ഇത് ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌ , വീണ്ടും രക്ഷകനായി സൂപ്പർ താരം

ചാമ്പ്യൻസ് ലീഗിലെ നിർണായക പോരിൽ വീണ്ടും രക്ഷകന്റെ വേഷമണിഞ്ഞ് ക്രിസ്റ്റിയാനോ റൊണാൾഡോ. പതിവ് ശൈലിയിൽ റോണോ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയപ്പോൾ, ഉറപ്പായ തോൽവിയിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറും. ഓൾഡ് ട്രാഫോർഡിലേക്കുള്ള രണ്ടാം വരവ് വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ക്രിസ്റ്റിയാനോയുടെ അത്യുഗ്രൻ പ്രകടനം. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഇറ്റാലിയൻ ടീം അറ്റ്‌ലാന്റാ റൊണാൾഡോയെ പ്രതിരോധിക്കാൻ കഴിയാതെ സമനില വഴങ്ങിയത്.

മത്സരത്തിന്റെ 12 ആം മിനുട്ടിൽ തന്നെ അറ്റ്ലാന്റ ലീഡ് നേടി.ഇലിചിച് ആണ് ഗോൾ നേടിയത്.ഈ ഗോളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറാൻ കുറച്ച് സമയമെടുത്തു. വരാനെ പരിക്കേറ്റ് പുറത്ത് പോയതോടെ ഗ്രീൻവുഡിനെ ഇറക്കു യുണൈറ്റഡ് ടാക്ടിക്സ് മാറ്റേണ്ടതായി വന്നു. ഇത് യുണൈറ്റഡിന് ഗുണം ചെയ്തു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ബ്രൂണോയുടെ ബാക്ക് ഹീൽ പാസിൽ നിന്നും ആണ് റൊണാൾഡോ ഗോൾ നേടിയത്.രണ്ടാം പകുതിയിലെയും ആദ്യ ഗോൾ നേടിയത് അറ്റലാന്റ തന്നെ. 58ആം മിനുട്ടിൽ സപാറ്റ ഡി ഹിയയെ മറികടന്ന് പന്ത് വലയ എത്തിച്ചു. ആദ്യ പകുതിയുടെ അവസാനം എന്ന പോലെ രണ്ടാം പകുതിയുടെ അവസാനവും റൊണാൾഡോ രക്ഷയ്ക്ക് എത്തി. ഇത്തവണ 91ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ലോ വോളിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ഈ ഗോൾ യുണൈറ്റഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യാങ് ബോയ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിയ്യാറയൽ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ 36 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച പന്തിൽ നിന്നു എതിയൻ കപു ആണ് വിയ്യറയലിന് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്തുടർന്ന് സമനില ഗോളിന് ആയി യങ് ബോയ്സും ഗോൾ മുൻതൂക്കം കൂട്ടാൻ വിയ്യറയലും പരിശ്രമിക്കുന്നു എങ്കിലും 89 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ രണ്ടാം ഗോൾ വരുന്നത്. ഇത്തവണ കപുവിന്റെ പാസിൽ നിന്നു അർണോട്ട് ഡൻജുമ ആണ് വിയ്യറയലിന് ആയി ഗോൾ നേടുന്നത്.

മറ്റൊരു മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് മാൽമോയെ പരാജയപ്പെടുത്തി.നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആകെ ഒരു ഗോൾ അടിക്കാൻ മാത്രമെ ചെൽസിക്ക് ആയുള്ളൂ. 56ആം മിനുട്ടിൽ ഹകിം സിയെച് ആണ് ചെൽസിക്ക് ലീഡ് നൽകിയത്.ഹൊഡ്സൺ ഒഡോയിയുടെ ഒരു മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഒഡോയി തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഒഡോയി അസിസ്റ്റ് നൽകുന്നത്. ഈ വിജയത്തോടെ ചെൽസിക്ക് നാലു മത്സരങ്ങളിൽ നുന്ന് 9 പോയിന്റായി.