‘അതിന് ഉത്തരമില്ല’: 59 റൺസിന്‌ ഓൾഔട്ടിനുശേഷം പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ആർസിബിയ്‌ക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. 112 റൺസിന്റെ ദയനീയ തോൽവിയാണു രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ആർസിബിയ്‌ക്കെതിരായ മത്സരത്തിൽ തന്റെ ടീമിന്റെ ബാറ്റിംഗ് തകർച്ചയ്ക്ക് ഉത്തരമില്ലെന്ന് ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു.

ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ചുറികളും അനൂജ് റാവത്തിന്റെ അവസാന ഓവറിലെ കൂറ്റനടികൾക്ക് ശേഷം 20 ഓവറിൽ 171 റൺസ് ആണ് ആർസിബി നേടിയത്.. ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെയും ജോസ് ബട്ട്‌ലറെയും ഡക്കിന് നഷ്ടമായ രാജസ്ഥാൻ 59 റൺസിന്‌ ആൾ ഔട്ടായി നാണം കെട്ട തോൽവി ഏറ്റുവാങ്ങി.പവർപ്ലേയ്‌ക്കുള്ളിൽ RR അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ആറിന് 31 എന്ന നിലയിൽ ഒതുങ്ങി.ഷിംറോൺ ഹെറ്റ്‌മെയർ ചില വലിയ സിക്‌സറുകൾ പറത്തിയെങ്കിലും അത് പര്യാപ്തമായിരുന്നില്ല. മത്സരത്തിന് ശേഷം സംസാരിച്ച സാംസൺ മികച്ച മൂന്ന് പേർ റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞു.

“ഞങ്ങളുടെ ആദ്യ മൂന്ന് പേർ ധാരാളം റൺസ് സ്കോർ ചെയ്യുമെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് പവർപ്ലേയിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. പന്ത് പഴകുന്തോറും ബാറ്റേന്തുക ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. ആ ശൈലിയാണ് ഞാനും ജെയ്‌സ്വാളും ബട്‌ലറും ഇതുവരെ സ്വീകരിച്ചിരുന്നത്.പവര്‍പ്ലേയില്‍ നന്നായി കളിച്ചിരുന്നെങ്കില്‍ മത്സരം ടൈറ്റാവുമായിരുന്നു.എന്നാല്‍ എല്ലാ ക്രഡിറ്റും ആര്‍സിബി ബൗളര്‍മാര്‍ക്കുള്ളതാണ്” സഞ്ജു പറഞ്ഞു.

“എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചുനോക്കി. ടീം എങ്ങനെ ഇത്തരത്തില്‍ തകര്‍ന്നുവെന്നുള്ള ചോദ്യത്തിന് എനിക്ക് മറുപടിയൊന്നുമില്ല. ഐപിഎല്ലിന്റെ പ്രകൃതം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോല്‍ കരുത്തരായി ഇരിക്കുയാണ് വേണ്ട്. ധരംശാലയിലെ മത്സരത്തെ കുറിച്ച് മാത്രമാണിപ്പോള്‍ ചിന്തിക്കുന്നത്. നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. പ്രകടനത്തിലെ ഉത്തരവാദിത്തം ടീം മൊത്തത്തില്‍ ഏറ്റെടടുക്കുന്നു.” സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞു.ബാറ്റിംഗ് തകർച്ച കാണുമ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു നമുക്ക് എവിടെയാണ് പിഴച്ചത്? അതിനുള്ള ഉത്തരമുണ്ടെന്ന് ഞാൻ കരുതുന്നില്ല” സഞ്ജു പറഞ്ഞു.

Rate this post