
സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ എംഎസ് ധോണിയുമായി താരതമ്യം ചെയ്ത് രവി ശാസ്ത്രി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാ റോയൽസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.32 റൺസിന് റോയൽസ് ചെന്നൈയെ തോൽപ്പിച്ചു. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസെടുത്ത് മടങ്ങേണ്ടി വന്നു. വിജയത്തോടെ ചെന്നൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ റോയൽസ് ഒന്നാമതെത്തി.
റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും സിഎസ്കെ നായകൻ എംഎസ് ധോണിയും ഈ സീസണിൽ രണ്ടാം തവണയും നേർക്ക് നേർ വന്നപ്പോൾ വിജയം സഞ്ജുവിന് ഒപ്പം നിന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ശൈലിയെ എംഎസ് ധോണിയോട് ഉപമിക്കുകയും ചെയ്തു.”എംഎസ് ധോണിക്ക് സമാനമായ ഗുണങ്ങൾ സഞ്ജുവിനുണ്ട്,” അദ്ദേഹം ക്രിക്ക്ഇൻഫോയോട് പറഞ്ഞു.

സഞ്ജു സാംസൺ വളരെ ശാന്താണെങ്കിലും കളിക്കാരുമായി നന്നായി ആശയവിനിമയം നടത്തും.സഞ്ജു സാംസണിൽ സഹജമായ നേതൃത്വഗുണമുണ്ടെന്ന് ശാസ്ത്രി പറയുന്നു.“സഞ്ജുവിൽ സഹജമായ ഒരു നേതാവുണ്ട്.എന്നാൽ അവസാന രണ്ട് ഗെയിമുകളിൽ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും. അദ്ദേഹം അത് പറഞ്ഞില്ലെങ്കിലും അവർക്ക് ഗെയിം ജയിക്കാൻ കഴിയുമായിരുന്നപ്പോൾ അവരുടെ ബാറ്റിങ്ങിൽ സഞ്ജു സംതൃപ്തനല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും”ശാസ്ത്രി പറഞ്ഞു.
'Calm, composed' – Sanju Samson has the qualities of MS Dhoni, says Ravi Shastri #IPL2023 #RRvCSK #T20TimeOut pic.twitter.com/AW5WscsfTw
— ESPNcricinfo (@ESPNcricinfo) April 28, 2023
ചെന്നൈക്കെതിരെ ഇന്നലെ രാജസ്ഥാൻ നേടിയത് ഈ സീസണിലെ രണ്ടാമത്തെ വിജയമാണ്.ഐപിഎല്ലിലെ തുടർച്ചയായ നാലാമത്തെ ജയം കൂടിയാണിത്. ഇതോടെ ചെന്നൈക്കെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ സഞ്ജു സാംസൺ രണ്ടാം സ്ഥാനത്തെത്തി. രോഹിത് ശർമ്മക്കാണ് ഒന്നാം സ്ഥാനം.സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2021 നും 2023 നും ഇടയിൽ നാല് തവണ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തിയിട്ടുണ്ട്. 10 പോയിന്റുമായി രാജസ്ഥാൻ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ചെന്നൈ മൂന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുമാണ്, മൂന്ന് ടീമുകളും പോയിന്റ് നിലയിൽ തുല്യമായതിനാൽ നെറ്റ് റൺ റേറ്റ് സ്ഥാനം നിർണയിക്കും.