പ്രതിസന്ധികളിൽ തളരാതെ ഇന്ത്യൻ വോളിയുടെ നെറുകയിലെത്തിയ താരം

ഇന്ത്യൻ വോളിബോളിന്റെ ചരിത്രത്തിൽ വേൾഡ് ചാമ്പ്യൻ ഷിപ്പിൽ വ്യക്തിഗത മെഡൽ നേടിയ താരം ആണ് ആർ കാമരാജ്. തൂത്തുക്കുടിയിൽ നിന്നും ഒഎൻജിസി വരെയുള്ള അദ്ദേഹത്തിന്റെ പ്രയാണം വളരെ രസകരമായ കഥ ആണ്.തൂത്തുക്കുടി കടലോരത്തെ സാധാരണക്കാർ ആയ എസ് . രാമസ്വാമി സരോജിനി ദമ്പതികളുടെ മകനായി ജനിച്ച കാമരാജിന് ഒരു വോളിബോൾ താരത്തിന് അനുയോജ്യം ആയ ശരീര പ്രകൃതം ആയിരുന്നില്ല.വോളിബോൾ താരം ആകണം എന്ന ആഗ്രഹത്താൽ സ്കൂൾ ടീം സെലക്ഷൻ സമയത്ത്‌ കോച്ച് സേവ്യറിനെ സമീപിച്ചു എങ്കിലും ഉയരമില്ല വൈറ്റ് ഇല്ല എന്നു പറഞ്ഞു ഒഴിവാക്കി.

തിരഞ്ഞെടുക്കപെട്ടവർ ഗ്രൗണ്ടിൽ പ്രാക്റ്റീസ് ചെയ്തപ്പോൾ ഏകലവ്യനെപ്പോലെ സ്കൂളിലെ ഭിത്തിയെ പാർട്ണർ ആക്കി കാമരാജ് പരിശീലിച്ചു.ഒരു ദിവസം ഉച്ചക്ക് കോച്ചിന്റെ ഒരു പ്രഖ്യാപനം ഉണ്ടായി തെറ്റാതെ 25 അപ്പർ ഹാൻഡ് പാസ്സ് ഭിത്തിയിൽ ചെയ്യുന്ന ആൾക്ക് സമ്മാനം ഉണ്ടെന്ന്. ഗുരുവിന്റെ സെലെക്ടഡ് ശിഷ്യ ഗണങ്ങൾ പരാജയപ്പെട്ടിടത്തു കോച്ചിനെ സമീപിച്ചു താനൊരു കൈ നോക്കട്ടെ എന്നു ചോദിച്ച കാമരാജ് 25നു പകരം 250 എണ്ണം ചെയ്ത് കോച്ചിന്റെ കണ്ണ് തള്ളിച്ചു. മേൽ സംഭവം കാമരാജിന് ടീമിലും കോച്ചിന്റെ ഹൃദയത്തിലും ഇടം നേടുന്നതിന് സഹായിച്ചു. കുറച്ചു വർഷങ്ങൾക്കു ശേഷം തൂത്തുക്കുടി സന്ദർശിച്ച കോച്ച് ദക്ഷിണാമൂർത്തിയുടെ കണ്ണിൽപെട്ട കമരാജിനോട് ചെന്നൈ ലയോള കോളേജിൽ വരുന്നോ എന്ന്‌ ചോദിച്ചു.ആ ക്ഷണം രണ്ടുകയ്യും നീട്ടി സ്വീകരിച്ച കാമരാജ് ചെന്നൈക്ക് വണ്ടി കയറി.

