❝നിലവിലെ കരാർ✍️⚽അവസാനിക്കുന്നതോടെ യുവന്റസിൽ ചേരും❞ 😍പഴയ കൂട്ടു കെട്ട് വീണ്ടും ഫുട്‍ബോൾ ലോകം കാണും…

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്സലോയെ ടീമിലെത്തിക്കാനുറച്ച് യുവന്റസ്. എന്നാൽ ചില നിബന്ധനകൾ പാലിച്ചാൽ മാത്രമാണ് കരാർ നടക്കുയുള്ളു എന്നാണ് റിപോർട്ടുകൾ. റയൽ മാഡ്രിഡുമായുള്ള മാർസെലോയുടെ നിലവിലെ കരാർ 2022 ലാണ് അവസാനിക്കുന്നത്. എന്നാൽ ഈ സീസൺ അവസാനത്തോടെ മാഴ്സലോയെ യുവന്റസിൽ ചേരാൻ റയൽ അനുവദിക്കും. യുവന്റസ് വെച്ചിരിക്കുന്ന പ്രധാന നിബന്ധന താരത്തിന്റെ വേതനത്തിൽ കുറവ് വരുത്തണം എന്നാണ്.

2007 ജനുവരിയിൽ ബ്രസീൽ ക്ലബ് ഫ്ലൂമിനൻസിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ബ്രസീലിയൻ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബൈക്കുകളിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ കളിച്ചിരുന്നപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമായിരുന്നു. കളിക്കളത്തിലെ പുറത്തും ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും. റൊണാൾഡോ യുവന്റസിൽ ചേർന്ന സമയത്ത് തന്നെ മാഴ്സലോയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വാർത്തകളും പരന്നിരുന്നു. റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ താല്പര്യപെടാത്ത മാഴ്സലോ ക്ലബ്ബുമായുള്ള കരാർ റദ്ദാക്കാനും ആവശ്യപെട്ടിട്ടുണ്ട്.

വരുന്ന മെയ് മാസത്തിൽ 33 തികയുന്ന ബ്രസീലിയന് സമീപകാല സീസണുകളിൽ സിനെഡിൻ സിഡാനെ കീഴിൽ മികച്ച പ്രകടനം നടത്താനോ വേണ്ട അവസങ്ങൾ പോലും ലഭിച്ചിരുന്നില്ല. ഈ സീസണിൽ ല ലീഗയിൽ 8 മത്സരങ്ങളിൽ മാത്രമാണ് മാഴ്‌സെലോ കളത്തിലിറങ്ങിയത്. ഫ്രഞ്ച് പരിശീലകന്റെ പദ്ധതികളിൽ ഒരിക്കൽ പോലും ബ്രസീലിയൻ ഉൾപ്പെട്ടിരുന്നില്ല.റയൽ മാഡ്രിഡിൽ മാഴ്സലോ ദീർഘകാലം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നെങ്കിലും അവസാന സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തു വന്നിട്ടില്ല. എന്നാൽ 32 കാരന്റെ കരിയറിൽ വിശ്വാസമർപ്പിക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്.

യുവന്റസിന്റെ നിബന്ധനകൾ അംഗീകരിക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും മാഴ്സലോ തയ്യാറായാൽ വീണ്ടും റൊണാള്ഡോയുമായുള്ള കൂട്ടുകേട്ട് ആസ്വദിക്കാവുന്നതാണ്.ഡാനി ആൽ‌വസിനെ 2016 ൽ ബാഴ്‌സലോണയിൽ നിന്ന് സ്വന്തമാക്കിയ രീതിയുള്ള കൈമാറ്റത്തിനാണ് യുവെ ശ്രമിക്കുന്നത്.

റയലിനൊപ്പം 5 ലാ ലിഗയും, 2 കോപ്പ ഡി ല റേ ,2 സ്പാനിഷ് ഹസ്‌പേർ കപ്പ് 3 യുവേഫ സൂപ്പർ കപ്പ് ,4 ഫിഫ ക്ലബ് വേൾഡ് കപ്പ് , 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. 15 വര്ഷം നീണ്ട റയൽ മാഡ്രിഡ് കരിയറിൽ 519 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിനായി 58 മത്സരങ്ങൾ കളിച്ച മാഴ്‌സെലോ 2013 കോൺഫെഡറേഷൻ കിരീടം നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications