രാജസ്ഥാന് എങ്ങനെ പ്ലേ ഓഫിലെത്താം? ഇനി അവർ തോൽക്കാൻ വേണ്ടി കാത്തിരിക്കാം

പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. നിർണായകമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ 18.3 ഓവറുകളിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് വലിയ പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മത്സരത്തിൽ ആ മാർജിനിൽ വിജയിക്കാൻ രാജസ്ഥാന് സാധിച്ചില്ല.

ഈ സാഹചര്യത്തിൽ രാജസ്ഥാൻ 2023ലെ പ്ലേയോഫിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്. ഇനി രാജസ്ഥാനിലെ പ്ലെയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും അവസാന മത്സരങ്ങളിലെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും. മികച്ച തുടക്കം സീസണിൽ ലഭിച്ചശേഷം നിരാശാജനകമായ പ്രകടനങ്ങളായിരുന്നു രാജസ്ഥാൻ പുറത്തെടുത്തിരുന്നത്.എന്നാൽ 18.3 ഓവറുകളിൽ മത്സരത്തിൽ വിജയം കാണാൻ സാധിക്കാതെ വന്നതോടെ രാജസ്ഥാൻ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്.

ഇനി രാജസ്ഥാന്റെ പ്ലേയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും പരാജയത്തിന്റെ മാർജിനെ അടിസ്ഥാനമാക്കിയാവും.നിലവിൽ ഐപിഎൽ 2023 14 മത്സരങ്ങളും പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് 14 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. അത്രയും തന്നെ പോയിന്റുകളുള്ള മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ ചലഞ്ചേഴ്സ് എന്നിവരുടെ മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇനി മുന്നോട്ടുള്ള സാധ്യതകൾ മനസ്സിലാക്കാൻ കഴിയൂ.മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ.

ബാംഗ്ലൂരിനാവട്ടെ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും. മുംബൈ ഇന്ത്യൻസും സൺറൈസസും തമ്മിലുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോൽക്കുകയും, ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ബാംഗ്ലൂർ 6 ലധികം റൻസിന് തോൽക്കുകയോ അല്ലെങ്കിൽ ഗുജറാത്ത് 19.2 ഓവറുകളിൽ ജയിക്കുകയോ ചെയ്യുകയാണെങ്കിൽ രാജസ്ഥാൻ പ്ലേ ഓഫ് കളിക്കാം. നിലവിലുള്ള റൺ റേറ്റ് അടിസ്ഥാനത്തിൽ ബാംഗ്ലൂർ രാജസ്ഥാന് മുകളിലാണ്.ആര്‍സിബി തോറ്റാലും മുംബൈയെ വീഴ്ത്താന്‍ ഹൈദരാബാദിന് സാധിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ തോല്‍ക്കുമെന്ന് കരുതാനാവില്ല. എന്തായാലും ആര്‍സിബിയും മുംബൈയും തോല്‍ക്കാത്ത പക്ഷം രാജസ്ഥാന് പ്ലെ ഓഫ് കാണാതെ പുറത്താകും.

1.5/5 - (2 votes)