❝സഞ്ജു സാംസണിന് കഴിയാത്തത് രജത് പതിദാർ ചെയ്തു❞ : ആർ സി ബി താരത്തെ പുകഴ്ത്തി ഓസ്‌ട്രേലിയൻ ഇതിഹാസം

ഐപിഎൽ പ്ലേഓഫ് മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ അൺക്യാപ്ഡ് കളിക്കാരനായ ശേഷം രജത് പാട്ടിദാർ എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ്. ബുധനാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഐ‌പി‌എൽ 2022 എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 14 റൺസിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച മത്സരത്തിൽ 54 പന്തിൽ 112 റൺസ് ആണ് പാട്ടിദാർ അടിച്ചു കൂട്ടിയത്.മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്‌ഡൻ പാട്ടിദാറിന്റെ ഇന്നിംഗ്‌സിൽ വലിയ മതിപ്പുളവാക്കി.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ 1 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ചെയ്യാൻ കഴിയാത്തത് പാട്ടിദാർ ചെയ്തുവെന്നും മികച്ച തുടക്കത്തിൽ നിന്നും ഇന്നിങ്‌സുകൾ പടുത്തുയർത്താനും കൂടുതൽ സമയം ബാറ്റ് ചെയ്യുക വഴി ശ്രദ്ധേയമായ സ്‌കോർ ഉയർത്താനും സാധിക്കുമെന്നും ഹെയ്ഡൻ പറഞ്ഞു. “സഞ്ജു സാംസണിന് കഴിയാത്തത് രജത് പതിദാർ ചെയ്തു. അത് അവന്റെ രാത്രിയായിരുന്നു. അവന്റെ വാഗൺ വീൽ നോക്കൂ, ഓൺ സൈഡിലൂടെ ചില വമ്പൻ ഹിറ്റുകൾ ഉണ്ടായെങ്കിലും ഓഫ് സൈഡിലൂടെയും അവൻ ആകർഷകമായ സ്ട്രോക്കുകൾ കളിച്ചു. മികച്ച ഇന്നിംഗ്സ് ആയിരുന്നു ഇത് ” മത്സരശേഷം ഹെയ്ഡൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഗുജ്‌റാത്ത് ടൈറ്റൻസിനെതിരെ സാംസൺ 26 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 47 റൺസ് നേടിയിരുന്നു.എന്നാൽ വലിയ ഇന്നിഗ്‌സിലേക്ക് പോവുമെന്ന് തോന്നിച്ച നിമിഷത്തിൽ ഇടങ്കയ്യൻ സ്പിന്നർ ആർ സായി കിഷോറിന്റെ പന്തിൽ പുറത്തായിരുന്നു. രാജസ്ഥാൻ ഉയർത്തിയ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് ശേഷിക്കെ ടൈറ്റൻസ് മറികടക്കുകയും ചെയ്തു.മറുവശത്ത് ആർ‌സി‌ബിയുടെ വമ്പൻ തോക്കുകളായ വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിട്ടും പാട്ടിദാർ മികച്ച ഇന്നിഗ്‌സിലൂടെ സ്കോർ പടുത്തുയർത്തി.

ക്യാപ്റ്റൻ ഡു പ്ലെസിസ് ഗോൾഡൻ ഡക്കിന് പുറത്തായതിന് ശേഷം ആർ‌സി‌ബി ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങിയ വലംകൈയ്യൻ 12 ഫോറുകളും 7 സിക്‌സറുകളും പറത്തി, 200-ലധികം സ്‌ട്രൈക്ക് റേറ്റിൽ സ്‌കോർ ചെയ്തു.മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും പാട്ടിദാറിന്റെ തകർപ്പൻ സെഞ്ചുറിയെ പ്രശംസിച്ചു.”അവിശ്വസനീയമായ ഇന്നിംഗ്സ് ..,” എന്ന് ഇംഗ്ലണ്ട് മുൻ താരം ട്വീറ്റ് ചെയ്തു.വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ആർസിബി രാജസ്ഥാൻ റോയൽസിനെ നേരിടും.