“രാഹുൽ ടീമിൽ തിരിച്ചെത്തുമോ ? , മിഡ്ഫീൽഡിൽ പ്യൂയ്റ്റിയക്ക് പകരം ആരിറങ്ങും ? ” | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു മലയാളി താരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത്.സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ താരം പരിക്കേറ്റ പുറത്തു പോവുകയും ചെയ്തു.അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകിയിരുന്നു.

അന്ന് കളിക്കളത്തിന് പുറത്തായ താരം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. രാഹുലിന്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകുന്ന സൂചനകൾ.രാഹുൽ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. താരം തിരികെ വരാൻ ആയി ഫിസിയോക്ക് ഒപ്പം കഠിന പ്രയത്നത്തിൽ ആണ് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.

പരിക്കേറ്റ കളിക്കളത്തിന് പുറത്തായ താരം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. രാഹുലിന്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകുന്ന സൂചനകൾ. ടീമിനെ വലിയ രീതിയിൽ സഹായിക്കാൻ കഴിയുന്ന താരമാണ് രാഹുൽ എന്നത്കൊണ്ട് തിരിച്ചുവരവിനായി കാത്തിരിക്കുക ആണെന്നും ഇവാൻ ഇന്ന് പറഞ്ഞു.

അതിനിടയിൽ നാല് മഞ്ഞ കാർഡുകൾ കണ്ടതിനാൽ ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിലെ പ്രധാന താരമായ പ്യൂയ്റ്റിയ നാളത്തെ മത്സരത്തിൽ കളിക്കില്ല. ഇതുവരെയുള്ള മത്സരങ്ങളിൽ ജീക്സൻ സിങ്ങ്-പ്യൂയ്റ്റിയ സഖ്യം മിഡ്ഫീൽഡിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.സീസണിൽ വമ്പൻ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല വിജയം നേടിയപ്പോഴെല്ലാം താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ നാളത്തെ മത്സരത്തിൽ പ്യൂയ്റ്റിയക്ക് പകരം ആര് ഇറങ്ങും എന്ന കരുത്തിൽ വ്യക്തതയില്ല. താരത്തിന്റെ അഭാവത്തിൽ ടീമിന്റെ കാളി ശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ പരിശീലകൻ ശ്രമിക്കാൻ സാദ്യതയുണ്ട്.പ്യൂയ്റ്റിയക്ക് പകരം യുവതാരം ആയുഷ് അധികാരി,ഗിവ്‌സൺ സിംഗ് ഇവരിൽ ഒരാൾ കളിക്കാൻ സാധ്യതയുണ്ട്.