
‘സഞ്ജു സാംസൺ ക്യാപ്റ്റൻ എന്ന നിലയിൽ പക്വത പ്രാപിച്ചു, സ്പിന്നർമാരെ നന്നായി ഉപയോഗിക്കുന്നു’ : റോയൽസ് ക്യാപ്റ്റനെ പുകഴ്ത്തി മുൻ താരങ്ങൾ |Sanju Samson
ഐപിഎൽ 2023 ൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.മത്സരത്തിൽ തന്റെ സ്പിന്നർമാരെ നന്നായി റൊട്ടേറ്റ് ചെയ്തുകൊണ്ട് റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പക്വത കാണിച്ചുവെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ചും ക്രിക്കറ്റ് താരവുമായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കുകയും ചെയ്തു.ഈ സീസണിൽ സാംസൺ നയിക്കുന്ന ആർആർ രണ്ടാം തവണയും സിഎസ്‌കെയെ തോൽപിച്ചു.സൂപ്പർ കിംഗ്‌സിനെതിരെ 32 റൺസിന്റെ വിജയം നേടിയ റോയൽസ് പട്ടികയിൽ ഒന്നാമതെത്തി.സവായ് മാൻസിങ് സ്റ്റേഡിയത്തിൽ യശസ്വി ജയ്‌സ്വാളും (43 പന്തിൽ 77) ധ്രുവ് ജുറലും (15 പന്തിൽ 34) എന്നിവരുടെ ബാറ്റിങ്ങിന്റെ ബലത്തിൽ രാജസ്ഥാൻ രാജസ്ഥാൻ റോയൽസ് 202/5 എന്ന കൂറ്റൻ സ്കോറിലെത്തി.RR ഈ സ്റ്റേഡിയത്തിൽ 200 റൺസ് തികയ്ക്കുന്നത് ഇതാദ്യമായാണ്.

ഇന്നലെ നടന്നത് രാജസ്ഥാന്റെ 200-ാം ഐപിഎൽ മത്സരം ആയിരുന്നു.മറുപടി ബാറ്റിംഗിൽ രവിചന്ദ്രൻ അശ്വിനും ആദം സാമ്പയും അഞ്ച് വിക്കറ്റ് പങ്കിട്ടപ്പോൾ ആർആർ സിഎസ്‌കെയെ 170/6 എന്ന നിലയിൽ ഒതുക്കി.സാംസൺ തന്റെ സ്പിന്നർമാരെ സമർത്ഥമായി ഉപയോഗിച്ചു, അത് ഒരു മികച്ച ക്യാപ്റ്റന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.”സഞ്ജു സാംസൺ ഒരു ക്യാപ്റ്റനെന്ന നിലയിൽ പക്വത പ്രാപിച്ചു. അദ്ദേഹം തന്റെ സ്പിന്നർമാരെ നന്നായി ഉപയോഗിക്കുന്നു. മൂന്ന് സ്പിന്നർമാരുമായി കളിക്കാനും അവരെ സമർത്ഥമായി ഉപയോഗിക്കാനും ഒരു മികച്ച ക്യാപ്റ്റന് മാത്രമേ കഴിയൂ,” ശാസ്ത്രി സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്‌സിനെ പോലൊരു ടീമിനെ രണ്ട് തവണ തോൽപ്പിക്കുന്നത് ഐപിഎല്ലിൽ അത്ര നിസ്സാര കാര്യമല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു. സിഎസ്‌കെയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് ജയ്‌സ്വാളിനെയും സാംസണിനെയും പത്താൻ പ്രശംസിച്ചു.”യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗും സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയും RR-നെ ഉന്നതിയിലെത്തിച്ചു. സാംസൺ എല്ലാ പ്രശംസയും അർഹിക്കുന്നു,” പത്താൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.