ലോർഡ്‌സിൽ ബാറ്റിംഗ് വിരുന്നൊരുക്കി രാഹുൽ ; വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ്. ആദ്യം  ടെസ്റ്റിൽ മഴ പല തവണ വില്ലനായി എത്തിയെങ്കിലും ഇന്ത്യൻ ടീമിന്റെ പോരാട്ടവീര്യവും ഒപ്പം ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികവും എല്ലാം ചർച്ചയായി മാറി. എന്നാൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വാർത്തകളിൽ ഏറെ പ്രാധാന്യം നേടുന്നത് ലോകേഷ് രാഹുൽ എന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്റെ ഗംഭീര തിരിച്ചുവരവിനും ഒപ്പമാണ്. ടെസ്റ്റ് ടീമിലേക്ക് നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിരികെ എത്തിയ രാഹുൽ ക്ലാസ്സ്‌ സെഞ്ച്വറിയുമായി പ്രിയപ്പെട്ട ക്രിക്കറ്റ്‌ ആരാധകർക്ക്‌  തന്റെ ക്ലാസ്സ്‌ ബാറ്റിങ് നഷ്ടമായിട്ടില്ല ഒട്ടും നഷ്ടമായിട്ടില്ല എന്ന് തെളിയിച്ച് കഴിഞ്ഞു തനിക്കെതിരെ ഉയർന്നുള്ള എല്ലാ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും അയാൾ ബാറ്റിങ് മികവിനാൽ ഉത്തരം നൽകുകയാണ്. അതേ അയാൾ വീണ്ടും എല്ലാ ക്രിക്കറ്റ്‌ ആരാധകർക്കും ഒരു ക്ലാസ്സ്‌ ബാറ്റിങ്  വിരുന്നായി മാറുകയാണ്.

ഈ  ടെസ്റ്റ് പര്യടനത്തിലെ പ്രധാനമായ ഒരു കാര്യം ശ്രദ്ധയോടെ നിരീക്ഷിക്കൂ. നിങ്ങൾക്ക് രാഹുൽ എന്ന  മികച്ച ബാറ്റ്‌സ്മാന്റെ മികവ് എന്തെന്ന് കൂടി മനസ്സിലാകും.നേരത്തെ ആദ്യ ടെസ്റ്റിൽ രോഹിതിനേക്കാൾ വേഗത്തിൽ  രാഹുൽ സ്കോർ ചെയ്യുന്നത് കണ്ടു. പക്ഷേ ഇവിടെ രണ്ടാം ടെസ്റ്റിൽ ലോർഡ്സിൽ നാം കണ്ടത് വ്യത്യസ്തനായ ലോകേഷ് രാഹുലിനെയാണ്. ഒരുവേള രോഹിത് കുതിച്ചുപാഞ്ഞപ്പോൾ സാവധാനം കളിച്ച രാഹുൽ ആദ്യം നൂറ്‌ പന്തിൽ നേടിയത് വെറും 19 റൺസ് എന്നാൽ രോഹിത് പുറത്തായതിനുശേഷം കളിയുടെ എല്ലാ കടിഞ്ഞാൺ ഏറ്റെടുത്ത രാഹുൽ പിന്നീട് കളിച്ച 100 പന്തിൽ നിന്നും 80 റൺസ് അടിച്ചെടുത്തു. കവർ ഡ്രൈവും, പുൾ ഷോട്ടും, കട്ട് ഷോട്ടും എല്ലാമായി അയാൾ അവിടെ കളം നിറയുകയായിരുന്നു.അതേ പലരും പറയുന്നത് പോലെ എന്തിനും ഏത് റോളിലും അതിവേഗം തിളങ്ങുവാൻ  സാധിക്കുന്ന ഒരു താരമാണ് അയാൾ. ഇതുപോലൊരാളെ ഏത് ടീമാണ് എന്നും കൊതിക്കാത്തത്.ഈ ഫോം  രാഹുൽ തുടരണം എന്ന് എല്ലാവരും എക്കാലവും ആഗ്രഹിക്കുന്നതിനുള്ള കാരണവും അയാളുടെ ഈ ബാറ്റിങ് മികവ് തന്നെ.

