റയൽ മാഡ്രിഡിനും ബയേൺ മ്യൂണിക്കിനും അപ്രതീക്ഷിത തോൽവി ; പ്രീമിയർ ലീഗിൽ വമ്പന്മാർ സമനിലയിൽ

ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ലാ ലീഗയിൽ കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് റയൽ പരാജയപ്പെടുന്നത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എസ്പാന്യോളാണ് റയലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17 മിനിറ്റിൽ അഡ്രിയാൻ എമ്പാർബയുടെ പാസിൽ നിന്നു റൗൾ ഡ തോമസ് എസ്പന്യോളിന് ആദ്യ ഗോൾ നൽകി. ഗോൾ വഴങ്ങിയതോടെ റയൽ സമനില ഗോളിനായി പരിശ്രമിച്ചു കൊണ്ടിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ 60 മിനിറ്റിൽ മുൻ ബാഴ്സ താരം അലക്സ് വിദാലിന്റെ ഗോളിൽ എസ്പാന്യോളിനെ ലീഡുയർത്തി.രണ്ടാം ഗോൾ കൂടി വഴങ്ങിയതോടെ റയൽ കൂടുതൽ ഉണർന്നു. ഇതിന്റെ ഫലം ആയിരുന്നു .

71 മിനിറ്റിൽ ലൂക്കോ ജോവിച്ചിന്റെ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ കരീം ബെൻസെമ നേടിയ ഗോൾ.സീസണിൽ തന്റെ ഗോളടി മികവ് ബെൻസെമ ഇന്നും തുടർന്ന്. അവസാന നിമിഷങ്ങളിൽ ബെൻസെമ ഒരിക്കൽ കൂടി ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ആയി. തോൽവി വഴങ്ങിയെങ്കിലും ഗോൾ വ്യത്യാസത്തിൽ അത്ലറ്റികോക്ക് മുകളിൽ റയൽ തന്നെയാണ് ഇന്നും ഒന്നാമത്. സീസണിലെ രണ്ടാം ജയത്തോടെ എസ്പന്യോൾ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഫലം സമനില.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും 2-2 എന്ന സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് എവേ ഗ്രൗണ്ടിൽ സമനില സമ്പാദിച്ചത്.രണ്ടാം പകുതിയിൽ ലിവർപൂളിന്റെ കളിയുടെ ശൈലി മാറി അതിന്റെ ഫലവും കണ്ടു.സലായുടെ പാസിൽ നിന്നും മാനെയാണ് ലിവർപൂളിന്റെ ഗോൾ നേടിയത്. എന്നാൽ മിനുറ്റുകൾക്കകം സിറ്റി സമനില പിടിച്ചു.ജീസുസിന്റെ പാസിൽ നിന്ന് 69ആം മിനുട്ടിൽ ഫിൽ ഫോഡൻ സിറ്റിയെ സമനിലയിൽ എത്തിച്ചു.76 ആം മിനുട്ടിൽ സലാ മികച്ചൊരു ഗോളിലൂടെ ലിവർപൂളിന് വീണ്ടും മുന്നിലെത്തിച്ചു.എന്നാൽ വിട്ടുകൊടുക്കാൻ സിറ്റി തയ്യാറായില്ല .81ആം മിനുട്ടിൽ സുന്ദരമായ ഗോളിലൂടെ ഡി ബ്രൂയിൻ സിറ്റിയെ ഒപ്പമെത്തിച്ചു.ഇതിനു ശേഷവും ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. എങ്കിലും കളി അർഹിച്ച സമനിലയിൽ അവസാനിച്ചു.ഈ സമനിലയോടെ 15 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തും 14 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തും നിൽക്കുകയാണ്.

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് സീസണിലെ ആദ്യ പരാജയം നേരിട്ടു. സ്വന്തം ഹോം ഗ്രൗണ്ടായ അലിയൻ അരീനയിൽ ഫ്രാങ്ക്ഫർട് ആണ് ബയേണെ മുട്ടുകുത്തിച്ചത്. നഗൽസ്മാൻ ബയേൺ പരിശീലകനായ ശേഷമുള്ള ആദ്യ പരാജയമാണിത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ ജയം.29ആം മിനുട്ടിൽ ലെവൻഡൊസ്കിയുടെ അസിസ്റ്റിൽ ഗൊറെസ്ക ആണ് ബയേണ് ലീഡ് നൽകിയത്. മൂന്ന് മിനുട്ടിനകം ഹിന്റെരിഗറിലൂടെ ഫ്രാങ്ക്ഫർട് ഗോൾ മടക്കി.അവസാനം 85ആം മിനുട്ടിൽ കോസ്റ്റിച് ഫ്രാങ്ക്ഫർട്ടിന്റെ ഗോൾ നേടി.പരാജയപ്പെട്ടു എങ്കിലും ബയേണ് 16 പോയിന്റുമായി ലീഗിൽ ഇപ്പോഴും ഒന്നാമത് തുടരുന്നു.

ഇറ്റാലിയൻ സിരി എ യിൽ മികച്ച ജയം നേടി എ സി മിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ്റായെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മിലൻ പരാജയപ്പെടുത്തിയത്.കലാബ്രിയ ആണ് അറ്റലാന്റയെ ഞെട്ടിച്ച് മിലാന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ 43ആം മിനുട്ടിൽ ടൊണാലി മിലാന്റെ ലീഡ് ഇരട്ടിയാക്കി. 78ആം മിനുട്ടിൽ റഫേൽ ലിയോയുടെ ഗോൾ മിലാനെ 3-0ന് മുന്നിൽ എത്തിച്ചു.അറ്റ്ലാന്റ രണ്ടു ഗോളുകൾ തിരിച്ചടിച്ചെങ്കിലും മിലൻറെ വിജയം തടാനായില്ല. തുടർച്ചായി വിജയം തുടർന്ന് നാപോളി. ഇന്നലെ നടന്ന മത്സരത്തിൽ ഫിയൊറെന്റിനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നാപോളി പരാജയപ്പെട്ടത്.കീഴിൽ എഴും വിജയിച്ച് 21 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി.

Rate this post