രണ്ടാം ടെസ്റ്റിൽ അവർക്ക് ഇടമില്ല 😱വീണ്ടും ഞെട്ടിക്കുന്ന പ്ലെയിങ് ഇലവനുമായി മഞ്ജരേക്കർ

ക്രിക്കറ്റ്‌ ആരാധകർ ഏവരും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മഴ കാരണം നിരാശയുടെ സമനിലയിൽ കലാശിച്ചതിന്റെ പൂർണ്ണ വിഷമത്തിലാണ്.ആദ്യ ടെസ്റ്റിൽ ജയം സ്വപ്നം കണ്ട ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി സമ്മാനിച്ചാണ് അഞ്ചാം ദിനം മഴ കാരണം ഒരു പന്ത് പോലും എറിയുവാൻ കഴിയാതെ വന്നത്. എന്നാൽ ടെസ്റ്റ് പരമ്പരയിലെ വരാനിരിക്കുന്ന രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ ലോകവും ആരാധരും ഇപ്പോൾ. ഓഗസ്റ്റ് പന്ത്രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ലോര്‍ഡ്സില്‍  നടക്കുമ്പോൾ മുൻപ് പല പരമ്പരകളിലും ഇന്ത്യക്ക്‌ ജയം ഒരുക്കിയ മണ്ണാണ് ലോർഡ്‌സ് എന്നും പല ക്രിക്കറ്റ്‌ ആരാധകരും വിലയിരുത്തുന്നുണ്ട്.രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്നുള്ള ആകാംക്ഷ ക്രിക്കറ്റ്‌ ലോകത്തും കഴിഞ്ഞ ദിവസങ്ങളിൽ സജീവമാണ്.

എന്നാൽ ഇക്കാര്യത്തിൽ വളരെ വിശദ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ്‌ മഞ്ജരേക്കർ.വരാനിരിക്കുന്ന ഇംഗ്ലണ്ടിനെിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ  മധ്യനിര ബാറ്റ്‌സ്മാൻ ഹനുമ വിഹാരിയ്ക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ട സഞ്ജയ് മഞ്ജരേക്കര്‍. പ്ലെയിങ് ഇലവനിൽ നിന്നും  ഫാസ്റ്റ് ബൗളർ  താക്കൂറിനെയും  ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും  ഒഴിവാക്കി പകരം വിഹാരിയെയും അശ്വിനെയും തിരികെ കൊണ്ടു വരണമെന്നും അഭിപ്രായം രേഖപെടുത്തി. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിന്റെ പ്രധാന റൺസ്കോററായിരുന്ന ജഡേജ 57 റൺസ് അടിച്ചെടുത്തിരുന്നു. കൂടാതെ രണ്ട് ഇന്നിങ്സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ താരമാണ് താക്കൂർ.

“ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിന്ന് റണ്‍സ് ഉയരുവാൻ നമ്മൾ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ തന്നെ ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ വിഹാരിക്ക് നമ്മൾ പ്ലേയിംഗ്‌ ഇലവനിൽ അവസരം നൽകണമെന്ന് ഞാൻ ആവശ്യപ്പെടും.പൂജാരയും, വിരാട് കോഹ്ലിയും എല്ലാം ബാറ്റിങ് ഫോമിലേക്ക് എന്തുവാനുള്ള പരിശ്രമത്തിലാണ്.ഹനുമാ വിഹാരി കൂടി ടീമിലേക്ക് എത്തിയാൽ അത് ഇന്ത്യൻ ബാറ്റിങ് കരുത്തിന് ഏറെ സഹായകമാകും.ജഡേജക്ക്‌ അശ്വിൻ കളിക്കണമെന്ന് ഞാൻ പറയുവാനുള്ള കാരണം അശ്വിന്റെ ഫോമാണ്. ഏഴാം നമ്പറിൽ  വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് കളിച്ചാൽ അത് അദ്ദേഹം അതിവേഗം സ്കോർ നേടുവാൻ വളരെ സഹായകമാകും. അശ്വിനെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും ഒഴിവാക്കി ടീം മാനേജ്മെന്റ് വീണ്ടും ഒരു മണ്ടത്തരം ആവർത്തിക്കരുത് “മഞ്ജരേക്കർ തന്റെ അഭിപ്രായം വിശദമാക്കി.

രണ്ടാം ടെസ്റ്റിനുള്ള മഞ്ജരേക്കർ പ്ലെയിങ് ഇലവൻ :രോഹിത് ശർമ, രാഹുൽ, വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി,അജിഖ്യ രഹാനെ, റിഷാബ് പന്ത്,  രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ്‌ ഷമി.