❝ യുണൈറ്റഡിന്റെ ⚽🔥 നോട്ടപ്പുള്ളിയെ
✍️💰 പണമെറിഞ്ഞു പിടിക്കാൻ ഒരുങ്ങി 💪🔵 ചെൽസി ❞

അടുത്ത സീസണിൽ മാഞ്ചസ്റ്റർ ലക്ഷ്യമിട്ട റയൽ മാഡ്രിഡ് ഡിഫൻഡർ റാഫേൽ വരാനയെ സ്വന്തമാക്കാനൊരുങ്ങി ചെൽസി. റയൽ മാഡ്രിഡ് ഫ്രഞ്ച് താരത്തിന് ഇട്ട വിലയായ 61 മില്യൺ ഡോളർ നൽകാൻ ചെൽസി ഒരുങ്ങുകയാണ്. നിലവിൽ റയൽ മാഡ്രിഡുമായുളള കരാറിൽ ഒരു വർഷം മാത്രമാണ് ഫ്രഞ്ച് താരത്തിനുള്ളത്. ഒരു പുതിയ കരാറിനെക്കുറിച്ച് ക്ലബ്ബുമായി ഇതുവരെ ചർച്ചകൾ ആരംഭിച്ചില്ല.

ഈ സീസണിൽ സിനഡിന്റെ സിദാന്റെ പദ്ധതികളിൽ പ്രധാന സ്ഥാനം വഹിക്കുന്ന താരമാണ് വരനെ.സ്പാനിഷ് വാർത്താ ഏജൻസിയായ മുണ്ടോ ഡിപോർട്ടിവോയുടെ അഭിപ്രായത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ തുടരാൻ താരം താല്പര്യപെടുന്നില്ല.നിലവിലെ സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊണ്ട് വരാൻ ട്രാൻസ്ഫർ ഫീസ് നൽകാൻ തോമസ് തുച്ചലിന്റെ ചെൽസി തയ്യാറാണ്. ബയേൺ മ്യൂണിക്ക് താരം ഡേവിഡ് അലാബ റയലിലെത്തുമെന്ന് ഉറപ്പായതോടെ വരാനെ ക്ലബ്ബ്‌ വിടുമെന്ന് ഏകദേശം ഉറപ്പായി.2011 ൽ നിലവിലെ ലാലിഗ ചാമ്പ്യന്മാരിൽ അംഗമായതിന് ശേഷം, റയൽ മാഡ്രിഡിനായി 350 ൽ അധികം മത്സരങ്ങളിൽ പങ്കെടുത്ത വരാനെ പെട്ടെന്ന് തന്നെ ക്ലബ്ബിന്റെ പ്രധാന താരമായി മാറി.ഇതുവരെ റയലിനായി 18 ട്രോഫികൾ നേടിയിട്ടുണ്ട് 28 കാരൻ.ആൻഡ്രിയസ് ക്രിസ്റ്റെൻസൻ, സീസർ അസ്പിലികുറ്റ, അന്റോണിയോ റൂഡിഗർ എന്നിവരുടെ ചെൽസിയിലെ കരാർ 2022 ൽ അവസാനിക്കുന്നതോടെ ചെൽസിയുടെ പ്രതിരോധക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

തിയാഗോ സിൽവയുടെ കരാർ വരാനിരിക്കുന്ന 2 മാസത്തിനുള്ളിൽ അവസാനിക്കും. ബ്രസീലിയൻ കരാർ പുതുക്കും എന്നറിയിച്ചില്ലെങ്കിലും ഔദ്യോഗികമായി റിപ്പോർട്ട് വന്നിട്ടില്ല. ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെ നേരിടുന്ന ചെൽസിക്ക് താരത്തെ കൂടുതൽ അടുത്ത വീക്ഷിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.