❝പ്രതീക്ഷകൾ വേദനിപ്പിക്കും❞: അയർലൻഡ് പര്യടനത്തിൽ ഒഴിവാക്കിയതിനെതിരെ ഐഎപിഎൽ സൂപ്പർ താരം

ഐപിഎൽ 2022 വിജയികളായ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന താരം രാഹുൽ തെവാട്ടിയയുടെ ഏറ്റവും പുതിയ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.വരാനിരിക്കുന്ന അയർലൻഡ് ടി20 ഐ സീരീസിനായുളള ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപെടാതിരുന്ന തെവാട്ടിയ “പ്രതീക്ഷകൾ വേദനിപ്പിക്കും ”(‘Expectations hurt’) എന്ന ട്വീറ്റ് ചെയ്തു

ഐ‌പി‌എല്ലിൽ മാന്യമായ ഫോമും ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്ത തെവാതിയക്ക് ദേശീയ ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടായിരുന്നു. ഐപിഎൽ 2022ൽ 147.62 സ്‌ട്രൈക്ക് റേറ്റിൽ 16 മത്സരങ്ങളിൽ നിന്ന് 217 റൺസാണ് അദ്ദേഹം നേടിയത്.മുമ്പൊരിക്കല്‍ ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തെവാട്ടിയ. എന്നാല്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ കളിക്കാനുള്ള അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇത്തവണ അദ്ദേഹത്തിന് ടീമിലെത്താനായില്ല.

ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഭുവനേശ്വർ കുമാറാണ് പാണ്ഡ്യയുടെ ഉപനായകൻ. സൂര്യകുമാർ യാദവ് പരിക്കിൽ നിന്ന് മുക്തനാകുമ്പോൾ സഞ്ജു സാംസണെ തിരിച്ചുവിളിച്ചു.രാഹുല്‍ ത്രിപാഠി ടീമിലെ പുതുമുഖ താരമായി.വിവിഎസ് ലക്ഷ്മണൻ പര്യടനത്തിന് കോച്ചിംഗ് സ്റ്റാഫിനെ നയിക്കും.ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍.

ഇന്ത്യയുടെ ടി20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വര് കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്