
രാജസ്ഥാന് ഇന്ന് ജീവന്മരണ പോരാട്ടം ,സഞ്ജുവിന്റെ എതിരാളികൾ കോലിയുടെ ആർസിബി
ഐപിൽ പതിനാറാം സീസണിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ പോരാട്ടം കടുക്കുകയാണ്. ഏതൊക്ക ടീമുകൾ പ്ലേഓഫിലേക്ക് കുതിക്കും എന്നുള്ള കാര്യം സംശയമായി മാറുമ്പോൾ ഓരോ ടീമും കടുത്ത പോരാട്ടത്തിൽ കൂടി ജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ഇന്ന് ഐപിഎല്ലിൽ സൂപ്പർ സൺഡേ കൂടിയാണ്
ഇന്നത്തെ ഒന്നാമത്തെ മാച്ചിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഫാഫ് ക്യാപ്റ്റനായ ബാംഗ്ലൂർ ടീമിനെ നേരിടുമ്പോൾ രണ്ട് ടീമുകൾക്കും ലക്ഷ്യം ജയവും നിർണായകമായ രണ്ട് പോയിന്റ്സും ആണ്. കൊൽക്കത്തക്ക് എതിരായ അവസാന മത്സരത്തിൽ 9 വിക്കെറ്റ് തകർപ്പൻ ജയം നേടിയ സഞ്ജു സാംസണും ടീമും ഇന്ന് ബാംഗ്ലൂർ ടീമിനെ സ്വന്തം ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ നെറ്റ് റൺ റേറ്റ് അടക്കം രാജസ്ഥാൻ റോയൽസ് ടീമിന്റെ മുൻപിലെ ടാർജറ്റ് കൂടിയാണ്.

നിലവിൽ 12 കളികളിൽ 12 പോയിന്റുകൾ ആണ് രാജസ്ഥാൻ റോയൽസ് ടീമിന്നുള്ളത്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ് ടീം എങ്കിൽ 11 കളികളിൽ 10 പോയിന്റ് നേടിയ ബാംഗ്ലൂർ ടീം ഇനിയുള്ള 3 കളികളും ജയിക്കാനുള്ള ശ്രമത്തിലാണ്.
റോയൽസ് സാധ്യത ടീം : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (സി, ഡബ്ല്യുകെ), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ
ബാംഗ്ലൂർ സാധ്യത ടീം: ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോഹ്‌ലി, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക് (WK), കേദാർ ജാദവ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്