❝തരം താഴ്ത്തൽ ഒഴിവാക്കിയതിന് ശേഷം മൈതാനം മുഴുവൻ മുട്ടിലിഴഞ്ഞ് ലീഡ്സ് യുണൈറ്റഡ് താരം റാഫിൻഹ❞| Raphinha

ഞായറാഴ്ച രാത്രി ബ്രെന്റ്‌ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് 2021-22 സീസണിന്റെ അവസാന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനെതിരെ 1-2ന് പരാജയപ്പെടുത്തി റെലെഗേഷന് ഒഴിവാക്കിയിരിക്കുകയാണ്.ബ്രസീലിയൻ ഫുട്ബോൾ താരം റാഫിൻഹയും ഇംഗ്ലീഷ് താരം ജാക്ക് ഹാരിസണും ലീഡ്സിനായി സ്കോർ ചെയ്യുകയും ടൂർണമെന്റിൽ മറ്റൊരു സീസണിൽ ടീം അതിജീവിക്കുകയും ചെയ്തു.

ലീഡ്‌സിന്റെ വമ്പിച്ച ആഘോഷങ്ങളിൽ ബ്രസീലിയൻ താരം റാഫിൻഹ വാർത്തകളിൽ ഇടം നേടി. മത്സരത്തിന് ശേഷം ബ്രസീലിയൻ തന്റെ ജേഴ്സി ഊരി മൈതാനത്തിന്റെ ഒരറ്റത്തെ മുതൽ മറ്റേ അറ്റം വരെ കാൽമുട്ടിൽ ഇഴഞ്ഞു നടന്നു. ആഗ്രഹിച്ച കാര്യം നടന്നതിന് സൗത്ത് അമേരിക്കയിലുള്ള ഒരു വിശ്വാസത്തിന്റെ ഭാഗമായാണ് താരം ഈ പ്രവൃത്തി ചെയ്‌തത്. മത്സരത്തിലെ വിജയം ഗാലറിയിലെ ആരാധകർക്കൊപ്പമാണ് ബ്രസീലിയൻ ആഘോഷിച്ചത്. തന്റെ പങ്കാളിയായ ടായിയക്കൊപ്പവും ആരാധകർക്കൊപ്പവുമാണ് വിജയം ആഘോഷിച്ചത്.

ഫെബ്രുവരിയിൽ പരിശീലകനായി മാർഷ് എത്തുന്നതിന് മുമ്പ് മാർസെലോ ബയൽസയുടെ കീഴിൽ EPL 2020-21 സീസണിൽ ലീഡ്സ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.38 കളികളിൽ ഒമ്പത് വിജയങ്ങളും 11 സമനിലകളും 18 തോൽവികളുമായി ലീഡ്സ് സീസൺ പൂർത്തിയാക്കി, ബേൺലിയെക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ്.റാഫിൻഹയെക്കുറിച്ച് പറയുമ്പോൾ 35 കളികളിൽ നിന്ന് ആകെ 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി സീസൺ പൂർത്തിയാക്കി.

2020 ഒക്ടോബറിൽ സ്റ്റേഡ് റെനൈസിൽ നിന്ന് മാറിയതിന് ശേഷം 25 കാരനായ ബ്രസീലിയൻ ലീഡ്സ് യുണൈറ്റഡിൽ ചേർന്നു. 67 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 12 അവസരങ്ങളിൽ അസിസ്റ്റും ചെയ്തു.ലീഡ്‌സ് പ്രീമിയർ ലീഗിൽ തന്നെ തുടരുമെങ്കിലും റഫിന്യ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ താരം ബാഴ്‌സലോണക്കു വേണ്ടി കളിക്കാനാണ് സാധ്യത.