“ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറിയും , സഞ്ജുവിന്റെ ക്രീസിൽ നിന്നും ഇറങ്ങി വന്നൊരു സിക്‌സും”

രാജസ്ഥാൻ റോയൽസും , കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാന് മികച്ച സ്കോർ , ഇംഗ്ലീഷ് താരം ജോസ് ബാറ്റ്‌ലറിന്റെ സെഞ്ചുറിയും , മലയാളിയും ടീം നായകനുമായ സഞ്ജു സാംസണിന്റെയും ബാറ്റിംഗ് മികവിൽ 20 ഓവറിൽ 217 റൺസിലെത്തിയിട്ടുണ്ട് രാജസ്ഥാൻ റോയൽസ് .

ടോസ് നേടിയ കൊൽക്കത്ത രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു , പടിക്കലും ബാറ്റ്‌ലറും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത് , ഇരുപത്തിനാലു റൺസെടുത്ത പടിക്കലിന്റെ പുറത്താകലിന് ശേഷമായിരുന്നു നായകനായ വരവ് , 19 ബോളിൽ മൂന്നു ഫോറുകളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയിൽ 38 റണ്സെടുത്താണ് സഞ്ജു മടങ്ങിയത് .കഴിഞ്ഞ രണ്ട് കളികളിൽ താൻ പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിയാതിരുന്ന സഞ്ജു സാംസൺ ശിവം മാവി എറിഞ്ഞ ഓവറിൽ രണ്ട് ഫോറുകൾ അടിച്ചാണ് ഇന്നിങ്സ് തുടങ്ങിയത്.

ശേഷം കമ്മിൻസ് എതിരെ ഫോർ അടിച്ച സഞ്ജു സാംസൺ വരുൺ ചക്രവർത്തിക്ക് എതിരെ പായിച്ച സിക്സ് വളരെ ഏറെ മനോഹരമായി. വരുൺ ചക്രവർത്തിക്ക് എതിരെ ക്രീസിൽ നിന്ന് ചാടി ഇറങ്ങി എത്തിയ സഞ്ജു ഒരു പടുകുറ്റൻ സിക്സ് പായിച്ചു. മത്സരത്തിൽ 19 ബോളിൽ നിന്നും 3 ഫോറും 2 സിക്സ് അടക്കം 38 റൺസ്‌ അടിച്ച സഞ്ജു കഴിഞ്ഞ കളികളിലെ മോശം ബാറ്റിങ് പ്രകടനത്തിന് ലഭിച്ച വിമർശനങ്ങൾക്ക് എല്ലാം മറുപടി നൽകി.

61 പന്ത് നേരിട്ട ബട്ട്ലർ 9 ബൗണ്ടറിയും അഞ്ചു സിക്സിന്റെയും അകമ്പടിയോടെ 103 റണ്സെടുത്തു.അവസാന ഓവറുകളിൽ തകർത്തടിച്ച ഹേറ്റ്മേയർ 13 പന്തിൽ നിന്നും 26 റണ്സെടുത്ത പുറത്താവാതെ നിന്നു .

Rate this post