പരിശീലനകാലത്ത് മാന്യമായ കളിയും ഒത്തുപോകുന്ന ഒരു തൊഴിൽ നേടുക കുടുംബം രക്ഷപെടുത്തുക ഇതായിരുന്നു എപ്പോഴും കമാരാജിന്റെ ചിന്ത. എന്നാൽ കൂടെ ഉള്ള എല്ലാവരും വിവിധ ഡിപ്പാർട്മെന്റ് കളിൽ കയറിയപ്പോഴും ഉള്ളിലെ സങ്കടം ഒതുക്കി പരിശീലനം തുടർന്നു അദ്ദേഹം.2000 മുതൽ 2002 വരെ മുട്ടാത്ത വാതിലുകളും പങ്കെടുക്കാത്ത ട്രയൽസും ഇല്ല ഈ 173 സെന്റി മീറ്റർ ഉയരക്കാരനോട് ആരും താല്പര്യം കാണിച്ചില്ല.അപ്പോഴും തന്റെ ടീമിനെ യൂണിവേഴ്സിറ്റി,യൂത്ത് മത്സരങ്ങളിൽ വിജയികൾ ആക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിരുന്നു.ആകാശ ദൂദ് സിനിമയിലെ കാല് വയ്യാത്ത കുട്ടിയുടെ അവസ്ഥയിൽ ആർക്കും വേണ്ടതിരുന്ന കാമരാജിനെ ഒപ്പം നിർത്തി എതിർ ടീമിലെ ബ്ലോക്കർമാരെ എങ്ങിനെ ടോഡ്ജ് ചെയ്യാം എന്ന് പഠിപ്പിച്ചു ദക്ഷിണാ മൂർത്തി സർ.2002 ൽ ഉത്തരാഖണ്ഡ് കോച്ച് അവധേഷ് കുമാറിൽ നിന്നും കാമരാജിന് ഒരു കഷണം വരുന്നു അവരോടൊപ്പം സീനിയർ നാഷണൽ കളിക്കുന്നതിന്. ഒരു ജോലി എന്ന ചിന്തയുമായി നടന്ന കാമരാജിന് താത്പര്യത്തിനുപകരം കാര്യം കഴിയുമ്പോൾ ഹിന്ദി അറിയാത്ത തന്നെ കയ്യൊഴിയില്ലേ വെറുതെ സമയം കളയണോ എന്നിങ്ങനെ.


അന്നത്തെ ഒഎൻജിസി മാനേജർ അവിടെ കഴിയുന്ന സമയം 3000വച്ച് കൊടുക്കാം എന്ന് ഒരു ഓഫർ കൊടുക്കുന്നു അവധേഷ് അത്‌ 5000 ആക്കി ഉറപ്പിക്കുന്നു.2002 ചൗട്ടാല നാഷനൽസ് കമാരാജിന്റെ മികവിൽ ഉത്തരാഖണ്ഡ് നേടുന്നു.ഒഎൻജിസി പ്ലെയേഴ്‌സ് ഒന്നടങ്കം അന്നത്തെ സിഎംഡി ലേറ്റ് സുബിർ റഹായെ സമീപിച്ചു തങ്ങൾക്ക് ഇൻസെന്റിവിന് പകരം കാമരാജ് എന്ന സെറ്ററെ ടീമിൽ ഉൾപ്പെടുത്തണം എന്നഭ്യര്ഥിക്കുന്നു.അങ്ങനെ 2003മാർച്ചിൽ കാമരാജ് ഒഎൻജിസി കുപ്പായത്തിൽ എത്തുന്നു.പിന്നീട് 6 വർഷത്തോളം ഒഎൻജിസി യുടെ പടയോട്ടം ആയിരുന്നു.ഇതിനിനിടയിൽ കാമരാജ് ഇന്ത്യ കളിച്ചു,ഹിന്ദിപടിച്ചു,തങ്ങളുടെ പഴയ വീടിനു മുന്പിലായി പുതിയ കോണ്ക്രീറ്റ് വീട് വച്ചു.അന്നത്തെ സുബ്ബ റാവു,അഭിജിത് ഭട്ടാചാര്യ, അവനീഷ് യാദവ്, രതീഷ് നായർ,മിതിലേഷ് സിങ്,രാഹുൽ.s. a, സുരേഷ് ഗെദ്ര,അജയ് മാലിക്,കാമരാജ് അടങ്ങിയ ടീം തുടർച്ചയായി 12 മേജർ ടൂർണമെന്റുകൾ വിജയിച്ചിട്ടുണ്ട്.2012ൽ കാൽമുട്ടിന് പരിക്കേറ്റ് കളിക്കാരന്റെ കുപ്പായത്തിൽ നിന്നും കോച്ച് എന്ന മേഖലയിലേക്ക് കടന്ന അദ്ദേഹത്തിന്റെ കരിയർ ഒന്നു നോക്കാം.
തമിഴ്നാടിന് വേണ്ടി
1999 പെരിന്തൽമണ്ണ ജൂനിയർ നാഷണൽസ് സ്വർണം,2000 ട്രിച്ചി ജൂനിയർ നാഷണൽസ് സ്വർണം,2001 യൂത്ത് നാഷണൽസ് ഉഡുപ്പി വെള്ളി.2002 ഫെഡറേഷൻ കപ്പ് പയ്യന്നൂർ സ്വർണം.
ഉത്തരഖണ്ഡിനായി
2002 സീനിയർ നാഷണൽ ചൗട്ടാല സ്വർണം,2003 സീനിയർ നാഷണൽസ്ദാവങ്കരെ നാലാം സ്ഥാനം ,2003 റാഞ്ചി ഡിപ്പാർട്മെന്റ് നാഷണൽസ് സ്വർണം,2004,5,6,7,8,സീനിയർ നാഷണൽസ് നാലാം സ്ഥാനം
ഇന്ത്യക്കു വേണ്ടി.
2003 ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ് സ്വർണം.ബെസ്റ്റ് സെറ്റർ അവാർഡ്,2003 വേൾഡ് യൂത്ത് ചാംപ്യൻഷിപ് ഫൈനലിൽ ബ്രസീലിനോട് തോറ്റു വെള്ളി.ബെസ്റ്റ് സെറ്റർ അവാർഡ്,2003 ജൂനിയർ വേൾഡ് ചാംപ്യൻഷിപ് ടെഹ്‌റാൻ 5 പൊസിഷൻ,2004 റഷീദ് വോളി ദുബായ് സ്വർണം,2004 ഇന്റർനാഷണൽ ടെസ്റ്റ് മാച്ച് ദോഹ സ്വർണം,2005 സെൻട്രൽ സോണ് ചാംപ്യൻഷിപ് കൊളംബോ വെള്ളി,2006 സാഫ് ഗെയിംസ് കൊളംബോ സ്വർണം.
2012 ഏഷ്യൻ ക്ലബ്ബ് ചാംപ്യൻഷിപ് ചൈന ,2013 ഏഷ്യൻ ക്ലബ്ബ് ചാംപ്യൻഷിപ് ടെഹ്‌റാൻ
കോച്ച് ആയി.
3 വർഷം ഉത്തരാഖണ്ഡ് ടീം കോച്ച് ആയി സേവനം.2 വെള്ളി 1 വെങ്കലം,2014 ഏഷ്യ കപ്പ് കസക്കിസ്ഥാൻ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച്,2015 ഏഷ്യൻ ഗെയിംസ് കൊറിയ അഞ്ചാം സ്ഥാനം
അദ്ദേഹത്തിന്റെ ഹാൻഡ് റീച് 226 സെന്റിമീറ്റർ , അപ്പ്രോച്ച് ജമ്പ് 336 സെന്റിമീറ്റർ ,ജമ്പ് 110 സെന്റിമീറ്റർ. ലോകത്തിലെ ഒന്നാം നമ്പർ സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന് ഇന്ത്യയിൽ നിന്നും കിട്ടിയിട്ടുള്ള അവാർഡ് അല്ലെങ്കിൽ സമ്മാനം 2002ൽ നാഷണൽസ് ജയിച്ചപ്പോൾ ഉത്തരാഖണ്ഡ് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് കൊടുത്ത ഗോൾഡ്‌ ചെയിൻ മാത്രം.

