ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു

രാജസ്ഥാൻ റോയൽസീനും ചെന്നൈ സൂപ്പർ കിംഗ്‌സിനും ഈ വർഷത്തെ ഐപിഎൽ സീസണിൽ വ്യത്യസ്തമായ തുടക്കമാണ് ലഭിച്ചത്.തുടർച്ചയായ വിജയങ്ങളുമായി ഏകദേശം മൂന്നാഴ്ചയോളം പോയിന്റ് ടേബിളിൽ ന്നാം സ്ഥാനം നിലനിർത്തിയ റോയൽസ് അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ രണ്ട് നേരിയ തോൽവികൾ ഏറ്റുവാങ്ങി എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മറുവശത്ത് തുടർച്ചയായ മൂന്ന് വിജയങ്ങളുടെ പിൻബലത്തിൽ സിഎസ്‌കെ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ സിഎസ്‌കെയുമായി ഏറ്റുമുട്ടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണ് റയൽ ലക്ഷ്യമിടുന്നത്. 0.884 എന്ന ശ്രദ്ധേയമായ NRR ഉപയോഗിച്ച്, അവരുടെ എട്ടാം മത്സരത്തിലെ ലളിതമായ വിജയം RR പോയിന്റ് പട്ടികയിൽ GT, CSK എന്നിവയെ മറികടക്കാൻ സഹായിക്കും.ചെന്നൈയിൽ നടന്ന മുൻ ഏറ്റുമുട്ടലിൽ നാല് തവണ ജേതാക്കളായ ചെന്നൈയെ മൂന്ന് റൺസിന് റോയൽസ് കീഴടക്കിയിരുന്നു.

ഐപിഎൽ 2023 ലെ ഏറ്റവും സന്തുലിതമായ ടീമാണ് റോയൽസ്. എന്നാൽ പ്രധാന കളിക്കാരുടെ സ്ഥിരതയില്ലായ്മ അവരെ വലക്കുന്നുണ്ട്.ജോസ് ബട്ട്‌ലർ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളും രണ്ട് ഡക്കുകളും നേടി.ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറികളും രണ്ട് ഡക്കുകളും നേടിയ ക്യാപ്റ്റൻ സഞ്ജുവിന്റെ കാര്യവും ഇതുതന്നെയാണ്.യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ യശസ്വി ജയ്‌സ്‌വാൾ, ദേവദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ എന്നിവർ തങ്ങളെ തേടിയെത്തിയ മിക്ക അവസരങ്ങളിലും ഉപയോഗപ്രദമായ സംഭാവനകൾ നൽകിയിട്ടുണ്ട്, എന്നാൽ അവർ കുറച്ചുകൂടി സ്ഥിരത പുലർത്തേണ്ടതുണ്ട്.

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിന് പകരമായി ജോ റൂട്ടിന് അവസരം നൽകിയേക്കാം.ഇംഗ്ലണ്ടിനായി വളരെക്കാലമായി ടി20യിൽ റൂട്ട് കളിച്ചിട്ടില്ലെങ്കിലും ഏറ്റവും മികച്ച വൈറ്റ് ബോൾ, ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ്.റൂട്ടിന്റെ സാന്നിധ്യം മധ്യനിരക്ക് സ്ഥിരത നൽകുകയും ചെയ്യും.ബൗളിംഗിൽ യുസ്‌വേന്ദ്ര ചാഹൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ്. മധ്യ ഓവറുകളിൽ സിഎസ്‌കെ ബാറ്റ്‌സ്‌മാർക്ക് വലിയ ഭീഷണിയാകുന്ന രവിചന്ദ്രൻ അശ്വിൻ റോയൽസിനുണ്ട്.കഴിഞ്ഞ മത്സരത്തിൽ വിരാട് കോഹ്‌ലിയെ ഗോൾഡൻ ഡക്കിന് പുറത്താക്കിയ ട്രെന്റ് ബോൾട്ടാണ് പേസ് ആക്രമണത്തെ നയിക്കുക, ഒപ്പം സന്ദീപ് ശർമ്മയും ടീമിലുണ്ടാകും. ഈ സീസണിന്റെ തുടക്കത്തിൽ ചെപ്പോക്കിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ സന്ദീപ് ആണ് റോയൽസിനെ വിജയത്തിലെത്തിച്ചത്.

രാജസ്ഥാൻ റോയൽസിന്റെ പ്ലേയിംഗ് ഇലവൻ: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, ജോ റൂട്ട്, സഞ്ജു സാംസൺ (c & wk), ദേവദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്‌വേന്ദ്ര ശർമ്മ ചാഹൽ

Rate this post