“വ്യക്തിപരമായും കൂട്ടാമായും പരാജയപ്പെട്ടു” : ആശങ്കയുണർത്തുന്ന റാഗ്‌നിക്കിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ എത്ര വലിയ ജോലിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് ഇപ്പോൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ . ജോവോ മൗട്ടീഞ്ഞോയുടെ 82-ാം മിനിറ്റിലെ സ്‌ട്രൈക്ക് പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടണിനെ 1-0 ന് വിജയിപ്പിച്ചതിന് ശേഷം യുണൈറ്റഡ് ബോസ് എന്ന നിലയിൽ റാങ്‌നിക്ക് തന്റെ ആദ്യ തോൽവി ഏറ്റുവാങ്ങി – 1980 ന് ശേഷം ഓൾഡ് ട്രാഫോഡിൽ സന്ദർശകരുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ജർമൻ പരിശീലകൻ യുണൈറ്റഡിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും കഠിനമായ പരീക്ഷണമായിരുന്നു ഇന്നലത്തെ മത്സരം.ചില സമയങ്ങളിൽ യുണൈറ്റഡിന് വോൾവ്‌സിനടുത്തെത്താൻ കഴിഞ്ഞില്ല.ടീമിലെ COVID-19 പ്രശ്‌നങ്ങൾക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ അവരുടെ ആദ്യ മത്സരത്തിനിറങ്ങിയ വോൾവ്‌സിന്റെ പാസിംഗും ആക്രമണവും എല്ലാം മൂർച്ചയുള്ളതായിരുന്നു. ഇന്നലത്തെ മത്സരത്തിൽ വോൾവ്സ് അകെ 19 ഷോട്ടുകൾ അടിച്ചു. 2003 നു ശേഷം ഓൾഡ് ട്രാഫൊഡിൽ സന്ദർശക ടീം ആദ്യമായി 15 ഷോട്ട്കൾ അടിക്കുന്ന്തും കാണാനായി.

ഇന്നലത്തെ പരാജയത്തിൽ യുണൈറ്റഡ് ആരാധകരും അതൃപ്തി പ്രകടിപ്പിക്കുരുകയും ചെയ്തു. രണ്ടാം പകുതിയിൽ മേസൺ ഗ്രീൻവുഡിനെ സബ്സ്റ്റിട്യൂട് ചെയ്തതിനും പരിശീലകൻ വിമർശനം ഏറ്റുവാങ്ങി.“നിങ്ങൾ ഞങ്ങളുടെ ടീമിനെ നോക്കൂ, ഞങ്ങൾക്കുള്ള കളിക്കാരെ, ഞങ്ങൾക്ക് അവിശ്വസനീയമായ നിലവാരമുണ്ട് ,ചിലപ്പോൾ ഗുണനിലവാരം മതിയാകില്ല. നമ്മൾ തീവ്രത കൊണ്ടുവരേണ്ടതുണ്ട്, കൂടുതൽ ആക്രമണാത്മകത പുലർത്തുകയും കൂടുതൽ പ്രചോദനം നൽകുകയും വേണം” മത്സര ശേഷം യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലുക്ക് ഷാ പറഞ്ഞു. “വോൾവ്‌സിനെതിരെ സംബന്ധിച്ചിടത്തോളം ഇതൊരു അനായാസമായ മത്സരം പോലെയായിരുന്നു. വളരെയധികം നിരാശപ്പെടുത്തിയ ഫലവും പ്രകടനവും. പന്തിന്മേൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, ഞങ്ങൾക്ക് യാതൊരു ആധിപത്യവും നേടാൻ കഴിഞ്ഞില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ ടീം ഒറ്റക്കെട്ടായി നിൽക്കാതിരുന്നതാണ് പ്രകടനം മോശമാവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.“ഞങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ നന്നായി കളിച്ചില്ല ,ഞങ്ങൾക്ക് ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്ന് ഗെയിം കാണിച്ചുതന്നു ഞങ്ങൾ ഒട്ടും പ്രസ് ചെയ്ത കളിച്ചില്ല ഞങ്ങൾക്ക് സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല … ഇതാണ് വലിയ പ്രശ്നം” മത്സര ശേഷം രാഗ്നിക്ക് പറഞ്ഞു.

708 ദിവസങ്ങൾക്കുള്ളിൽ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ച സെന്റർ ബാക്ക് ഫിൽ ജോൺസിന്റെ പ്രകടനമാണ് യുണൈറ്റഡിന് അനുകൂലമായ ആകെയുള്ള ഘടകം വോൾവ്‌സിനോട് തോറ്റതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 7-ാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 22 പോയിന്റ് പിന്നിലാണ്.