വാങ്കഡെയെ കോരിത്തരിപ്പിച്ച അത്ഭുത ഇന്നിഗ്‌സുമായി റാഷിദ് ഖാൻ |Rashid Khan

സ്വന്തം കാണികളുടെ മുമ്പിൽ വച്ച് ഗുജറാത്ത് ടൈറ്റൻസിനെ ഭസ്മമാക്കി മുംബൈ ഇന്ത്യൻസ്. പൂർണ്ണമായും മുംബൈയുടെ മേൽക്കോയ്മ കണ്ട മത്സരത്തിൽ 27 റൺസിന്റെ പരാജയമാണ് ഗുജറാത്ത് നേരിട്ടത്. മത്സരത്തിൽ മുംബൈക്കായി സൂര്യകുമാർ യാദവ് ബാറ്റിംഗിൽ നിറഞ്ഞാടിയപ്പോൾ, ബോളിംഗിൽ മദ്വാലും പിയൂഷ് ചൗളയും കാർത്തികെയയും മുംബൈയുടെ രക്ഷകരായി മാറുകയായിരുന്നു. മുംബൈയുടെ പ്ലേയോഫ് സാധ്യതകൾക്ക് വലിയ രീതിയിലുള്ള പ്രതീക്ഷ തന്നെയാണ് ഈ വിജയം നൽകിയിരിക്കുന്നത്.

മുംബൈ പിച്ചിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മുംബൈ ഓപ്പണർമാർ അഴിഞ്ഞാടുന്നതാണ് കണ്ടത്. കഴിഞ്ഞ മത്സരങ്ങളിൽ വേണ്ടത്ര ഫോം കണ്ടെത്താതിരുന്ന രോഹിത് ശർമയാണ് ആദ്യ ഓവറുകളിൽ ഗുജറാത്തിന് തലവേദന സൃഷ്ടിച്ചത്. രോഹിത് 18 പന്തുകളിൽ 29 റൺസ് നേടി. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ ഇഷാൻ കിഷന്റെയും(31) രോഹിത് ശർമയുടെയും വധീരയുടെയും(15) വിക്കറ്റ് നഷ്ടമായത് മുംബൈയ്ക്ക് തിരിച്ചടിയായി മാറി.

എന്നാൽ നാലാം വിക്കറ്റിൽ വിഷ്ണു വിനോദു സൂര്യകുമാർ യാദവും ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ മുംബൈ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഇരുവരും മധ്യ ഓവറുകൾ മുതൽ അടിച്ചുതകർത്തതോടെ മുംബൈ വൻ സ്കോറിലേക്ക് കുതിച്ചു. സൂര്യകുമാർ യാദവ് മത്സരത്തിൽ 49 പന്തുകളിൽ 103 റൺസാണ് നേടിയത്. ഇന്നിങ്‌സിൽ 11 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. വിഷ്ണു വിനോദ് 20 പന്തുകളിൽ 30 റൺസ് നേടി. ഇരുവരുടെയും ബാറ്റിംഗിന്റെ മികവിൽ മുംബൈ 218 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. സാഹയുടെയും(2) ശുഭമാൻ ഗില്ലിന്റെയും(6) ഹർദിക്ക് പാണ്ട്യയുടെയും(4) വിക്കറ്റുകൾ ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. ഇതോടെ മത്സരത്തിൽ നിന്ന് ഗുജറാത്ത് പൂർണ്ണമായും പിന്നിലേക്ക് പോവുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ 14 പന്തുകളിൽ 29 റൺസ് നേടി. പക്ഷേ പിയൂഷ് ചൗളയുടെ കൃത്യതയാർന്ന ബോളിങ്ങിന് മുൻപിൽ വിജയ് ശങ്കർ വീണു. പിന്നീട് ഗുജറാത്തിന് ഏക പ്രതീക്ഷയായി നിന്നത് ഡേവിഡ് മില്ലറും രാഹുൽ തീവട്ടിയയുമായിരുന്നു.

എന്നാൽ മില്ലർ 26 പന്തുകളിൽ 41 റൺസ് നേടിയും, തീവാട്ടിയ 13 പന്തുകളിൽ 14 റൺസ് നേടിയും കൂടാരം കയറിയതോടെ ഗുജറാത്ത് മത്സരത്തിൽ പരാജയം മണത്തു. അവസാന ഓവറുകളിൽ റാഷിദ് ഖാൻ 32 പന്തുകളിൽ 79 റൺസ് നേടി പൊരുതിയെങ്കിലും ഗുജറാത്തിന് ഗുണമുണ്ടായില്ല. മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് ഗുജറാത്ത് വഴങ്ങിയത്.മുംബൈ ഇന്ത്യൻസിനെതിരെ റാഷിദ് ഖാൻ 10 സിക്‌സറുകൾ പറത്തി ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി.ഐ‌പി‌എൽ 2023 ൽ എൽ‌എസ്‌ജിയ്‌ക്കെതിരെ 7 റൺസ് അടിച്ച ശുഭ്‌മാൻ ഗില്ലിന്റെ പേരിലുള്ള റെക്കോർഡാണ് തകർത്തത്.

ഇന്നെല 10 സിക്സ് നേടിയതോടെ ഒരു റൺ ചേസിംഗിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച ബാറ്റർമാരുടെ എലൈറ്റ് പട്ടികയിൽ റാഷിദും ചേർന്നു. സനത് ജയസൂര്യ (11), ആദം ഗിൽക്രിസ്റ്റ് (10), കീറൺ പൊള്ളാർഡ് (10) എന്നിവർക്കൊപ്പമാണ് ഈ പട്ടികയിൽ അഫ്ഗാൻ താരം ഇടം നേടിയത്.റാഷിദ് ഖാനും അൽസാരി ജോസഫും പുറത്താകാതെ 88 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി, ഇത് ഇപ്പോൾ ഒമ്പതാം വിക്കറ്റിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്.

മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ഗുജറാത്ത് നിലവിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് പ്ലേയോഫ് പ്രതീക്ഷകളിൽ വർദ്ധനവുണ്ടാക്കാൻ ഈ വിജയം സഹായിച്ചിട്ടുണ്ട്. ഈ വിജയത്തോടെ മുംബൈ പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Rate this post