സൂപ്പർ ഡിഫൻഡറുടെ പരിക്ക്, മാഞ്ചസ്റ്റർ യൂണൈറ്റഡിനും ഫ്രാൻസിനും വലിയ തിരിച്ചടി

ഫ്രാൻസ് ഡിഫൻഡർ റാഫേൽ വരാനെ ലോകകപ്പ് കഴിയുന്നതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ലെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു . എഫ്‌സി ഷെരീഫിനെതിരായ യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡ് ഡെവിൾസ് മാനേജർ ഫ്രഞ്ച് താരത്തിന്റെ പരിക്കിന്റെ അപ്‌ഡേറ്റ് നൽകി. ഫ്രഞ്ച് താരത്തിന്റെ അഭാവം യുണൈറ്റഡിന് വലിയ തിരിച്ചടിയാവും.

“റാഫ വരാനെ ടീമിലില്ല, തീർച്ചയായും ലോകകപ്പ് വരെ അദ്ദേഹം പുറത്തായിരിക്കും .അതിനാൽ ഇനിയുള്ള മത്സരങ്ങളിൽ മാൻ യുണൈറ്റഡിനായി കളിക്കില്ല.29-കാരൻ ഫ്രാൻസിനായി ലോകകപ്പ് കളിക്കുമോ എന്ന് കണ്ടറിയണം ” എഫ്‌സി ഷെരീഫിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റുമുട്ടലിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച ചെൽസിക്കെതിരെ യുണൈറ്റഡിന്റെ 1-1 സമനിലയിൽ കാലിന് പരിക്കേറ്റ 29 കാരനായ മുൻ റയൽ മാഡ്രിഡ് താരം കണ്ണീരോടെയാണ് പിച്ച് വിട്ടത്.29കാരൻ ഫ്രാൻസിനായി 87 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

യുണൈറ്റഡ് ഡിഫെൻഡറുടെ പരിക്ക് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സിന്റെ തലവേദന വർദ്ധിപ്പിക്കുന്നു.നാല് വർഷം മുമ്പ് ഫ്രാൻസിന്റെ വിജയത്തിന്റെ പ്രധാന ഭാഗമായിരുന്ന ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ എൻ ഗോലോ കാന്റെയ്ക്ക് ഹാംസ്ട്രിംഗ് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമാകും.കാൽമുട്ടിന്റെ ശസ്ത്രക്രിയയിൽ നിന്ന് മോചിതനായ പോൾ പോഗ്ബ ഇപ്പോഴും സംശയത്തിലാണ്.ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് ഗ്രൂപ്പ് മത്സരം നവംബർ 22 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്, നവംബർ 26 ന് ഡെന്മാർക്കിനെയും തുടർന്ന് നാല് ദിവസത്തിന് ശേഷം ടുണീഷ്യയെയും നേരിടും.

വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്നും പുറത്തായതിനാൽ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ക്യാപ്റ്റൻ ഹാരി മാഗ്വറിന് വീണ്ടും അവസരം ലഭിച്ചേക്കും. സീസണിന്റെ തുടക്കത്തിൽ ചില മോശം പ്രകടനങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ഡിഫൻഡർ പെക്കിംഗ് ഓർഡറിൽ താഴേക്ക് വീണിരുന്നു.തുടർന്നുള്ള പരിക്കും ടീമിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചു. ലിസാൻഡ്രോ മാർട്ടിനെസിനെപ്പോലുള്ളവർ തുടക്കം മുതൽ മതിപ്പുളവാക്കിയതോടെ, ടെൻ ഹാഗ് അർജന്റീനിയൻ ഇന്റർനാഷണലുമായി ചേർന്നുനിൽക്കാൻ തീരുമാനിച്ചു.”ഹാരിയും ഡോണിയും ആരോണും വ്യാഴാഴ്ചത്തെ മത്സരത്തിന് പരിശീലനത്തിലും തയ്യാറെടുപ്പിലുമാണ്. പരിശീലനത്തിന് ശേഷം തീരുമാനിക്കും “ഷെരീഫിനെതിരെ മഗ്വേറിനും മറ്റു ചിലർക്കും അവസരം നൽകുമോ എന്നതിനെക്കുറിച്ച് ഡച്ച് കോച്ച് തന്റെ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Rate this post