രാഹുൽ നൽകുന്നത് വലിയ ഒരു ജീവിത സന്ദേശമാണ്.ജീവിതത്തിൽ നിങ്ങൾക്ക് തിരിച്ചുവരാനുള്ള  ഓരോ അവസരങ്ങൾ ലഭിക്കുമ്പോൾ അവയെ ഇരുകയ്യും നീട്ടി തന്നെ സ്വീകരിക്കുക.അവസരങ്ങളിൽ പലതും നമ്മളെ തേടി വരണമെന്നില്ല പക്ഷേ നമ്മൾ കരളുറപ്പോടെ കഠിന കഷ്ടപാടുകൾക്കും അപ്പുറം എല്ലാം നേടാം എന്നുള്ള ചിന്തയിൽ തന്റെ മികവും കഴിവും ആവർത്തിച്ചാൽ ഏതൊരു തരം അവസരവും നമ്മൾക്ക് മുൻപിലേക്ക്‌ എത്തും.അതേ  ലോകേഷ് രാഹുൽ വീണ്ടും തെളിയിക്കുകയാണ്. നമ്മൾ ഒന്ന് ആലോചിച്ചാൽ രാഹുലിന്റെ കരിയറിൽ എക്കാലവും വെല്ലുവിളികൾ ഉണ്ട്. പക്ഷേ അതിനെല്ലാം മറുപടി അയാളുടെ ബാറ്റ് തന്നെയാണ്. ഐപിൽ മുതൽ ഇന്ന്‌ ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ അതെല്ലാം തെളിയിച്ചിട്ടുണ്ട്.

ആദ്യ ടെസ്റ്റിന് മുൻപ്  മായങ്ക് അഗർവാളിന് തലക്ക് പരിക്കേറ്റതുകൊണ്ട് മാത്രം അവസാന ഇലവനിൽ ഉൾപ്പെട്ട രാഹുൽ ഇംഗ്ലണ്ടിൽ കളിച്ച 3 ഇന്നിംഗ്സുകളിലും തന്റെ ക്ലാസ്സ്‌ തെളിയിച്ചു കഴിഞ്ഞു. കൂടാതെ ഇപ്പോൾ ലോർഡ്സിൽ സെഞ്ച്വറിയും. അതും ഏഴ് വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ക്രിക്കറ്റ്‌  താരത്തിന്റെ ലോർഡ്‌സിലെ ആദ്യത്തെ സെഞ്ച്വറിയും.കംപ്ലീറ്റ് ബാറ്റ്സ്മാൻ എന്ന വിശേഷണത്തോട് അടുത്തുനിൽക്കുന്ന താരമാണ് രാഹുൽ. അസാധ്യമായ ഒരു ഡിഫൻസീവ് ഗെയിം നിർവഹിക്കാറുള്ള രാഹുൽ മുൻപ് തന്നെ ജൂനിയർ ക്രിക്കറ്റ് കളിക്കുമ്പോൾ രാഹുൽ ദ്രാവിഡ് അച്ചിൽ വാർത്തെടുക്കപ്പെട്ടിട്ടുണ്ട് അതേ അയാൾ ദ്രാവിഡിന്റെ ചില ശൈലികൾ പലപ്പോഴും കാണിക്കാറുണ്ട് എന്നുള്ള മുൻ ക്രിക്കറ്റ്‌ താരത്തിന്റെ വാക്കുകൾ വീണ്ടും വീണ്ടും അന്വർത്ഥമാകുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്കു കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന മികച്ച സ്‌കോറില്‍ നില്‍ക്കുകയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി കെഎല്‍ രാഹുലും (127) ഒരു റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. 248 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 127 റണ്‍സോടെ രാഹുല്‍ ടീമിന്റെ അമരക്കാരനായി മാറിയത്.രോഹിത് ശര്‍മയാണ് (83) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ഒരു ഓപ്പണര്‍ മൂന്നക്കമെന്ന മാന്ത്രികസംഖ്യയില്‍ തൊട്ടിരിക്കുകയാണ്.ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ മാത്രം ഓപ്പണര്‍ കൂടിയാണ് രാഹുല്‍. വിനു മങ്കാദ്, നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രി എന്നിവര്‍ മാത്രമേ നേരത്തേ ഇവിടെ സെഞ്ച്വറി നേടിയിട്ടുള്ളൂ.