഡെംബലെയുടെ ക്രോസ് പക്ഷേ ഒളിവർ ജിറൂദിന് കൃത്യമായി കണക്ട് ചെയ്യാനായില്ല.

ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് ജിറൂദിലൂടെ ഫ്രാൻസ് മത്സരത്തിൽ ലീഡ് നേടി.44-ാം മിനിറ്റിലായിരുന്നു ജിറൂദിന്റെ ഗോള്‍. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസ് ജിറൂദ് ഇടംകാലനടിയിലൂടെ വലയിലെ ത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി 52-ാം രാജ്യാന്തര ഗോള്‍ നേടിയ താരം അവര്‍ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. 51 ഗോളുകള്‍ നേടിയ തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.

രണ്ടാം പകുതിയിൽ തുടക്കം മുതൽ ഫ്രാൻസ് തന്നെയാണ് കൂടുതൽ മുന്നേറി കളിച്ചത്. 66 ആം മിനുട്ടിൽ ഒലിവിയർ ജിറൗഡിന് ലീഡുയർത്താൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല.ഫ്രാൻസ് നിരന്തരം പോളിഷ് പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. 75 ആം മിനുട്ടിൽ എംബാപ്പയിലൂടെ ഫ്രാൻസ് രണ്ടമത്തെ ഗോൾ നേടി.മികച്ച ടീം ഗോൾ ആയിരുന്നു ഇത്,ഉസ്മാൻ ഡെംബെലെ കൊടുത്ത പാസ്സിൽ നിന്നാണ് കൈലിയൻ എംബാപ്പെ ഗോൾ കണ്ടെത്തിയത്.4-ാം ജന്മദിനത്തിന് മുമ്പ് ലോകകപ്പിൽ 8 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനാണ് കൈലിയൻ.

90 ആം മിനുട്ടിൽ വീണ്ടും വല കുലുക്കി എംബപ്പേ. ഇടതു വിങ്ങിൽ നിന്നും മാർക്കസ് തുറാംനിന്നും പന്ത് സ്വീകരിച്ച താരം മികച്ചൊരു വലം കാൽ ഷോട്ടിലൂടെ പോളണ്ട് വല കുലുക്കി.അവസാന നിമിഷം പോളണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ലെവെൻഡോസ്‌കി ഗോളാക്കി മാറ്റി സ്കോർ 1 -3 ആക്കി മാറ്റി.

Rate this post