ശാരീരിക പരിമിഥികളെയും കഠിനാധ്വാനം കൊണ്ട് മറികടന്ന് എഫ്ഐവിബി യുടെ സമ്മാനം നേടിയ കാമരാജ് ഇന്നത്തെ വളർന്നു വരുന്ന തലമുറക്ക് ഒരു പ്രചോദനം ആകട്ടെ.ആരെ ആണ് ആദരിക്കേണ്ടത് ആർക്കാണ് പുരസ്‌കാരങ്ങൾ നൽകേണ്ടത് എന്ന്‌ നമ്മുടെ കായിക മന്ത്രാലയത്തിനോ വിഎഫ്ഐ ക്കോ അറിയില്ല എന്നത് പിന്നെ എല്ലാവർക്കും അറിയുമല്ലോ?കുറുക്കു വഴിയിലൂടെ പോകുന്നവർ ഒക്കെ ഇതിഹാസങ്ങൾ മിൽകസിങ്ങിനെ പോലെ ഉള്ളവർ വെറും ക്രിമികൾ.കാരക്കലിൽ എച് ആർ എക്സിക്യൂട്ടീവ് സ്പോർട്സ് ഓഫീസർ ആയ ഇദ്ദേഹം ഭാര്യ കായൽമിഴിക്കും മക്കൾ സാത്വിക്, സായത്തിത്തിനും ഒപ്പം പരിഭവങ്ങൾ ഇല്ലാതെ കഴിയുന്നു. പതക്കങ്ങൾ ഒന്നും കൊടുത്തില്ലെങ്കിലും നന്ദിയോടെ സ്മരിക്കാം അദ്ദേഹത്തെ

തയ്യാറാക്കിയത് :ഷാജു അട്ടപ്പാടി