“റഫറിയുടെ മോശം തീരുമാനങ്ങൾ ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തിയേനെ” ;തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി റഫറിമാർ ഈ സീസൺ ഐ.എസ്.എൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഉന്നത നിലവാരമുള്ള റഫറിയിങ് ഈ ലീഗിൽ കൊണ്ടു വരണമെന്ന് ഏവരും ആവശ്യപ്പെടുന്നു. തൊട്ടടുത്ത് നടക്കുന്ന ഫൗളുകൾ, ത്രോ ഇന്നുകൾ, കോർണർ കിക്കുകൾ ഉൾപടെ ഒരു കളിക്കളത്തിൽ എടുക്കുന്ന പല തീരുമനങ്ങളും പാളുന്നത് വഴിഅത് ആ കളിയുടെ ജയപരാജയങ്ങളെ ഗൗരവമായി ബാധിക്കുന്നു. പ്രധാന ലീഗുകളിൽ പോലും വാർ (വീഡിയോ അസിസ്റ്റന്റ് റഫറയിങ്ങ് ) സംവിധാനം ഉപയോഗിക്കുമ്പോൾ ഐ.എസ്.എൽ ഫുട്ബോളിൽ ഇത്തരതിൽ ഉള്ള സാങ്കേതിക വിദ്യകൾ ഇല്ലാത്തതും ദോഷകരമാണ്.

റഫറിമാർ കൂടുതലും ആഭ്യന്തര മത്സരം പരിചയം മാത്രം ഉളവരാണ്, ഉന്നത നിലവാരത്തിലുള്ള മത്സര പരിചയം ഇല്ലാത്തതും ഇവരിൽ കാണാനുണ്ട്. ഓരോ പോയിന്റും നിർണായകമായ ലീഗിൽ മികച്ച റഫറിയിങ്ങ് അത്യാവശ്യമാണ്, പല സീസണുകളിലായി ഈ ആവശ്യം സത്യമാണെങ്കിലും ഇതുവരെ സംഘാടകർ പ്രശ്നം പരിഹരിച്ചിട്ടില്ല.വിദേശ ലീഗുകളുടെ പരിചയസമ്പത്തുമായി ഇന്ത്യയിലേക്ക് വരുന്ന വിദേശ താരങ്ങളിൽ മിക്കവരും വളരെയധികം അസ്വസ്ഥരാണ്.ആരാധക പിന്തുണ കൊണ്ട് മാത്രം പ്രശസ്തമായ ലീഗിലേക്ക് വർഷാ-വര്ഷം ഒഴുകി എത്തുന്ന താരങ്ങളിൽ പലരും ദുരന്തപൂർവ്വമായ ഈ റഫറിയിങ് രീതിക്ക് എതിരെ പരാതി ഉയർത്തെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കാലത്തിലെ അവസാന വാക്ക് റഫറി ആണെന്ന് പറയാമെങ്കിലും വിലപ്പെട്ട 3 പോയിന്റുകൾ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഒന്ന് തിരുത്താൻ പോലും റഫറി തയ്യാറല്ല .

അതിനിടയിൽ റഫർമാർക്കെതിരെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്.മോശ റഫറിയിങ് കേരള ബ്ലാസ്റ്റേഴ്സിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട് സെർബിയൻ പരിശീലകൻ പറഞ്ഞു.ഒരു കോച്ച് എന്ന നിലയിൽ റഫറിയുടെ തീരുമാനങ്ങൾ തനിക്ക് നിരാശയും കോപവും തരുന്നുണ്ട്.

ലീഗിലെ ഇതുവരെ ഉള്ള മത്സരങ്ങൾ നോക്കിയാൽ നാലു പോയിന്റ് എങ്കിലും ചുരുങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് റഫറി കാരണം നഷ്ടമായി. ഈ പോയിന്റുകൾ ഉണ്ടായിരുന്നു എങ്കിൽ ടീം ഒന്നാമത് എത്തിയേനെ. ഇവാൻ പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരെയും ജംഷദ്പൂരിന് എതിരെയും റഫറി ഫലം നിർണയിക്കുന്ന തലത്തിൽ ആയി. ഇത് ശരിയല്ല. റഫറിമാരെ കൂടുതൽ മെച്ചപ്പെടുത്താൻ ലീഗ് അധികൃതർ ശ്രമിക്കണം. അവർക്ക് വാർ പോലുള്ള ടെക്നിക്കൽ പിന്തുണകളും നൽകണം എന്നും ഇവാൻ പറഞ്ഞു.

എല്ലാ മാച്ച് ഒഫീഷ്യൽസും എല്ലാ മത്സരത്തിന് മുമ്പും പൂർണ്ണ നേത്ര പരിശോധനയ്ക്ക് വിധേയരാകുന്നത് നിർബന്ധമാക്കണമെന്ന പരിഹാസവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും രംഗത്തെത്തിയിരുന്നു.പെനാൽറ്റി ബോക്‌സിൽ ബോധപൂർവമായ ഹാൻഡ്‌ബോൾ കണ്ടെത്താൻ റഫറിക്കും ലൈൻസ്‌മാൻമാർക്കും കഴിഞ്ഞില്ല അതിന് കാഴ്ചക്കുറവ് മാത്രമായിരിക്കും കാരണം എന്നും അദ്ദെഅഹമ് പറഞ്ഞു.