കിടിലൻ താരങ്ങളുമായി ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil |Qatar

ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്ന 26 കളിക്കാരുടെ പട്ടിക ബ്രസീൽ മുഖ്യ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു.ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളാണ് പട്ടികയിലുള്ളത്. വെറ്ററൻ ഡിഫെൻഡർ ഡാനി ആൽവേസ് ടീമിൽ ഇടം കണ്ടെത്തി.

ബ്രസീലിയൻ ലീഗിൽ കളിക്കുന്ന മൂന്നു താരങ്ങളും മെക്സിക്കോയിൽ കളിക്കുന്ന ഒരു താരവും ബ്രസീൽ ടീമിൽ ഇടം നേടി. യുവന്റസ് ഡിഫൻഡർ ബ്രെമെർ , ഫോമിലുള്ള ന്യൂ കാസിൽ താരം ബ്രൂണോ ഗ്വിമാരേസ് എന്നിവർ ടീമിൽ ഇടം നേടി. മുന്നേറ്റ നിരയിൽ ആഴ്‌സണൽ ജോഡികളായ ഗബ്രിയേൽ ജീസസ് ഗബ്രിയേൽ മാർട്ടിനെല്ലി, ഫ്ലെമെംഗോ താരം പെഡ്രോയും ടീമിൽ ഇടം നേടി.

ഗോൾകീപ്പർമാർ: അലിസൺ – ലിവർപൂൾ (ENG), എഡേഴ്‌സൺ – മാഞ്ചസ്റ്റർ സിറ്റി (ENG), വെവർട്ടൺ – പാൽമേറാസ് (BRA)

ഡിഫൻഡർമാർ: അലക്‌സ് സാന്ദ്രോ – യുവന്റസ് , അലക്‌സ് ടെല്ലെസ് – സെവില്ലെ , ഡാനി ആൽവ്‌സ് – പുമാസ് , ഡാനിലോ – യുവന്റസ് , ബ്രെമർ – യുവന്റസ് , എഡർ മിലിറ്റാവോ – റയൽ മാഡ്രിഡ് , മാർക്വിനോസ് – പാരീസ് സെന്റ് ജെർമെയ്ൻ (FRA), തിയാഗോ സിൽവ – ചെൽസി (ENG)

മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ് – ന്യൂകാസിൽ (ENG), കാസെമിറോ – മാഞ്ചസ്റ്റർ യുണൈറ്റഡ് (ENG), എവർട്ടൺ റിബെയ്‌റോ – ഫ്ലെമെംഗോ (BRA), ഫാബിഞ്ഞോ – ലിവർപൂൾ (ENG), ഫ്രെഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ് (ENG), ലൂക്കാസ് പാക്വെറ്റ – വെസ്റ്റ് ഹാം യുണൈറ്റഡ് (ENG)

ഫോർവേഡുകൾ: ആന്റണി – മാഞ്ചസ്റ്റർ യുണൈറ്റഡ് (ENG), ഗബ്രിയേൽ ജീസസ് – ആഴ്സണൽ (ENG), ഗബ്രിയേൽ മാർട്ടിനെല്ലി – ആഴ്സണൽ (ENG), നെയ്മർ ജൂനിയർ – പാരീസ് സെന്റ് ജെർമെയ്ൻ (FRA), പെഡ്രോ – ഫ്ലെമെംഗോ (BRA), റാഫിൻഹ – ബാഴ്സലോണ (ESP) , റിച്ചാർലിസൺ – ടോട്ടൻഹാം (ENG), റോഡ്രിഗോ – റയൽ മാഡ്രിഡ് (ESP), വിനീഷ്യസ് ജൂനിയർ – റയൽ മാഡ്രിഡ് (ESP)

Rate this post