‘ഈ മത്സരം തോൽക്കാൻ ആർസിബിക്ക് അർഹതയുണ്ട്… ‘: തോൽ‌വിയിൽ നിരാശനായി വിരാട് കോലി

ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 21 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.റോയൽ ചലഞ്ചേഴ്‌സിനെതിരെ നൈറ്റ് റൈഡേഴ്‌സ് 200/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തുകയും ചെയ്തു, എന്നാൽ കോഹ്‌ലി ഒഴികെയുള്ള മിക്ക ബാറ്റർമാർക്കും യാതൊരു സ്വാധീനവും ചെലുത്താനാകാതെ വന്നതോടെ ആർസിബിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

മത്സരത്തിൽ ആർസിബി ഒരിക്കലും പോരാടാനുള്ള ധൈര്യം കാണിച്ചില്ല.”സത്യം പറഞ്ഞാൽ ഞങ്ങൾ കളി അവർക്ക് കൈമാറി. തോൽക്കാൻ ഞങ്ങൾ അർഹരായിരുന്നു. ഞങ്ങൾ വേണ്ടത്ര പ്രൊഫഷണലായിരുന്നില്ല. ഞങ്ങൾ നന്നായി ബൗൾ ചെയ്‌തു, പക്ഷേ ഫീൽഡിംഗ് നിലവാരം പുലർത്തിയില്ല. ഇന്നത്തെ കാളി അവർക്ക് നൽകിയ സൗജന്യമായിരുന്നു,” കോഹ്‌ലി പറഞ്ഞു.

” ഞങ്ങൾക്ക് മത്സരത്തിൽ അവസരങ്ങൾ മുതലെടുക്കാനായില്ല.25 -30 റൺസ്ഞങ്ങൾ അവർക്ക് നൽകുകയും ചെയ്തു.ക്യാച്ചുകൾ വിട്ടുകളയുകയും ചെയ്തു. മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കുമായിരുന്നെങ്കിൽ വിജയത്തിലേക്ക് എത്താൻ സാധിക്കാമായിരുന്നെന്നും കോലി പറഞ്ഞു. “ഞങ്ങൾ ഒന്ന് വിജയിക്കുകയും ഒരെണ്ണം തോൽക്കുകയും ചെയ്തു. ഇത് ഞങ്ങളെ പരിഭ്രാന്തരാക്കുന്ന ഒന്നല്ല. ടൂർണമെന്റിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ മികച്ച നിലയിലാകാൻ ഞങ്ങൾക്ക് ചില എവേ ഗെയിമുകൾ ജയിക്കേണ്ടതുണ്ട്” കോലി പറഞ്ഞു.

മത്സരത്തിൽ 201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ആര്‍സിബിക്കു കെകെആര്‍ നല്‍കിയത്. നായകന്റെ ഇന്നിങ്‌സുമായി വിരാട് കോലി (54) മുന്നില്‍ നിന്നും പട നയിച്ചെങ്കിലും ആര്‍സിബിക്കു എട്ടു വിക്കറ്റിനു 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. സ്‌കോര്‍- കെകെആര്‍ അഞ്ചിന് 200, ആര്‍സിബി എട്ടിന് 179.

Rate this post