❝റാമോസ്💪🔥 കരാർ✍️⚽പുതുക്കുന്നതിൽ😦വൈകിപ്പിച്ച മാഡ്രിഡ് വിഷയത്തിൽ🌊🗣വാർത്തകൾ വൈറലായിരുന്നു, ഇപ്പോൾ ട്വിസ്റ്റോടുകൂടിയ തീരുമാനം വരുന്നു…❞

കുറച്ചു മാസങ്ങളായി റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ട്രാൻസ്ഫറിനെ കുറിച്ച് പല അഭ്യൂഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. സ്പാനിഷ് ഭീമന്മാരുമായി ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന റാമോസ് ഈ ജനുവരിയിൽ തന്നെ ക്ലബ് വിടാൻ ഒരുങ്ങിയെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റാമോസ് റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ ഒരുങ്ങുന്നു എന്ന പുതിയ റിപോർട്ടുകൾ പുറത്തു വന്നു.

സ്പാനിഷ് മാധ്യമമായ മാർക്കയിൽ നിന്നുള്ള റിപോർട്ടനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായുള്ള ചർച്ചകളിൽ മികച്ച പുരോഗതി കൈവരിച്ചതിനാൽ സെർജിയോ റാമോസ് റയലിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്നാണു പുതിയ വാർത്തകൾ.

കരിയറിന്റെ അവസാന ഘട്ടത്തിലായ 34 കാരനായ ഡിഫൻഡർ ഇപ്പോഴും റയലിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്. റയലിനൊപ്പം ഈ സീസണിൽ 14 മത്സരങ്ങൾ കളിച്ച താരം മസിലിനേറ്റ പരിക്ക് മൂലം വിശ്രമത്തിലാണ്. ഏപ്രിലിൽ മാത്രമാണ് താരത്തിന് കളിക്കളത്തിൽ തിരിച്ചതാണ് സാധിക്കു.

മാർക്കയുടെ റിപ്പോർട്ട് പ്രകാരം റയൽ മാഡ്രിഡ് രണ്ടു ഓപ്‌ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത് , ഒന്നുകിൽ ഒരു വർഷത്തേക്ക് കൂടി കരാർ എക്സ്റ്റൻഷനിൽ ഒപ്പിടാൻ കഴിയും. അപ്പോൾ ക്ലബ്ബിലെ നിലവിലെ വേതനം ലഭിക്കുകയും ചയ്യും. അല്ലെങ്കിൽ 10% വേതനം വെട്ടിക്കുറച്ച് രണ്ട് വർഷത്തെ കരാർ റയലുമായി ഒപ്പിടാം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ റാമോസ് തീരുമാനം എടുക്കുമെന്നും മാർക്ക റിപ്പോർട്ട് ചെയ്തു.

റാമോസിനെ അടുത്ത സീസണിൽ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൊണ്ട് വരും എന്ന വാർത്തകൾ വന്നിരുന്നു.കിംവദന്തികൾക്കിടയിലും സെർജിയോ റാമോസ് ക്ലബ്ബുമായി ധാരണയിലെത്തുമെന്ന് റയൽ മാഡ്രിഡ് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു.34-ാം വയസ്സിൽ പോലും റാമോസിന്റെ പ്രകടനങ്ങളിൽ ഒരു കുറവും വന്നിട്ടില്ല . താരത്തിന്റെ നേതൃത്വവും പ്രതിരോധ ശേഷിയും ഈ സീസണിൽ നിരവധി തവണ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.സെർജിയോ റാമോസിനെപ്പോലുള്ള ഉയർന്ന നിലവാരമുള്ള പരിചയസമ്പന്നരായ കളിക്കാരെ നിലനിർത്തുന്നത് വരും വർഷത്തിൽ ക്ലബിന് ഗുണം നൽകും.

ലാ ലിഗാ കിരീടം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഏപ്രിലിൽ കളിക്കളത്തിൽ തിരിച്ചെത്താനും സീസണിന്റെ അവസാന ഘട്ടത്തിൽ റയലിന്റെ വിജയത്തിൽ പങ്ക് വഹിക്കാനും റാമോസ് ആഗ്രഹിക്കുന്നുണ്ട്.റാമോസ് എല്ലായ്പ്പോഴും റയൽ മാഡ്രിഡ് ടീമിന്റെ അവിഭാജ്യ ഘടകമാണ്.റയലിനൊപ്പം അഞ്ച് ലാ ലിഗാ കിരീടങ്ങളും നാല് ചാമ്പ്യൻ ലീഗുകളും നേടിയിട്ടുണ്ട്.